‘ചിറകുകൾ വിരിച്ച് സെർജിയോ റോമെറോ’ : പെനാൽറ്റി ഷൂട്ട് ഔട്ടിൽ അസാധാരണ പ്രകടനവുമായി ബൊക്ക ജൂനിയേഴ്സിനെ ഫൈനലിലെത്തിച്ച് അർജന്റീനിയൻ ഗോൾ കീപ്പർ|Sergio Romero
കോപ്പ ലിബർട്ടഡോസിൽ ബ്രസീലിയൻ ക്ലബായ പാൽമിറസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് അർജന്റീനിയൻ വമ്പന്മാരായ ബൊക്ക ജൂനിയേർസ്.നവംബർ 4-ന് മരക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന കോപ്പ ലിബർട്ടഡോറസിന്റെ ഫൈനലിൽ ബൊക്ക ഫ്ലുമിനെൻസുമായി ഏറ്റുമുട്ടും.
സാവോ പോളോയിൽനടന്ന ആവേശകരമായ സെമിഫൈനലിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് കടന്നത്.റാഫേൽ വീഗ, ഗുസ്താവോ ഗോമസ് എന്നിവരുടെ കിക്കുകൾ തടഞ്ഞിട്ട അര്ജന്റീന ഗോൾ കീപ്പർ സെർജിയോ റൊമേറോയാണ് ബൊക്ക ജൂനിയേഴ്‌സിന് വിജയമൊരുക്കി കൊടുത്തത്.അർജന്റീനിയൻ വമ്പൻമാരായ ബൊക്ക ജൂനിയേഴ്‌സിന്റെ കോപ്പ ലിബർട്ടഡോസിലെ ആറ് നോക്കൗട്ട് മത്സരങ്ങളും സമനിലയിൽ പിരിയുകയും പെനാൽറ്റി ഷൂട്ടൗട്ടിൽ റൊമേറോയുടെ മികവിലാണ് വിജയം നേടിയെടുത്തത്.
ഗെയിമുകളിലുടനീളം അദ്ദേഹം 11 സ്പോട്ട് കിക്കുകൾ നേരിട്ടു അവയിൽ ആറെണ്ണം രക്ഷിച്ചു.ആദ്യ ഷൂട്ടൗട്ട് ഉറുഗ്വേയുടെ നാഷനലിനെതിരെയും പിന്നീട് കോംപാട്രിയറ്റ്സ് റേസിംഗിനെതിരെയും ഇപ്പോൾ സെമിഫൈനലിൽ പാൽമേറാസിനെതിരെയും മിന്നുന്ന പ്രകടനം പുറത്തെടുത്തു.ബ്യൂണസ് അയേഴ്സിൽ കഴിഞ്ഞയാഴ്ച നടന്ന ആദ്യ പാദ മത്സരത്തിൽ ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ടാം പാദത്തിൽ 23 ആം മിനുട്ടിൽ ഉറുഗ്വേൻ സ്‌ട്രൈക്കർ എഡിൻസൺ കവാനി നേടിയ ഗോളിൽ ബൊക്ക ലീഡ് നേടി.രണ്ടാം പകുതിയുടെ 66 ആം മിനുട്ടിൽ ബൊക്ക താരം മർകസ് റോജോ ചുവപ്പ് കാർഡ് കണ്ട പുറത്ത് പോയി.
Marcos Rojo's red card for Boca Juniors against Palmeiras in the Copa Libertadores semi-final.
— Sam Street (@samstreetwrites) October 6, 2023
He now misses the final.
Rojo was bailed out by ex-Man Utd team-mate Sergio Romero with two penalty shootout saves while Cavani scored in the match.#mufcpic.twitter.com/INbfhb4NDW
73 ആം മിനുട്ടിൽ ലെഫ്റ്റ് ബാക്ക് ജോക്വിൻ പിക്വറസ് റൊമേറോയെ മറികടന്ന് ഒരു ലോംഗ് റേഞ്ച് ഷോട്ടിലൂടെ പൽമീറസിന് സമനില നേടിക്കൊടുത്തു. പെനാൽറ്റി ഷൂട്ടൗട്ടിൽ ബൊക്ക ജൂനിയേഴ്‌സിനായി കിക്കെടുത്ത എഡിസൺ കവാനി നഷ്ട്പെടുത്തിയെങ്കിലും തിനു പിന്നാലെ രണ്ടു സേവുകൾ നടത്തി റോമെറോ രക്ഷകനായി. തുടർന്ന് മത്സരത്തിൽ 4-2 എന്ന പെനാൽറ്റി സ്കോറിന് ബൊക്ക ജൂനിയേഴ്‌സ് വിജയം നേടുകയായിരുന്നു.
Sergio Romero vs Palmeiras. Semifinal de Copa Libertadores (Vuelta).
— 𝙅𝘿 (@JuannDis) October 6, 2023
pic.twitter.com/L6RHo44gUr
15 വർഷത്തോളം നീണ്ട യൂറോപ്യൻ കരിയർ അവസാനിപ്പിച്ച് കഴിഞ്ഞ വർഷമാണ് റൊമേറോ ബൊക്ക ജൂനിയേഴ്സിലെക്ക് മടങ്ങിയത്.കരിയറിന്റെ തുടക്കത്തിൽ 2006-07 സീസണിൽ റേസിങ് ക്ലബിൽ കളിച്ചത് മാത്രമാണ് അർജന്റൈൻ ക്ലബ് ഫുട്ബോളിൽ റൊമേറോയുടെ മുൻപരിചയം.2014 ൽ ബ്രസീലിൽ നടന്ന വേൾഡ് കപ്പിൽ അര്ജന്റീന ഫൈനലിൽ ജര്മനിയോട് പരാജയപ്പെട്ടെങ്കിലും ഗോൾ കീപ്പർ സെർജിയോ റൊമേറോയുടെ പ്രകടനം ആരും മാറക്കാനിടയുണ്ടാവില്ല.
Former Man United keeper Sergio Romero has helped carry Boca Juniors to the Copa Libertadores Final:
— ESPN FC (@ESPNFC) October 6, 2023
🧤 2 pens saved in the Round of 16
🧤 2 pens saved in the Quarter Final
🧤 2 pens saved in Semi Final pic.twitter.com/oImNZFA7UG
ഹോളണ്ടിനെതിരെയുള്ള സെമി ഫൈനൽ പെനാൽറ്റി ഷൂട്ട് ഔട്ടിലടക്കം മിന്നുന്ന പ്രകടനമാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ പുറത്തെടുത്തത്.എന്നാൽ പരിശീലനത്തിനിടെ വലത് കാൽമുട്ടിന് പരിക്കേറ്റതോടെ 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ താരത്തിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. 2018ലാണ് അർജന്റീനക്കായി അവസാനത്തെ മത്സരം റോമെറോ കളിക്കുന്നത്. ഇപ്പോൾ ക്ലബ്ബിൽ താരം നടത്തുന്ന പ്രകടനം വെച്ച് അർജന്റീന ടീമിലേക്കുള്ള വിളി അർഹിക്കുന്നുണ്ട്.
Sergio Romero is a joke, part 1.pic.twitter.com/Ant6ANl6i6
— Roy Nemer (@RoyNemer) October 6, 2023