നെയ്മറിനെതീരായ ആക്രമണം, ഈ സ്റ്റേഡിയത്തിൽ ഇനി ബ്രസീൽ കളിക്കരുത്.!! |Neymar

ഈ മാസം പതിമൂന്നാം തീയതി വെള്ളിയാഴ്ച ലോകകപ്പ് യോഗ്യത മത്സരത്തിലേക്കുള്ള ബ്രസീൽ vs വെനസ്വേല പോരാട്ടത്തിൽ 1-1 എന്ന അനുപാധത്തിൽ ബ്രസീൽ സമനില വഴങ്ങിയിരുന്നു.’അരീന പാന്റെനാൽ ‘എന്ന ബ്രസിലിന്റെ സ്വന്തം തട്ടകത്തിൽ വെച്ചായിരുന്നു സമനില വഴങ്ങുന്നത്.രണ്ടാം പകുതിയുടെ തുടക്കത്തിൽ 50ആം മിനിട്ടിലാണ് ബ്രസീൽ താരമായ ഗബ്രിയേൽ വലകുലുക്കിയത്.

ഈ മത്സരത്തിനു ശേഷം ബ്രസീൽ താരമായ നെയ്മർ ജൂനിയറിനെതിരെ പോപ്കോൺ പാക്ക് കൊണ്ടുള്ള ഒരു ഏറ് കിട്ടിയിരുന്നത് സോഷ്യൽ മീഡിയയിൽ വളരെയധികം വിവാദമായി.ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നാളെ ഉറുഗ്വേയെ നേരിടാൻ ഒരുങ്ങുന്ന ബ്രസീൽ പക്ഷെ,ഫെഡറേഷനുമായുള്ള ഈ പ്രശ്നത്തെ സംബന്ധിച്ചുള്ള തർക്കത്തിൽ പ്രവേശിക്കുമ്പോൾ നെയ്മർ ഇറങ്ങിയേക്കുമോ എന്ന കാര്യത്തിൽ സംശയമാകും.

കഴിഞ്ഞയാഴ്ച വെനസ്വേലയുമായുള്ള ബ്രസീലിന്റെ ഞെട്ടിക്കുന്ന ലോകകപ്പ് യോഗ്യതാ സമനിലയെ തുടർന്ന് നിരാശനായ ഒരു ബ്രസീൽ ആരാധകൻ എറിഞ്ഞ പോപ്‌കോൺ പായ്ക്കറ്റ് തലയിൽ അടിച്ചതിന് ശേഷം ആയിരുന്നു നെയ്മർ വളരെയധികം രോഷാകുലനായത്..പോപ്‌കോൺ തലയിൽ എറിഞ്ഞതിന് പിന്നാലെ കുയാബയിൽ ഇനി കളിക്കരുതെന്ന്’ നെയ്‌മർ ബ്രസീലിനോട് ആവശ്യപ്പെട്ടു .

ബ്രസീലിയൻ പത്രപ്രവർത്തകൻ ജോസ് കാർലോസ് അരൗജോയുടെ അഭിപ്രായത്തിൽ, കുയാബയിൽ ഇനി കളികൾ അനുവദിക്കരുതെന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ‘എഡ്നാൾഡോ റോഡ്രിഗസി’നോട് ഉത്തരവിട്ടിട്ടുണ്ട്.നിലവിൽ ടീം സൗത്തമേരിക്കൻ യോഗ്യതാ പട്ടികയിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ തൊട്ട് താഴെയായി രണ്ടാം സ്ഥാനത്താണ്.

Rate this post