എന്റെ കരിയർ ഇങ്ങനെ അവസാനിക്കേണ്ടതല്ല, വികാരഭരിതനായി അർജന്റീന താരം |Papu Gomez

ലാ ലിഗ ക്ലബ്ബായ സെവിയ്യയിൽ ഉണ്ടായിരുന്ന കാലം മുതൽ ഉത്തേജക മരുന്ന് ഉപയോഗിച്ച കേസിൽ അർജന്റീന സൂപ്പർതാരമായ’ പപ്പു ‘ഗോമസിന് ഈ കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിച്ചത് പ്രകാരം രണ്ട് വർഷത്തെ വിലക്ക് ലഭിക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിലൂടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു..മാത്രമല്ല ലോകകപ്പ് ഫൈനലിലും അദ്ദേഹം ഉത്തേജകമരുന്ന് ഉപയോഗിച്ചതായി വാർത്തകൾ പടർന്നിരുന്നു. ഇതിനെ തുടർന്ന് വളരെയധികം മാനസിക സമ്മർദ്ദത്തിൽ ആയിരിക്കുകയാണ് അർജന്റീന സൂപ്പർതാരം ‘പപ്പു ‘ഗോമസ്.

വെള്ളിയാഴ്ച ഇറ്റാലിയൻ സോക്കർ ഫെഡറേഷൻ വഴിയായിരുന്നു ഫിഫ ശിക്ഷ നടപടികളെ കുറിച്ചുള്ള വിവരങ്ങൾ മോൻസാ ക്ലബ്ബിനെ അറിയിച്ചത് . ‘കായിക പ്രവർത്തനങ്ങളിൽ നിന്ന് രണ്ട് വർഷത്തെ വിലക്കാണ് ‘- ശിക്ഷ വിധിക്കുന്നതെന്ന് ക്ലബ് ‘മോൻസ ‘പറഞ്ഞിരുന്നു . കളിക്കാരന്റെ ബയോളജിക്കൽ സാമ്പിളുകളിൽ ‘ടെർബ്യൂട്ടാലിൻ’ എന്ന നിരോധിത സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഫിഫ താരത്തിനെതിരെ ശിക്ഷ നടപടികൾ സ്വീകരിച്ചത്.

ഇതിനെതിരെ അദ്ദേഹം പ്രതികരിക്കുന്നതായുള്ള അദ്ദേഹത്തിന്റെ പോസ്റ്റ്‌ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.അദ്ദേഹം പറയുന്നു: “എനിക്ക് ഈ രീതിയിൽ വിരമിക്കാൻ താൽപ്പര്യമില്ല, എന്റെ കരിയർ ഇങ്ങനെ അവസാനിക്കാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നില്ല, അതിന് അർഹനാണെന്ന് ഞാൻ ഒരിക്കൽ പോലും കരുതുന്നില്ല.” എന്നായിരുന്നു സംഭവത്തെ തുടർന്ന് അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിലായി ഇട്ട പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

ലോകകപ്പിന് മുമ്പ് അബദ്ധവശാൽ ചുമ കുറയ്ക്കാൻ വേണ്ടി തന്റെ മകന്റെ മരുന്ന് അദ്ദേഹം കഴിച്ചിരുന്നു.ചുമ കുറക്കാനുള്ള നാരങ്ങയും പഞ്ചസാരയും ഇട്ടുണ്ടാക്കിയ ഒരു സിറപ്പ് ആയിരുന്നു അത് എന്ന് കരുതി കഴിച്ചതായിരുന്നു അത് എന്നും അതിൽ ഈ നിരോധിത പദാർത്ഥം ഉള്ളതായി അറിഞ്ഞിരുന്നില്ല മാത്രമല്ല ലോകകപ്പ് സമയത്തും അതിനുശേഷവും ഈ പ്രശ്നത്തെ തുടർന്ന് താൻ നടത്തിയ എല്ലാ ടെസ്റ്റുകളും നെഗറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.അതിലൂടെ തന്റെ ഉത്തേജകമരുന്ന് സസ്പെൻഷൻ പരിശോധിക്കാൻ അഭിഭാഷകരോട് മോൺസ ഫോർവേഡ് അലജാൻഡ്രോ ‘പപ്പു’ ഗോമസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Rate this post