യൂറോപ്പിന് പുറത്ത് നിന്നും ബാലൺ ഡി ഓർ നേടുന്ന ആദ്യ താരമാവാൻ ലയണൽ മെസ്സി |Lionel Messi
ഇന്ന് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്ക് തന്റെ എട്ടാമത്തെ ബാലൺ ഡി ഓർ നേടുമെന്ന് പ്രതീക്ഷിക്കുന്നു. യൂറോപ്പിന് പുറത്ത് നിന്നും ബാലൺ ഡി ഓർ നേടുന്ന ആദ്യ താരമാവാൻ ഒരുങ്ങുകയാണ് 36 കാരൻ.2022-ൽ ഖത്തറിൽ നടന്ന വേൾഡ് കപ്പിൽ അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ഒക്ടോബറിൽ പാരീസിൽ നടന്ന ചടങ്ങിൽ മുൻ ബാഴ്സലോണ താരം ബാലൺ ഡി ഓർ നേടും എന്ന് ഏകദേശം ഉറപ്പാണ്.
സ്പാനിഷ് മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം 2023ലെ ബലൺ ഡി ഓർ പുരസ്കാരം ഇന്റർ മയാമി താരം നേടുമെന്ന് ഉറപ്പിച്ചിരിക്കുകയണ്.ലോക ഫുട്ബോളർക്കുള്ള ബലൺ ഡി ഓർ ഏറ്റവും കൂടുതൽ തവണ നേടിയ താരമാണ് ലയണൽ മെസി. അർജന്റീന സൂപ്പർ താരം ഇതുവരെ ഏഴ് തവണയാണ് ബലൺ ഡി ഓർ സ്വന്തമാക്കിയത്. ഇത് റെക്കോർഡാണ്.
5 തവണ ബലൺ ഡി ഓർ പുരസ്കാരം നേടിയ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്ത്.അദ്ദേഹത്തിന്റെ അവസാനത്തെ ബാലൺ ഡി ഓർ 2021 ലാണ് വന്നത്.മെസ്സി ഈ വർഷത്തെ ബാലൺ ഡി ഓർ നേടിയാൽ അവാർഡ് നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയും യൂറോപ്പിന് പുറത്ത് നിന്ന് അത് നേടുന്ന ആദ്യ കളിക്കാരനുമായി മാറും.ലയണൽ മെസ്സി അർജന്റീന ദേശീയ ടീമിനൊപ്പം 2022 ഫിഫ ലോകകപ്പ് നേടി, ടൂർണമെന്റിലെ കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.
🇦🇷 Lionel Messi's 2022/23 campaign:
— WhoScored.com (@WhoScored) October 17, 2023
🥇 Highest rated player in Europe's top 5 leagues (8.28)
🥇 Highest rated player at the 2022 World Cup (8.25)
⭐️ Most WS POTM awards (16)
🏆 World Cup winner
⚽️ 28 goals
🅰️ 23 assists
👏 The Argentine has won the 2023 Ballon d'Or, per reports pic.twitter.com/DRbNvtQsB4
ഏഴ് ഗോളുകൾ നേടുകയും മൂന്ന് അസിസ്റ്റുകൾ തന്റെ രാജ്യത്തിനായി സംഭാവന ചെയ്യുകയും ചെയ്തു. ലോകകപ്പിന്റെ എല്ലാ റൗണ്ടിലും ഗോൾ നേടുന്ന ആദ്യ കളിക്കാരനായി.ലീഗിൽ 16 ഗോളുകളും 16 അസിസ്റ്റുകളും സംഭാവന ചെയ്ത അർജന്റീന ഫോർവേഡ് തുടർച്ചയായ രണ്ടാം സീസണിലും ലീഗ് 1 കിരീടം നേടാൻ PSGയെ സഹായിച്ചു.
🚨 𝗕𝗥𝗘𝗔𝗞𝗜𝗡𝗚: Lionel Messi will WIN his 8th Ballon d'Or. 🇦🇷🏆🌕
— Football Tweet ⚽ (@Football__Tweet) October 17, 2023
✍️ @SPORT pic.twitter.com/RG6d786nYk