വെനസ്വേലയ്ക്കെതിരായ ബ്രസീലിന്റെ മത്സരത്തിന് ശേഷം നെയ്മർക്കെതിരെ ആരാധകന്റെ ആക്രമണം |Neymar
വെനസ്വേലയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന്റെ താരനിബിഡമായ അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. ഇന്ന് നടന്ന മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ നിരാശാജനകമായ സമനില മാത്രമാണ് നേടാൻ സാധിച്ചത്.ഉജ്ജ്വലമായ മറ്റൊരു വിജയം പ്രതീക്ഷിച്ചിരുന്ന ആരാധകർ ടീമിന്റെ പ്രകടനത്തിലും സൂപ്പർ താരം നെയ്മറിലും വലിയ നിരാശ പ്രകടിപ്പിച്ചു.
ആദ്യ രണ്ടു യോഗ്യതാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബ്രസീൽ ടീമിന് വെനസ്വേലയ്ക്കെതിരെ അത് തുടരാനായില്ല. ബൊളീവിയയ്ക്കും പെറുവിനുമെതിരായ അവരുടെ ആദ്യ മത്സരങ്ങളിൽ ബ്രസീൽ വിജയം നേടിയിരുന്നു.രണ്ടാം പകുതിയിൽ നെയ്മറുടെ അസിസ്റ്റിൽ ആഴ്സണൽ ഡിഫൻഡർ ഗബ്രിയേൽ മഗൽഹെസ് ബ്രസീലിനായി തന്റെ അരങ്ങേറ്റ ഗോൾ നേടിയതോടെ ബ്രസീലിന് വിജയിക്കാം എന്ന പ്രതീക്ഷ വന്നു. എന്നാൽ 85-ാം മിനിറ്റിൽ എഡ്വേർഡ് ബെല്ലോയുടെ മനോഹരമായ ഗോളിൽ വെനസ്വേല സമനില പിടിച്ചു. ഈ ഗോൾ വിജയം നേടാമെന്ന ബ്രസീലിന്റെ പ്രതീക്ഷകൾ തകർത്തു.
ബ്രസീലിയൻ ആരാധകർ അവരുടെ അതൃപ്തി കളിക്കാർക്ക് നേരെ കാണിക്കുകയും ചെയ്തു.നെയ്മറിന് നേരെ ഗാലറിയിൽ നിന്നും ആക്രമണം ഉണ്ടാവുകയും ചെയ്തു.പോപ്കോൺ നിറച്ച ബോക്സ് കൊണ്ടായിരുന്നു മത്സരം കഴിഞ്ഞു ടണലിലേക്ക് പോകുന്നതിനിടയിൽ ഗ്യാലറിയിൽ നിന്നും നെയ്മറിന്റെ തലക്ക് ഏറ് കൊണ്ടത്. തന്റെ തലക്ക് ഏറുകിട്ടിയതിനുശേഷം ഗാലറിയിലേക്ക് കൈ ചൂണ്ടി നെയ്മർ കയർക്കുന്നതും വിഡിയോയിൽ കാണാം.ക്ലബ്ബ് തലങ്ങളിൽ നെയ്മറിനെതിരെ പലതരത്തിലുള്ള പ്രതിഷേധങ്ങൾ കണ്ടിരുന്നെങ്കിലും രാജ്യാന്തരതലത്തിൽ താരത്തിനു പ്രതിഷേധം ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല.
EITA! O QUE FOI ISSO? JOGARAM PIPOCA NO NEYMAR E ELE FICOU REVOLTADO! MANDOU O TORCEDOR PRA AQUELE LUGAR! ⚠️🚨 Alerta de clima muito tenso na Arena Pantanal! Pqp! O que aconteceu? O camisa 10 ficou muito bravo! 🤬🤬🤬 pic.twitter.com/49XtPfHZG5
— TNT Sports BR (@TNTSportsBR) October 13, 2023
അരീന പന്തനാലിൽ നടന്ന സംഭവം ബ്രസീലിന്റെ ഫുട്ബോൾ താരങ്ങൾ നേരിടുന്ന കടുത്ത സമ്മർദം എന്താണെന്നു കാണിക്കുന്നതായിരുന്നു.ക്ലബ്ബിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നില്ലെങ്കിലും ബ്രസീൽ ടീമിന് വേണ്ടി കളിക്കുമ്പോൾ നെയ്മർ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാറുണ്ട് എന്നാൽ ഇതുപോലൊരു പ്രതിഷേധം അപ്രതീക്ഷിതമായിരുന്നു. ഈ സമനിലയോടെ അർജന്റീനക്ക് പിന്നിൽ ലാറ്റിനമേരിക്കൻ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ബ്രസീൽ.
Neymar Jr 🧞♂️ pic.twitter.com/62sNq9IzU0
— njdeprê – marlon (@njdmarlon) October 13, 2023