റൊണാൾഡോക്ക് ഇരട്ട ഗോൾ, അഞ്ചു ഗോൾ ജയവുമായി പോർച്ചുഗൽ : 93ആം മിനുട്ടിലെ വാൻഡൈക് ഗോളിൽ നെതർലന്റ്സ്||Cristiano Ronaldo
യൂറോ 2024 യോഗ്യതാ മത്സരത്തിൽ തകർപ്പൻ ജയവുമായി പോർട്ടുഗൽ. ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോഡയുടെ ഇരട്ട ഗോളുകളുടെ മികവിൽ പോർച്ചുഗൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ 5-0 ത്തിന് തകർത്തു.കഴിഞ്ഞ വെള്ളിയാഴ്ച സ്ലൊവാക്യയ്ക്കെതിരായ വിജയത്തോടെ അടുത്ത യൂറോ കപ്പിലേക്ക് യോഗ്യത ഉറപ്പാക്കിയ പോർച്ചുഗൽ സ്പാനിഷ് പരിശീലകൻ റോബർട്ടോ മാർട്ടിനെസിന്റെ കീഴിൽ മിന്നുന്ന ഫോം തുടരുകയാണ്.
യോഗ്യതാ റൗണ്ടിൽ എട്ടു മത്സരങ്ങളിൽ എട്ടു ജയം സ്വന്തമാക്കാൻ പോർച്ചുഗലിന് സാധിച്ചു.മത്സരത്തിൽ റൊണാൾഡോ പോർചുഗലിനായുള്ള തന്റെ 126, 127 പോർച്ചുഗൽ ഗോളുകൾ നേടി.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രൂണോ ഫെർണാണ്ടസ് ബാഴ്സലോണ ജോഡി ജോവോ കാൻസെലോയും ജോവോ ഫെലിക്സുമാണ് പോർച്ചുഗലിന്റെ മറ്റു ഗോളുകൾ നേടിയത്. മാർട്ടിനെസിന്റെ പോർച്ചുഗൽ ടീം 32 ഗോളുകൾ നേടിയിട്ടുണ്ട് രണ്ട് തവണ മാത്രമാണ് വഴങ്ങിയത്, ഇതുവരെ സാധ്യമായ 24 പോയിന്റുകൾ നേടി.
മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ 38 കാരനായ അൽ-നാസർ സ്ട്രൈക്കർ റൊണാൾഡോ പെനാൽറ്റി സ്പോട്ടിൽ നിന്ന് സ്കോറിംഗ് തുറന്നു.20 ആം മിനുട്ടിൽ മികച്ചൊരു ഫിനിഷിംഗിലൂടെ തന്റെ രണ്ടാം ഗോൾ നേടുകയും ചെയ്തു. 26 ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിന്റെ മൂന്നാമത്തെ ഗോൾ നേടി. 32 ആം മിനുട്ടിൽ റൊണാൾഡോയുടെ അസ്സിസ്റ്റിൽ നിന്നും കാൻസലോ നാലാം ഗോളും 41 ആം മിനുട്ടിൽ ജാവോ ഫെലിക്സ് അഞ്ചാം ഗോളും നേടി.രണ്ടാം പകുതിയിൽ പോർച്ചുഗലിന് ഒരു ഗോൾ പോലും നേടാൻ സാധിച്ചില്ല.
സ്റ്റോപ്പേജ് ടൈമിൽ വിർജിൽ വാൻ ഡൈക് പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ ഏഥൻസിൽ ഗ്രീസിനെതിരെ നാടകീയമായ വിജയവുമായി നെതർലൻഡ്സ്.യൂറോ യോഗ്യതാ മത്സരത്തിൽ 1 -0 ത്തിന്റെ നിർണായക വിജയമാണ് ഡച്ച് ടീം നേടിയത്.ഡെൻസൽ ഡംഫ്രീസിനെ ബോക്സിൽ ഫൗൾ ചെയ്ത നെതർലൻഡ്സിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്.
സ്ട്രൈക്കർ വൗട്ട് വെഗോർസ്റ്റിന്റെ പെനാൽറ്റി ഗോൾകീപ്പർ ഒഡീസിയസ് വ്ലാചോഡിമോസ് രക്ഷപ്പെടുത്തിയതിന് ശേഷം നെതർലൻഡ്സിന് കളിയിൽ കിട്ടുന്ന രണ്ടാമത്തെ പെനാൽറ്റി ആയിരുന്നു ഇത്.ഗ്രൂപ്പ് ബിയിൽ നിന്ന് ഫ്രാൻസ് ഇതിനകം യോഗ്യത നേടിയപ്പോൾ ആറ് കളികളിൽ നിന്ന് 12 പോയിന്റുമായി നെതർലൻഡ്സ് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.ഗ്രീസിന് അത്രതന്നെ പോയിന്റുകളുണ്ട്, പക്ഷേ ഒരു മത്സരം കൂടുതൽ കളിച്ചു.