റയൽ മാഡ്രിഡിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറിയത് ഒരു തെറ്റായിപ്പോയെന്ന് കാസെമിറോയ്ക്ക് തോന്നി തുടങ്ങിയോ ? |Casemiro|Manchester United
കഴിഞ്ഞ വർഷം റയൽ മാഡ്രിഡിൽ നിന്ന് ഓൾഡ് ട്രാഫോഡിലേക്ക് മാറിയത് ഒരു തെറ്റായിപ്പോയെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കാസെമിറോയ്ക്ക് തോന്നി തുടങ്ങിയിരിക്കുകയാണ്.ഡിഫൻസീവ് മിഡ്ഫീൽഡറുടെ പ്രകടനങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അതൃപ്തരാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.റയൽ മാഡ്രിഡിലെ സ്ഥിര സാന്നിധ്യമായ കാസെമിറോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ തീരുമാനം എടുത്തത് മിക്ക ആരാധകരെയും അത്ഭുതപ്പെടുത്തിയിരുന്നു.
31-കാരൻ 12 മാസം മുമ്പ് ഇംഗ്ലണ്ടിലേക്ക് മാറിയതിൽ അഭിമാനിക്കുന്നില്ല.കാസെമിറോ ഓൾഡ് ട്രാഫോർഡിൽ ഒരു മികച്ച അരങ്ങേറ്റ സീസൺ ആസ്വദിച്ചു.എന്നാൽ ഇംഗ്ലണ്ടിലെ തന്റെ രണ്ടാം സീസൺ ബ്രസീലിയന് അത്ര മികച്ചതല്ല. താരത്തിന്റെ മോശം ഫോം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.ഗലാതസരായ്ക്കെതിരെയുള്ള യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് തോൽവിയിൽ കാസെമിറോ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു.ഇന്റർനാഷണൽ ബ്രേക്കിന് മുമ്പ് ബ്രെന്റ്ഫോർഡിനെതിരെയാണ് മിഡ്ഫീൽഡർ അവസാനമായി ക്ലബ്ബിനായി കളിച്ചത്.
സാന്റിയാഗോ ബെർണബ്യൂവിൽ നിന്ന് 60 മില്യൺ പൗണ്ടിൽ കൂടുതലുള്ള ട്രാൻസ്ഫർ തുകയ്ക്ക് കാസെമിറോ ഓൾഡ് ട്രാഫോർഡിലേക്ക് മാറിയത്.ഡ്രസിങ് റൂമിലെ നേതാക്കളിൽ ഒരാളായി അദ്ദേഹം മാറുമെന്നും യുണൈറ്റഡിന്റെ മധ്യനിരയിൽ കുറച്ച് സ്ഥിരത നൽകുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബ്രസീലിയൻ താരത്തിന് യുണൈറ്റഡ് മാനേജ്മെന്റിന് പ്ര്രതീക്ഷകൾക്ക് അനുസരിച്ച് മുന്നോട്ട് പോവാൻ സാധിച്ചില്ല.ഫുട്ബോൾ പിച്ചിൽ തന്റെ അശ്രദ്ധയുടെ പേരിൽ ഒന്നിലധികം തവണ താരം രൂക്ഷമായി വിമർശിക്കപ്പെട്ടിട്ടുണ്ട്.
🚨 Casemiro has regrets over joining Manchester United with the club wanting to sign Benfica's teenage midfield star João Neves.
— Transfer News Live (@DeadlineDayLive) October 23, 2023
(Source: @DailyMirror) pic.twitter.com/84XAo11Mgj
പ്രീമിയർ ലീഗിൽ വളരെ കർശനമായ റഫറിയിംഗ് രീതിയാണ് കാസെമിറോ നേരിട്ടത്. റയൽ മാഡ്രിഡിൽ ഒരു ദശാബ്ദക്കാലത്തെ സ്പെല്ലിൽ കളിക്കാരന് ഒരിക്കലും നേരായ ചുവപ്പ് ലഭിച്ചില്ല, ഇംഗ്ലണ്ടിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. ഇംഗ്ലണ്ടിലെ കർക്കശമായ റഫറിയിങ് കാസെമിറോയുടെ പ്രകടനത്തെ സാരമായി ബാധിച്ചു.കാസെമിറോയ്ക്ക് അനുയോജ്യമായ പകരക്കാരനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും നാഷനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രസീലിയൻ മിഡ്ഫീൽഡറുടെ ദീർഘകാല പിൻഗാമിയായി ബെൻഫിക്കയുടെ ജോവോ നെവ്സ് കണക്കാക്കപ്പെടുന്നു.
Casemiro is BACK in training for Manchester United. 🇧🇷✅ pic.twitter.com/T6sZLh9iUB
— Football Daily (@footballdaily) October 23, 2023
ബെൻഫിക്ക താരത്തെ സ്വന്തമാക്കാൻ യുണൈറ്റഡ് അതീവ താൽപര്യം പ്രകടിപ്പിച്ചതായി കറ്റാലൻ മാധ്യമം റിപ്പോർട്ട് ചെയ്തു. പോർച്ചുഗീസ് ക്ലബ് 60 മില്യൺ പൗണ്ടിൽ കൂടുതൽ ഇടപാട് നടത്താൻ തയ്യാറാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ബെൻഫിക്കയുടെ കിരീടം നേടിയ കാമ്പെയ്‌നിൽ 19 കാരനായ പ്രതിഭ നിർണായക പങ്ക് വഹിച്ചു