യൂറോ 2024 ലേക്ക് യോഗ്യത ഉറപ്പാക്കി സ്പെയിനും ,സ്കോട്ട്ലാണ്ടും ,തുർക്കിയും |Euro 2024

നോർവേയെ ഒരു ഗോളിന് പരാജയപ്പെടുത്തി 2024 യൂറോയിൽ സ്ഥാനം ഉറപ്പിചിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ സ്പെയിൻ.രണ്ടാം പകുതിയിൽ യുവ താരം ഗവി നേടിയ ഗോളിനായിരുന്നു സ്‌പെയിനിന്റെ ജയം.സ്‌പെയിനിനായി 25 മത്സരങ്ങളിൽ നിന്ന് 19 കാരനായ ബാഴ്‌സലോണയുടെ മധ്യനിര താരത്തിന്റെ അഞ്ചാം ഗോളാണിത്.

രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് സ്പെയിൻ യുറോക്ക് യോഗ്യത ഉറപ്പാക്കിയത്. ആറ് കളികളിൽ നിന്ന് 15 പോയിന്റുമായി സ്‌പെയിനും സ്‌കോട്ട്‌ലൻഡും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇടം നേടി.10 പോയിന്റുമായി നോർവേ മൂന്നാം സ്ഥാനത്താണ്. സ്പെയിൻ നോർവെയെ കീഴടക്കിയതോടെ രണ്ടാം സ്ഥാനത്തുള്ള സ്കോട്ട്ലന്ഡും യൂറോ കപ്പിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു.ജർമ്മനിയിൽ നടക്കുന്ന യൂറോ കപ്പിന് യോഗ്യത നേടാനുള്ള നോർവേയുടെയും അവരുടെ മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാലൻഡിന്റെയും സാധ്യതകൾ അവസാനിപ്പിച്ച ഗോൾ ഗവിയുടെ ബൂട്ടിൽ നിന്നാണ് പിറന്നത്.

യൂറോ 2000 നു ശേഷം യൂറോ കപ്പിന് യോഗ്യത നേടാം എന്ന നോർവെയുടെ പ്രതീക്ഷകളാണ് സ്പെയിൻ തകർത്തത്.യോഗ്യത നേടാനുള്ള അവരുടെ ശേഷിക്കുന്ന ഒരേയൊരു അവസരം ഇപ്പോൾ പ്ലേ-ഓഫിലൂടെയാണ്, ഇത് സാധ്യമാകണമെങ്കിൽ, അവർ ഗ്രൂപ്പിൽ മൂന്നാം സ്ഥാനം ഉറപ്പാക്കുകയും ഗ്രൂപ്പ് ജിയിൽ നിന്ന് സെർബിയ യോഗ്യത നേടുമെന്ന് പ്രതീക്ഷിക്കുകയും വേണം.യൂറോ 2024 ലേക്കുള്ള സ്പെയിനിൻെറ യാത്ര ആരംഭിച്ചത് സ്‌കോട്ട്‌ലൻഡിനെതിരെയുള്ള തോൽവിയോടെയാണ്. എന്നാൽ പിന്നീടുള്ള ഓൾ മത്സരങ്ങളും ജയിച്ച സ്പെയിൻ ശക്തമായി തിരിച്ചുവന്നു.

ലാത്വിയയ്‌ക്കെതിരെ നാല് ഗോളിന്റെ ജയവുമായി തുർക്കി യൂറോ കപ്പിലെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.സെൻക് ടോസന്റെ രണ്ട് ഗോളുകളും കെറെം അക്‌ടർകോഗ്ലു,യൂനുസ് അക്ഗൂൺ എന്നിവരുടെ ഗോളുമാണ് തുർക്കിക്ക് വിജയം നേടിക്കൊടുത്തത്. കാർഡിഫിൽ മത്സരത്തിൽ ക്രൊയേഷ്യയെ 2-1 ന് തോൽപ്പിച്ച് യോഗ്യതാ പ്രതീക്ഷകൾ നിലനിർത്തിയിരിക്കുകായണ്‌ വെയിൽസ്‌. 16 പോയിന്റുള്ള തുർകിക്ക് 6 പോയിന്റ് പിന്നിലായിട്ടാണ് വെയിൽസിന്റെ സ്ഥാനം. 10 പോയിന്റുള്ള ക്രോയേഷ്യ മൂന്നാം സ്ഥാനത്താണ്.

Rate this post