ഇവാൻ വുകോമനോവിച്ച് തിരിച്ചുവരുമ്പോൾ ഫ്രാങ്ക്‌ ഡോവന് പുറത്ത് പോവണം| Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ 10 ആം സീസണിലെ തങ്ങളുടെ നാലാം മത്സരത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ അവസാനിച്ചു . 11 ആം മിനിറ്റിൽ ലെസ്റ്റർ നേടിയ ഗോളിലൂടെ മുന്നിലെത്തിയ നോർത്ത് ഈസ്റ്റിന് രണ്ടാം പകുതിയുടെ 49 ആം മിനിറ്റിൽ ഡാനിഷ് ഫാറൂഖാണ് മറുപടി നൽകിയത്.

ഇരുടീമുകളും ജയത്തിനായി പൊരുതി നോക്കിയെങ്കിലും രണ്ട്ടീമുകളുടെയും പ്രതിരോധം ഉറച്ച്നിന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു.ഈ മത്സരത്തിന്റെ ആദ്യ പകുതിയിൽ നിരവധി ഗോളവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു.ഗോള്‍ എന്ന് ഉറച്ച രണ്ടു ശ്രമങ്ങള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചതിന്റെ നിര്‍ഭാഗ്യമാണ് ബ്ലാസ്‌റ്റേഴ്‌സിന് അര്‍ഹിച്ച വിജയം തടഞ്ഞത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ലഭിച്ച നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് പാഴാക്കിയത്. ആദ്യ 20 മിനിറ്റു പിന്നിട്ടപ്പോള്‍ ഒന്നിലേറെ ഗോളവസരങ്ങള്‍ പോസ്റ്റില്‍ തട്ടി ബ്ലാസ്റ്റേഴ്‌സിനു നഷ്ടപ്പെട്ടു.

മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്‌സിന് അർഹിക്കുന്ന പെനാൽറ്റി റഫറി നിഷേധിച്ചത് വലിയ തിരിച്ചടിയാണ് നൽകിയത്. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഫ്രാങ്ക്‌ ഡോവന് ഇന്നലത്തെ മത്സരത്തിൽ ഒരു യെല്ലോ കാർഡ് ലഭിച്ചിട്ടുണ്ട്. സൈഡ് ബെഞ്ചിലെ പ്രശ്നങ്ങളെ തുടർന്നാണ് റഫറി യെല്ലോ കാർഡ് നൽകിയത്. ഇത് രണ്ടാമത്തെ യെല്ലോയാണ് ഫ്രാങ്ക്‌ സീസണിൽ വഴങ്ങുന്നത്.അടുത്ത ഒഡീഷ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ ടീമിനോടൊപ്പം തുടരാൻ ഫ്രാങ്ക്‌ ഡോവന് സാധിക്കില്ല.

മുഖ്യ പരിശീലകൻ ഇവാൻ വുകമനോവിച്ച് അടുത്ത് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുമ്പോൾ സഹ പരിശീലകൻ ഫ്രാങ്ക് ഡോവൻ ടീമിന് പുറത്തേക്ക് പോവും.10 മത്സരങ്ങളിൽ നിന്നായിരുന്നു ഇവാന് വിലക്ക് ലഭിച്ചിരുന്നത്. ആ പത്ത് മത്സരങ്ങളിലും ഫ്രാങ്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിരുന്നത്. അതിൽ നിന്ന് 4 വിജയങ്ങളും മൂന്നു സമനിലയും മൂന്ന് തോൽവിയുമാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്.

Rate this post