പോരാട്ടം തുടരും; ആരാധകർക്ക് ആവേശം നൽകുന്ന നീക്കവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo
നിലവിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രായം 38 ആണ്. പ്രായം 38 ൽ എത്തിനിൽക്കുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആരാധകരിൽ പലരും നിരാശയിലാണ്. കരിയറിന്റെ അവസാന സമയങ്ങളിലൂടെ കടന്ന് പോകുന്ന താരത്തിന് ഇനിയും എത്ര നാൾ നമ്മെ വിസ്മയിപ്പിക്കാനാവുമെന്ന ആശങ്ക തന്നെയാണ് ആരാധകരുടെ നിരാശയ്ക്ക് കാരണം.
പലരും 38 ആം വയസ്സിന് മുമ്പേ കളത്തോട് വിടപറഞ്ഞ് വിരമിച്ചെങ്കിലും ഈ പ്രായത്തിലും പ്രായത്തെ തോൽപ്പിക്കുന്ന പ്രകടനവുമായി റോണോ നിറഞ്ഞ് നിൽക്കുന്നത് ആരാധകരെ സന്തോഷ്ത്തിലാഴ്ത്തുന്നുമുണ്ട്.എന്നാൽ തന്റെ പ്രായത്തിന്റെ കാര്യത്തിൽ ആരാധകർ നിരാശപ്പെടണ്ടതില്ലെന്ന സൂചന നൽകുയാണ് റോണോ. അൽ നസ്റുമായ തന്റെ കരാർ 2027 വരെ നീട്ടാനുള്ള ശ്രമം റോണയും ക്ലബ്ബും നടത്തുകയാണ്.
നേരത്തെ അൽ നസ്റിന് റോണോയുമായി 2027 വരെ കരാർ പുതുക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്ന് റോണോ നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാലിപ്പോൾ തന്റെ കരാർ പുതുക്കാനുള്ള നീക്കത്തോട് റോണോ യെസ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. 2027 വരെയുള്ള കരാറിൽ ഒപ്പ് വെയ്ക്കാനുള്ള സമ്മതം റോണോ അൽ നസ്ർ മാനേജ്‌മെന്റിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
🚨 BREAKING:
— TCR. (@TeamCRonaldo) October 9, 2023
Cristiano Ronaldo informed the management of Al Nassr before traveling to the Portuguese national team camp that he wants to renew his contract until the beginning of 2027.
Cristiano wants to play the 2026 World Cup while he is a player for Al Nassr and then he… pic.twitter.com/J8LhhfwPMM
ഇത്തരത്തിൽ റോണോ പുതിയ കരാറിൽ ഒപ്പിടാൻ സമ്മതം മൂളിയതോടെ താരം 2027 വരെ കളത്തിൽ തുടരുമെന്ന് ഉറപ്പായിരിക്കുകയുമാണ്. അതായത് തന്റെ 42 ആം വയസ്സിലും റോണോ കളത്തിൽ തന്നെയുണ്ടാവുമെന്നുള്ള റിപ്പോർട്ടുകൾ റോണോ ആരാധകരെ സന്തോഷിപ്പിക്കുന്നുണ്ട്. താരം പുതിയ കരാറിൽ ഒപ്പിടുന്നതോടെ താരത്തിന്റെ വിരമിക്കൽ മത്സരത്തിനും അൽ നസ്ർ സാക്ഷിയാകും