‘ഇവാനിസം ഈസ് ബാക്ക്’ : ആരാധകരെ കാണാൻ ഞാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് |Ivan Vukomanovic |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ 2023 -24 സീസണിലെ അഞ്ചാം മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുകയാണ്. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഒഡിഷയാണ് ബ്ലാസ്റ്റേഴ്സിൻെറ എതിരാളികൾ . പത്തു മത്സരങ്ങളിലെ വിലക്കിന് ശേഷം പരിശീലകൻ ഇവാൻ വുകമനോവിച് നാളത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും.

ഒഡിഷക്കെതിരെയുള്ള മത്സരത്തിൽ ഇവാന് വലിയ സ്വീകരണം നൽകാനുള്ള തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും മികച്ച സ്വീകരണങ്ങളിൽ ഒന്നായിരിക്കും ഇതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പരിക്കും വിലക്കും കാരണം അഞ്ചോളം പ്രധാന താരങ്ങൾ ഇല്ലാതെ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ വിജയ വഴിയിൽ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് ഇവാൻ നാളെ ഇറങ്ങുക.കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കളം വിട്ടതിന്റെ നടപടിയുടെ ഭാഗമായി ത്ത് മത്സരങ്ങളിൽ വിലക്കും ക്ലബിന് നാല് കോടി രൂപ പിഴശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ സീസണിലെ സൂപ്പർകപ്പ്, ഈ സീസണിന് മുന്നോടിയായി നടന്ന ഡ്യൂറൻഡ് കപ്പ്, ഐഎസ്എല്ലിലെ നാല് മത്സരങ്ങൾ എന്നിവ അദ്ദേഹത്തിന് നഷ്‌ടമായി. മാർച്ച് 3നും ഒക്ടോബർ 27നും ഇടയിൽ വുക്കോമനോവിച്ച് ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ് 10 മത്സരങ്ങൾ കളിച്ചത്.” ആരാധകരെ കാണാൻ ഞാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്. അവരെ നാളെ കൊച്ചിയിൽ കാണാൻ ഞാൻ ആവേശത്തോടെ കാത്തിരിക്കുന്നു. എന്റെ നല്ല സമയത്തും മോശം സമയത്തും അവർ എന്റെ കൂടെ ഉണ്ടായിരുന്നു. അവർക്കിടയിലേക്ക് ഒരിക്കൽ കൂടി മടങ്ങിയെത്താൻ സാധിച്ചത് ഭാഗ്യമായി കരുതുകയാണ് ഞാൻ” കൊച്ചിയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ഇവാൻ മാധ്യമങ്ങളോട് പറഞ്ഞു.

പരിക്കും വിലക്കും കാരണം അഞ്ചോളം പ്രധാന താരങ്ങൾ ഇല്ലാതെ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളായ ഒഡീഷയെ വില കുറച്ചു കാണാൻ സാധിക്കില്ല.സീസണിൽ രണ്ട് ജയവും ഒരു തോൽവിയും ഒരു സമനിലയും വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിനെ വിജയ വഴിയിൽ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് ഇവാൻ നാളെ ഇറങ്ങുക.

Rate this post