തോൽവിയിലും പരിക്കിന്റെ വേദനയിലും ഫാൻസിനെ കൈവിടാതെ നെയ്മർ ചെയ്തത്.. |Neymar
അടുത്ത ലോകകപ്പ് ക്വാളിഫൈയേഴ്സിലേക്കുള്ള കഴിഞ്ഞ ദിവസം നടന്ന ബ്രസീൽ vs ഉറുഗ്വ പോരാട്ടത്തിൽ 2-0 എന്ന അനുപാധത്തിലാണ് ഉറുഗ്വ ബ്രസീലിനെ തോല്പിച്ചത് . കളിയുടെ ആദ്യപകുതി അവസാനിക്കാൻ ഏതാനും മിനിറ്റുകൾ അവശേഷിക്കവേ 42 ആം മിനിറ്റിലാണ് ഉറുഗ്വ താരമായ ‘ന്യുൺസ് ‘ ബ്രസീലിന്റെ വലകുലുക്കിയത്. മാത്രമല്ല 72 ആം മിനിറ്റിൽ ഉറുഗ്വയുടെ ‘ഡി ല ക്രൂസ് ‘ കൂടി ലക്ഷ്യം കണ്ടതോടെ രണ്ടു ഗോളുകളുമായി ഉറുഗ്വ ബ്രസീലിനെ അ ട്ടിമറിച്ചു.
എന്നാൽ കളിക്കിടെ ബ്രസീലിന്റെ നെയ്മർ ജൂനിയറിന്
മുന്നേറ്റത്തിനിടയിൽ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടത് കാൽമുട്ടിനേൽക്കപ്പെട്ട പരിക്ക് കാരണം മിനിറ്റുകളോളം ചികിത്സയിൽ ഏർപ്പെട്ട നെയ്മർ ജൂനിയർ വേദന അസഹനീയമായതോടെയാണ് ആരാധകർക്ക് മുമ്പിൽ കരഞ്ഞുകൊണ്ട് സ്ട്രെച്ചറിൽ കിടന്ന് മൈതാനത്തു നിന്നും പിൻവാങ്ങിയത്.ഇത് ആരാധകർക്കിടയിൽ വളരെയധികം ആശങ്ക പരത്തി.
മത്സരശേഷം ബ്രസീൽ ക്യാപ്റ്റനായ കാസമീറോ ഇതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി.അദ്ദേഹം പറഞ്ഞു: “ഫെർണാണ്ടോ ഡിനിസിന്റെ കീഴിൽ കളിക്കുന്ന ബ്രസീൽ വളരെ മോശമായ പെർഫോമൻസ് ആണ് ചൊവ്വാഴ്ച പുറത്തെടുത്തത് . അതിന്റെ തുടർച്ചയായാണ് ഞങ്ങളുടെ സഹ കളിക്കാരൻ നെയ്മറിന് ഏൽക്കപ്പെട്ട പരിക്ക് എന്ന് തോന്നുന്നു.” എന്നാണ് അദ്ദേഹം പറഞ്ഞത്.
Looks like Neymar could have torn his ACL. Notice the tibia shift forward and then pop back. Almost always means ACL injury pic.twitter.com/tBsFNyMmSC
— Brian Sutterer MD (@BrianSuttererMD) October 18, 2023
സ്റ്റേഡിയത്തിൽ നിന്ന് പരിക്കേറ്റ് മടങ്ങുമ്പോഴും ബ്രസീലിന്റെ സുൽത്താൻ നെയ്മർ തന്റെ ആരാധകനെ പരിഗണിച്ചു എന്നതാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. സ്റ്റേഡിയത്തിൽ നിന്നും മടങ്ങവേ നെയ്മറുടെ അടുത്തേക്ക് ഓടിവന്ന കൊച്ചു ആരാധകന്റെ കൂടെ ഫോട്ടോ എടുത്തു കൊണ്ടാണ് നെയ്മർ തന്റെ ആരാധകരോടുള്ള ആദരവ് പ്രകടിപ്പിച്ചത്.ഒരു ഫുട്ബോൾ കളിക്കാരൻ എന്നതിലുപരി ഒരു പച്ചയായ മനുഷ്യസ്നേഹി കൂടിയാണ് കാനറികളുടെ സുൽത്താനായ നെയ്മർ ജൂനിയർ.
El tipo se acaba de lesionar feo en un partido con su selección, se retira en muletas del estadio sin poder pisar y, así y todo, se frena para sacarse una foto sonriendo con una nena.
— Ataque Futbolero (@AtaqueFutbolero) October 18, 2023
Neymar Júnior es un fenómeno. 🇧🇷🥹pic.twitter.com/CyTniwRRKL