റയൽ മാഡ്രിഡിൽ അവിശ്വസനീയ തുടക്കം, റൊണാൾഡോയുടെ റെക്കോർഡിനൊപ്പം ബെല്ലിംഗ്ഹാം
20-കാരനായ ബെലിങ്ഹാം ഈ സീസണിൽ ഇതുവരെ അമ്പരപ്പിക്കുന്ന ഫോമിലാണ്, ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് റയലിൽ ചേർന്നതിന് ശേഷം അമ്പരപ്പിക്കുന്ന ഫോമിൽ കളി തുടരുകയാണ്. ക്ലബ്ബിനായി ഒമ്പത് മത്സരങ്ങളിൽ എട്ട് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. അതിൽ ചൊവ്വാഴ്ച രാത്രി ചാമ്പ്യൻസ് ലീഗിൽ നാപോളിയെ 3-2ന് പരാജയപ്പെടുത്തിയതിലും താരം ഗോൾ വല ചലിപ്പിച്ചു.
ഈ സീസണിലെ മത്സരത്തിൽ റയൽ മാഡ്രിഡിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യൂണിയൻ ബെർലിനിനെതിരായ 1-0 വിജയത്തിലും ബെല്ലിംഗ്ഹാം സ്കോർ ചെയ്തിരുന്നു. ചാമ്പ്യൻസ് ലീഗിൽ ക്ലബിനായി തന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ സ്‌കോർ ചെയ്ത ബെലിങ്ഹാം, 2009-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ചേർന്നതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയും റയൽ മാഡ്രിഡിന് വേണ്ടി ആദ്യ രണ്ട് മത്സരങ്ങളിലും ഗോൾ നേട്ടം കൈവരിച്ചിരുന്നു. ആ റെക്കോർഡിനൊപ്പമാണ് ഇപ്പോൾ ബെല്ലിങ്‌ഹാമും എത്തിയിരിക്കുന്നത്.
റയൽ മാഡ്രിഡിൽ റൊണാൾഡോയുടെ കരിയറിന്റെ പകുതിയെങ്കിലും ബെല്ലിംഗ്ഹാമിന് ക്ലബ്ബിനൊപ്പം തുടരാൻ കഴിഞ്ഞാൽ പല റെക്കോർഡുകളും താരത്തിന് സ്വന്തമാക്കാൻ കഴിയുമെന്ന് ആരാധകർ വിശ്വസിക്കുന്നു.ലാലിഗയിൽ ഇതുവരെ ആറ് ഗോളുകൾ നേടി ടോപ് സ്ക്കോറർ സ്ഥാനത്താണ് ഈ ഇംഗ്ലീഷ് താരം. ഇതുവരെ റയൽ മാഡ്രിഡിന്റെ 9 മത്സരങ്ങളിൽ ആറു മത്സരങ്ങളിലും ബെല്ലിംഹാം തന്നെയാണ് കളിയിലെ താരമായതും.
Jude Bellingham 🤝 Cristiano Ronaldo.
— Madrid Xtra (@MadridXtra) October 3, 2023
Scoring in the first two La Liga and UCL games in their Real Madrid career. pic.twitter.com/H7dNyKmpEP
ചാമ്പ്യൻസ് ലീഗിൽ ഇതുവരെ ഈ സീസണിൽ റയൽ മാഡ്രിഡ് കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. ലാലിഗയിലും നിലവിൽ ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.
El gol de Jude Bellingham grabado por las cámaras de Real Madrid TV ✨
— Real Madrid Fans 🤍 (@MadridismoreaI) October 3, 2023
pic.twitter.com/G5FUiVoPmS