‘റൊണാൾഡോ വഹിച്ച ഭാരം ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു ‘ : ബ്രസീലിന്റെ നമ്പർ 9 ജേഴ്സി ധരിക്കുന്നതിനെക്കുറിച്ച് റിച്ചാർലിസൺ|Richarlison
ബ്രസീലിയൻ ഫോർവേഡ് റിച്ചാർലിസണ് കഴിഞ്ഞ കുറച്ചു കാലമായി കളിക്കളത്തിൽ നിന്നും അത്ര മികച്ച കാര്യങ്ങളല്ല ലഭിച്ചുകൊണ്ടിരിക്കുന്നത്. ടോട്ടൻഹാമിലും ബ്രസീൽ ദേശീയ ടീമിലും പ്രതീക്ഷിച്ച പ്രകടനം നടത്താൻ താരത്തിന് സാധിച്ചിട്ടില്ല.ലോകകപ്പ് യോഗ്യതയിലെ ആദ്യ മത്സരത്തിൽ ബ്രസീൽ ബൊളീവിയയെ 5-1 ന് പരാജയപ്പെടുത്തിയ മത്സരത്തിൽ 71 മിനിറ്റിനുള്ളിൽ പരിശീലകൻ സബ്സ്റ്റിറ്റൂട്ട് ചെയ്തതിനു ശേഷം 26 കാരൻ ബെഞ്ചിലിരുന്ന് കരയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
ആഡ്-ഓണുകൾ ഉൾപ്പെടെ 60 മില്യൺ പൗണ്ട് ($74.95 മില്യൺ) നേടിയാണ് കഴിഞ്ഞ വർഷം എവർട്ടണിൽ നിന്ന് റിചാലിസൺ ടോട്ടൻഹാമിൽ എത്തിയത്. എന്നാൽ താരത്തിന് ക്ലബ്ബിനായി ഒരിക്കൽ പോലും മികവ് പുലർത്താൻ സാധിച്ചില്ല. ബ്രസീലിയൻ ദേശീയ ടീമിന്റെ ഒൻപതാം നമ്പർ പൊസിഷനിൽ ഉ ഇറങ്ങിയിട്ടും താരത്തിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സംസാരിച്ച ബ്രസീലിയൻ ടീമിന്റെ 9-ാം നമ്പർ സമ്മർദ്ദത്തെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് സംസാരിച്ചു.
“എല്ലാം നിങ്ങളുടെ തലയിലേക്ക് പോകാതിരിക്കാൻ, നെഗറ്റീവ് അഭിപ്രായങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം, മാത്രമല്ല പോസിറ്റീവ് ആയവയും കൂടി കൈകാര്യം ചെയ്യണം,” ടോട്ടൻഹാം താരം പറഞ്ഞു.”അമേരിക്കയിൽ ചില അണ്ടർ-17 കുട്ടികളുമായി കളിച്ചത് ഞാൻ ഓർക്കുന്നു, അവർ എന്നെക്കാൾ മുന്നിലായിരുന്നു, പ്രൊഫഷണലുകളായി മാറാമായിരുന്നു, പക്ഷേ അവർ വഴിയിൽ വീണു” അദ്ദേഹം പറഞ്ഞു.
'I know the weight that @Ronaldo carried.'
— The Olympic Games (@Olympics) October 10, 2023
Brazil and @SpursOfficial striker Richarlison reflects on the pressure to always perform well and meet external expectations.#WorldMentalHealthDay@richarlison97 I @FIFAcom pic.twitter.com/2DnY0wBdTh
“9 നമ്പർ ധരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു, എന്നാൽ റൊണാൾഡോ വഹിച്ച ഭാരം ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ആ ജേഴ്സി ധരിച്ച മികച്ച കളിക്കാർ ഞങ്ങൾക്ക് ഉണ്ടായിരുന്നു.നമ്പർ 9 ധരിക്കുമ്പോൾ ഗോളുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു , ആരാധകർക്ക് ആ താരത്തിൽ വലിയ പ്രതീക്ഷകൾ ഉണ്ടാവുന്നു.ഓരോ തവണയും കളിക്കുമ്പോൾ പരമാവധി ശ്രമിക്കേണ്ടതുണ്ട്, സ്കോർ ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്, കാരണം ഈ ജേഴ്സി ധരിക്കുന്നവരിൽ വലിയ ഭാരമാണുള്ളത്” റിച്ചാർലിസൺ പറഞ്ഞു.