‘ഈ സീസണിലെ ഇന്റർ മിയാമി ഫലങ്ങളിൽ ഞാൻ അഭിമാനിക്കുന്നു ‘: ലയണൽ മെസ്സി |Lionel Messi
ഒക്ടോബർ 20 വെള്ളിയാഴ്ച നടന്ന സീസണിലെ അവസാന MLS മത്സരത്തിൽ ഇന്റർ മിയാമി ഷാർലറ്റ് എഫ്സിയോട് 1-0 ന് തോറ്റതിന് ശേഷം ലയണൽ മെസ്സി സംസാരിച്ചു.ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി സ്വന്തമാക്കിയ മനോഹര നിമിഷങ്ങളെ പോലെ വരും സീസണിൽ മികച്ച പ്രകടനം നടത്താൻ ആകുമെന്ന് പ്രതീക്ഷയും സൂപ്പർതാരം പങ്കുവെച്ചു. ഇന്റർമിയാമി ടീമിലെ താരങ്ങൾക്കും സ്റ്റാഫുകൾക്കും കൂടാതെ ആരാധകർക്കും ലിയോ മെസ്സി നന്ദി പറഞ്ഞു.
“ഈ സീസണിലെ ഇന്റർ മിയാമി ഫലങ്ങളിൽ ഞാൻ അഭിമാനിക്കുന്നു. ക്ലബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം ഞങ്ങൾ നേടി, ഞങ്ങൾ പ്ലേഓഫിന് അടുത്തായിരുന്നു… ഞങ്ങൾക്ക് നല്ല സൂചനകൾ ഉണ്ട്, എന്നാൽ അടുത്ത സീസണിൽ കൂടുതൽ മത്സരാധിഷ്ഠിതരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ടീമിനും ഈ നഗരത്തിനും ഈ ക്ലബ്ബിനുമൊപ്പം ഞങ്ങൾ അവിശ്വസനീയമായ നിമിഷങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” ഷാർലറ്റ് എഫ്സിയോട് തോറ്റതിന് ശേഷം മെസി പറഞ്ഞു.
“വിജയിക്കാനും പോരാടാനുമുള്ള ആഗ്രഹം അടുത്ത സീസണിൽ നമ്മൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഈ മിയാമി സിറ്റിയിലെ ക്ലബ്ബിനെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ടീമിലെയും എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. കഴിഞ്ഞ മാസങ്ങളിൽ നമ്മൾ കടന്നു പോയത് പോലെയുള്ള മനോഹരമായ മുഹൂർത്തങ്ങൾ ഇനിയും നമുക്ക് ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.” – ലിയോ മെസ്സി പറഞ്ഞു.
Lionel Messi – 2014 World Cup pic.twitter.com/wZRmogLJHV
— O MONSTRO (@Mohaas10messi) October 22, 2023
ജൂലൈ 21 ന് ലയണൽ മെസ്സിയുടെ അരങ്ങേറ്റത്തിന് ശേഷം ഇന്റർ മിയാമി വൻ മുന്നേറ്റം നടത്തി. ഏഴ് കളികളിൽ നിന്ന് 10 ഗോളുകൾ നേടിയ അർജന്റീനിയൻ ക്ലബ്ബിന്റെ ആദ്യത്തെ ട്രോഫി നേടിക്കൊടുത്തു.അടുത്ത വർഷം ഫെബ്രുവരിയിലാണ് എംഎൽസിന്റെ പുതിയ സീസൺ ആരംഭിക്കുക. നവംബറിൽ ഇന്റർ മയാമി ചൈനയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. അടുത്ത സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ജനുവരിയിൽ പ്രീസീസൺ മത്സരങ്ങളും ഉണ്ടാകും.