നാളെ ലോകകപ്പ് യോഗ്യത മത്സരത്തിന് അർജന്റീന ഇറങ്ങുന്നു, മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല |Lionel Messi

” നാളെ നടക്കാനിരിക്കുന്ന അര്ജന്റിനയുടെ പരാഗ്വ ക്കെതിരെ യുള്ള ലോക കപ്പ് യോഗ്യതാ മത്സരത്തിലേക്കാണ് ലോകം മുഴുവനും ഉറ്റു നോക്കുന്നത്.പുലർച്ചെ 4.30 ക്ക് നടക്കാനിരിക്കുന്ന മത്സരം അര്ജന്റീന യുടെ ഈ മാസത്തെ ആദ്യത്തെ ലോക കപ്പ് യോഗ്യത മത്സരമാണ്.

എന്നാൽ അര്ജന്റീന യുടെ ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് ഫുൾടൈം കളിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമാണ് .കഴിഞ്ഞ ഏതാനും ആഴ്ചകളായി ലയണൽ മെസ്സി പരിക്കിനെ തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അതിനാൽ തന്നെ അര്ജന്റീനയുടെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സൂപ്പർ താരം ലിയോണൽ മെസ്സി കളിച്ചേക്കില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു .എന്നിരുന്നാൽ പോലും ലോകമാകെ വ്യാപിച്ചു കൊണ്ടിരുന്ന ഈ റൂമർകൾക്കും, റിപ്പോർട്ട്‌കൾക്കും എതിരെ പ്രതികരിച്ചിരിക്കുകയാണ് അര്ജന്റീന യുടെ മുഖ്യ പരിശീലകനായ ലയണൽ സ്കലോനി.

നാളെ നടക്കാനിരിക്കുന്ന പരാഗ്വ ക്കെതിരെ ഉള്ള പോരാട്ടതിന് മെസ്സിക്ക് ഒരു ട്രെയിനിങ് കൂടെ ബാക്കി നിൽക്കുന്നുണ്ട്. അത് മിശിഹായെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന്യം ഉള്ളതാണ്.അടുത്തിടെ നടന്നിരുന്ന കളികളിലും ട്രെയിനിങ് സെക്ഷനുകളിലും മെസ്സിയെ ഫിറ്റ്നസ് ഓകെ ആയാണ് കാണാൻ സാധിച്ചിട്ടുള്ളത്.
പരിക്കുകൾ ഭീഷണിയായ ഈ സാഹചര്യത്തിൽ പോലും അദ്ദേഹം മുഴുവൻ സമയം കളിക്കുമോ എന്ന കാര്യത്തിൽ പരിശീലനത്തിന് മുമ്പ് സംസാരിക്കും എന്നാണ് സ്കലോണി വെളിപ്പെടുത്തിയിരിക്കുനത് .

അതുകൊണ്ട് തന്നെ ലിയോണൽ മെസ്സി തുടക്കം മുതൽ കളിച്ചേക്കും എന്ന കാര്യത്തിൽ പ്രതീക്ഷ വാക്കുകളാണ് മുഖ്യ പരിശീലകൻ ആരാധകർക്ക് നൽകിയിരിക്കുന്നത് .മത്സരത്തിന് മുന്നോടിയായ വാർത്ത സമ്മേളനത്തിലാണ് സ്‌കലോണി തന്റെ പ്രതികരണം അറിയിച്ചത്.ലിയോണെൽ മെസ്സി മുഴുവൻ സമയവും കളിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഒക്ടോബർ 18 ന് നടക്കുന്ന അര്ജന്റീന യുടെ പോരാട്ടത്തിൽ അര്ജന്റീനക്ക് പെറു വാണ് എതിരാളികൾ.”

Rate this post