ടോണി ക്രൂസിനു പ്രീമിയർ ലീഗ് വമ്പൻമാരുടെ തകർപ്പൻ ഓഫർ, താരം കൂടു മാറിയേക്കുമെന്ന് സൂചന|Toni Kroos

റയൽ മാഡ്രിഡിന്റെ ജർമൻ മിഡ്‌ഫീൽഡർ ടോണി ക്രൂസ് പ്രിമിയർ ലീഗിലേക്ക്. താരത്തെ സ്വന്തമാക്കാൻ പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി താല്പര്യം പ്രകടിപ്പിച്ചതായി മുണ്ടോ ഡി പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത സീസണോട് കൂടി ക്രൂസിന്റെ കരാർ കാലാവധി റയലിൽ അവസാനിക്കും.

ഈ സാഹചര്യത്തിൽ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ ടീമിൽ എത്തിക്കാനാണ് സിറ്റിയുടെ പ്ലാൻ. താരത്തിന് പ്രതിഫലമായി 13 മില്യൻ വരെ മുടക്കാനും സിറ്റി തയാറാണെന്നാണ് റിപ്പോർട്ടുകൾ.2014 മുതൽ റയലിന്റെ ഭാഗമായ ടോണി അവർക്കായി നീണ്ട 9 സീസണുകൾ കളിക്കുകയും നിരവധി കിരീടങ്ങൾ നേടുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. 2014 ൽ ബയേൺ മ്യുണിക്കിൽ നിന്നാണ് താരത്തെ റയൽ ടീമിൽ എത്തിക്കുന്നത്. 2014 ൽ ലോകകിരീടം നേടിയ ജർമൻ ടീമിലും ക്രൂസ് ഭാഗമായിരുന്നു.

നിലവിൽ മധ്യനിരയിൽ ക്രിയാത്മക മിഡ്‌ഫീൽഡർമാരുടെ അഭാവം നേരിടുന്ന പെപ്പിന് ക്രൂസിനെ ടീമിലെത്തിക്കുന്നത് ഒരു സഹായകമാകും. ഗുൺഡോഗന് പകരക്കാരനായി ഒരു താരത്തെ ടീമിലെത്തിക്കാൻ സിറ്റിയ്ക്ക് സാധിച്ചിരുന്നില്ല. ആ സ്ഥാനത്തേക്കാണ് 33 കാരനായ ടോണി ക്രൂസിനെ സിറ്റി പരിഗണിക്കുന്നത്. അടുത്ത സീസണോ ട് കൂടി ക്രൂസിന് റയലിൽ കരാർ അവസാനിക്കും. ഈ സഹചര്യത്തിൽ താരത്തെ സ്വന്തമാക്കാനാണ് ഇംഗ്ലീഷ് വമ്പന്മാരുടെ പ്ലാൻ.

3.7/5 - (3 votes)