കേരള ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരിച്ചടി; രണ്ട് സൂപ്പർ താരങ്ങൾക്ക് പരിക്ക്; ദീർഘകാലം പുറത്തിരിക്കും |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്നാം മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് പരാജയപെട്ടതിന് പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു വമ്പൻ തിരിച്ചടി കൂടി. ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് സുപ്രധാന താരങ്ങൾക്കേറ്റ പരിക്ക് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനെ വലയ്ക്കുന്നത്.

പ്രതിരോധതാരം ഐബാൻ ഡോഹ്ലിങ്, മധ്യനിര താരം ജീക്സൺ സിംഗ് എന്നിവർക്കാണ് പരിക്കേറ്റത്. കാൽ മുട്ടിനു പരിക്കേറ്റ ഐബാന് ദീർഘകാലം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയാകും.ജീക്സന്റെ പരിക്കും ആശങ്ക നൽകുന്നതാണ്. പരിക്കേറ്റ ജീക്സന് എത്ര മത്സരങ്ങൾ നഷ്ടമാവുമെന്ന് വ്യക്തമല്ല.

ബ്ലാസ്റ്റേഴ്‌സിന്റെ സുപ്രധാന താരങ്ങളാണ് ഇരുവരും. അതിനാൽ ഇരുവരുടെയും പരിക്ക് ബ്ലാസ്റ്റേഴ്‌സിനെ വലിയ രീതിയിൽ ബാധിക്കും. ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ 3 മത്സരങ്ങളിലും ഇരുവരും ആദ്യഇലവനിൽ ഇറങ്ങിയിരുന്നു.

ഐബാന് പരിക്കേറ്റ സാഹചര്യത്തിൽ സന്ദീപ് സിംഗ് ആദ്യഇലവനിലേക്ക് എത്തുമെങ്കിലും ജീക്സന് വിടവ് ആര് നികത്തും എന്നത് ആശങ്കയാണ്. ഫ്രഡി, വിബിൻ, ഡാനിഷ് എന്നീ താരങ്ങൾ മധ്യനിരയിലുണ്ടെങ്കിലും ജീക്സൻ മധ്യനിരയിൽ ഉണ്ടാക്കുന്ന ഇമ്പാക്ട് ഇവർക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.

5/5 - (1 vote)