‘ലയണൽ മെസി എപ്പോഴും കളിക്കളത്തിൽ വേണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’ : പെറുവിനെതിരെ മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ മറുപടി നൽകി സ്കലോണി |Lionel Messi
പെറുവിനെതിരായ മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമോ എന്നതിനെക്കുറിച്ച് നാളെ തീരുമാനമെടുക്കുമെന്ന് അർജന്റീന ബോസ് ലയണൽ സ്‌കലോനി പറഞ്ഞു. പരിക്കിന്റെ പിടിയിലായ മെസ്സി ഇന്റർ മയാമിക്കൊപ്പവും ദേശീയ ടീമിനൊപ്പവും നിരവധി മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു.
ഒക്‌ടോബർ 13-ന് പരാഗ്വേയ്‌ക്കെതിരെ നടന്ന അർജന്റീനയുടെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലയണൽ മെസ്സി പകരക്കാരനായാണ് ഇറങ്ങിയത്. പെറുവിനെതിരെ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുന്നതിനെക്കുറിച്ച് അപ്ഡേറ്റ് നൽകിയിരിക്കുകയാണ് പരിശീലകൻ ലയണൽ സ്കെലോണി. “ലയണൽ മെസ്സി ആരോഗ്യപരമായി സുഖമായിരിക്കുന്നു,അദ്ദേഹം ഇപ്പോഴും പരിശീലനത്തിലാണ്, ഇതിനെ സംബന്ധിച്ച് നാളെ ഞങ്ങൾ തീരുമാനം എടുക്കുന്നതാണ്.. ഇതിനെക്കുറിച്ച് ലയണൽ മെസ്സിയോട് സംസാരിക്കും,അദ്ദേഹം സുഖമായിട്ടുണ്ടെങ്കിൽ അദ്ദേഹം തീർച്ചയായും കളിക്കും..കൂടുതലൊന്നും ഇതിനെ സംബന്ധിച്ച്എനിക്ക് സംസാരിക്കാൻ കഴിയില്ല.ഫുട്ബോളിന്റെ നല്ലതിന് വേണ്ടി മെസി എപ്പോഴും കളിക്കളത്തിൽ വേണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്” സ്കെലോണി പറഞ്ഞു.
CONMEBOL ലോകകപ്പ് യോഗ്യതാ പട്ടികയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങളുമായി സ്‌കലോനിയുടെ ലോക ചാമ്പ്യന്മാർ ഒന്നാമതാണ്.ലൗട്ടാരോ മാർട്ടിനെസിനും ജൂലിയൻ അൽവാരസിനുമൊപ്പം മെസ്സിക്ക് കളിക്കാനാകുമോ എന്നും സ്കലോനിയോട് ചോദിച്ചു.
Lionel Scaloni: Leo Messi is fine, he has been adding minutes in training, we will make the decision tomorrow. pic.twitter.com/wocZkVqxKO
— Leo Messi 🔟 Fan Club (@WeAreMessi) October 16, 2023
“അവ മത്സര തീരുമാനങ്ങളാണ്.നമുക്ക് ബാലൻസ് തകർക്കേണ്ട ആവശ്യമില്ല, പക്ഷേ മത്സരത്തെ ആശ്രയിച്ച് ഞങ്ങൾ തീരുമാനിക്കും.അവർ രണ്ടുപേരും വ്യത്യസ്ത സവിശേഷതകൾ ഉള്ള കളിക്കാരാണ്. അതിനാൽ തന്നെ കളിയുടെ ഗതിക്കനുസരിച്ച് മാത്രമേ അത് നിർണയിക്കാൻ സാധിക്കുകയുള്ളൂ” അദ്ദേഹം പറഞ്ഞു.