അർജന്റീനയുടെ വിശ്വസ്തനായ കാവൽക്കാരൻ !! അവിശ്വസനീയമായ റെക്കോർഡ് സ്വന്തമാക്കി എമിലിയാനോ മാർട്ടിനെസ് |Emiliano Martinez
ഇന്ന് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാഗ്വെയ്ക്കെതിരെ ഒരു ഗോളിന്റെ തകർപ്പൻ ജയമാണ് അര്ജന്റീന നേടിയത്.ബ്യൂണസ് അയേഴ്സിൽ നടന്ന മത്സരത്തിൽ അർജന്റീനയുടെ പൂർണ്ണമായ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. മൂന്നാമത്തെ മിനുട്ടിൽ നിക്കോളാസ് ഒട്ടാമെൻഡിയുടെ ഗോളിലാണ് അര്ജന്റീന വിജയം നേടിയെടുത്തത്.
റോഡ്രിഗോ ഡി പോൾ എടുത്ത കോർണറിൽ നിന്നും മികച്ചൊരു അക്രോബാറ്റിക് ഷോട്ടിലൂടെ ഒട്ടാമെൻഡി പരാഗ്വേൻ വലകുലുക്കി അർജന്റീനക്ക് വിജയം നേടിക്കൊടുത്തു. വിജയത്തോടെ അര്ജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്.തുടർച്ചയായ ഏഴു മത്സരങ്ങളിൽ അര്ജന്റീന കീപ്പർ ഗോളുകൾ വഴങ്ങിയിട്ടില്ല. അര്ജന്റീനക്കായി കളിച്ചപ്പോൾ മാർട്ടിനെസ് 622 മിനിറ്റുകൾ ഒരു ഗോൾ വഴങ്ങാതെ നിന്നു.2022 ലോകകപ്പ് ഫൈനലിൽ കൈലിയൻ എംബാപ്പെയുടെ 118-ാം മിനിറ്റിലെ സമനില ഗോളിന് ശേഷം അര്ജന്റീന ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.
“അദ്ദേഹം തന്റെ റെക്കോർഡുകൾ ഉപയോഗിച്ച് ചരിത്രം എഴുതുന്നത് തുടരുന്നു. അത് ഒരിക്കലും അവസാനിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” മാർട്ടിനെസിന്റെ പ്രകടനത്തെക്കുറിച്ച് ടീമംഗം റോഡ്രിഗോ ഡി പോൾ പറഞ്ഞു.മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങളുമായി ലോകകപ്പ് യോഗ്യത നേടുന്ന അർജന്റീന അവരുടെ ഗ്രൂപ്പിൽ ഒന്നാമതാണ്. കഴിഞ്ഞ മാസം ബൊളീവിയയ്ക്കെതിരായ വിജയം നഷ്ടമായ ലയണൽ മെസ്സി പരാഗ്വേയ്ക്കെതിരായ വിജയത്തിൽ പകരക്കാരനായാണ് ഇറങ്ങിയത്.
🇦🇷 Emiliano Martínez hasn’t conceded a goal in Argentina National Team for 622 minutes.
— Fabrizio Romano (@FabrizioRomano) October 13, 2023
Last one: Mbappé in World Cup final, almost 10 months ago.
New record in the history of Argentina. pic.twitter.com/cwI6yfOgFz
2022 ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ ഏറ്റവും മികച്ച പ്രകടനം നടത്തുയവരിൽ മുന്നിലാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ സ്ഥാനം. ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ രണ്ട് തവണ പെനാൽറ്റി ഷൂട്ടൗട്ടാണ് അർജന്റീന നേരിട്ടത്. രണ്ട് തവണയും എമിലിയാനോ മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനായിരുന്നു.മികച്ച പ്രകടത്തിനെത്തുടർന്ന് ലോകകപ്പിലെ എമിലിയാനോ ‘ഡിബു’ മാർട്ടിനെസ് ഗോൾഡൻ ഗ്ലൗവ് സ്വന്തമാക്കുകയും ചെയ്തു. അർജന്റീനയുടെ കോപ്പി അമേരിക്ക വിജയത്തിലും മാർട്ടിനെസ് നിർണായക പങ്കു വഹിച്ചിരുന്നു.
¡Para el récord! Emiliano Martínez se transformó en el arquero con mayor tiempo de imbatibilidad en la historia de @Argentina 👏👏
— CONMEBOL.com (@CONMEBOL) October 13, 2023
¿El último gol recibido? En la final de Catar 2022 🧤🇦🇷#CreeEnGrande pic.twitter.com/JSGwkZF6JP