ലയണൽ മെസ്സിക്ക് പരാഗ്വേക്കെതിരായുള്ള മത്സരം മുഴുവൻ കളിക്കാനാകുമോ? |Lionel Messi
കഴിഞ്ഞ ഏതാനും ആഴ്ചകളായി ലയണൽ മെസ്സി പരിക്കിനെ തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. എന്നിരുന്നാലും എഫ്‌സി സിൻസിനാറ്റിക്കെതിരെ ഇന്റർ മിയാമി കളിച്ച അവസാന മത്സരത്തിൽ അദ്ദേഹം 30 മിനിറ്റിലധികം കളിച്ചു.ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാഗ്വേയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ എതിരാളികൾ. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 4.30ന് ബ്യൂനസ് അയേഴ്സിലാണ് മത്സരം. പരാഗ്വേക്കെതിരെ ലയണൽ മെസ്സി അർജന്റീനയ്‌ക്കായി ആരംഭിക്കുമോ എന്നതിനെക്കുറിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് പരിശീലകൻ ലയണൽ സ്കെലോണി.
പരാഗ്വേയ്‌ക്കെതിരായ അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുമ്പ് സ്‌കലോനി നടത്തിയ പത്രസമ്മേളനത്തിലെ ചർച്ച ചെയ്ത വിഷയങ്ങളിലൊന്ന് ലയണൽ മെസ്സിയായിരുന്നു.“ഞങ്ങൾക്ക് ഇപ്പോഴും ഒരു പരിശീലന സെഷൻ കൂടിയുണ്ട്. അത് അദ്ദേഹത്തിന് പ്രധാനമാണ്. ഞങ്ങൾ നന്നായി നന്നായി കാണുന്നുണ്ട് , മത്സരം തുടങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഞങ്ങൾ അവനോട് സംസാരിക്കും.അതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ടീം തെരഞ്ഞെടുക്കുക.എല്ലാറ്റിനുമുപരിയായി മെസ്സി സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ഒരു സ്റ്റാർട്ടറായി കളിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്” സ്കെലോണി പറഞ്ഞു
ജൂലൈയിലാണ് മെസ്സി ഇന്റർ മിയാമിയിൽ ചേർന്നത്. 3-4 ദിവസത്തെ ഇടവേളകളിൽ അദ്ദേഹത്തിന് കളിക്കളത്തിൽ ഇറങ്ങേണ്ടി വന്നു. 36 കാരനായ മെസ്സി ക്ഷീണം വരുമെന്ന് ഉറപ്പായിരുന്നു.കഴിഞ്ഞ മാസം അവരുടെ ആദ്യ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെതിരെ ഗോൾ നേടിയെങ്കിലും മുഴുവൻ സമയം കളിക്കാൻ സാധിച്ചില്ല.പരിക്കേറ്റതിനാൽ ബൊളീവിയക്കെതിരായ അവരുടെ രണ്ടാം മത്സരത്തിൽ പങ്കെടുക്കാനായില്ല. പിന്നീട് അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങിയെങ്കിലും മയമിക്ക് വേണ്ടി കളിച്ചിരുന്നില്ല.
Lionel Scaloni on if Messi starts tomorrow: “We still have one more training session left and that is important for Leo. We saw him well in recent sessions, in good shape. We will talk before the training to see if he plays from the start or not.” #ARG🏆 pic.twitter.com/K2yTBpEn3O
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 11, 2023
സെപ്തംബർ 10ന് സ്പോർട്ടിംഗ് കെസിക്കെതിരായ ഇന്റർ മിയാമിയുടെ മത്സരത്തിന് ശേഷം ഇതുവരെ മിയാമിക്ക് വേണ്ടി 2 മത്സരങ്ങളിൽ മാത്രമാണ് മെസ്സി പ്രത്യക്ഷപ്പെട്ടത്.രണ്ട് മത്സരങ്ങളിലും അദ്ദേഹം 30 മിനിറ്റിൽ കൂടുതൽ കളിച്ചു. എഫ്‌സി സിൻസിനാറ്റിക്കെതിരായ മിയാമിയുടെ ഏറ്റവും പുതിയ മത്സരത്തിലായിരുന്നു അദ്ദേഹത്തിന്റെ സമീപകാല പ്രകടനം.എന്നിരുന്നാലും ഒരു സമ്പൂർണ്ണ മത്സരം കളിക്കാൻ അദ്ദേഹം യോഗ്യനാണോ എന്ന് വ്യക്തമല്ല. ലയണൽ സ്‌കലോനിക്ക് റിസ്ക് എടുക്കാം, എന്നാൽ പരിശീലകൻ എന്ത് തീരുമാനം എടുക്കും എന്നത് കണ്ടറിഞ്ഞ് കാണണം.