വിജയ വഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ ഇറങ്ങുന്നു , എതിരാളികൾ ഒഡിഷ |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ നേരിടും. നിലവിലെ കാമ്പെയ്‌നിൽ നിന്ന് കഴിഞ്ഞ രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിലും ഇരു ടീമുകളും വിജയം രുചിച്ചിട്ടില്ല. കൊച്ചിയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ വിജയം ലക്ഷ്യമാക്കിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഇവാൻ വുകൊമാനോവിച്ച് ടച്ച്‌ലൈനിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കളം വിട്ടതിന്റെ നടപടിയുടെ ഭാഗമായി ത്ത് മത്സരങ്ങളിൽ വിലക്കും ക്ലബിന് നാല് കോടി രൂപ പിഴശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ സീസണിലെ സൂപ്പർകപ്പ്, ഈ സീസണിന് മുന്നോടിയായി നടന്ന ഡ്യൂറൻഡ് കപ്പ്, ഐഎസ്എല്ലിലെ നാല് മത്സരങ്ങൾ എന്നിവ അദ്ദേഹത്തിന് നഷ്‌ടമായി. മാർച്ച് 3നും ഒക്ടോബർ 27നും ഇടയിൽ വുക്കോമനോവിച്ച് ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ് 10 മത്സരങ്ങൾ കളിച്ചത്.
നിലവിൽ ഏഴ് പോയിൻറുമായി നാലാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു തോൽവിയും ഒരു സമനിലയുമാണ് ടീമിന്റെ സമ്പാദ്യം. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 1-1 സമനിലയിൽ കുരുങ്ങിയ ടീം അതിന് മുമ്പുള്ള മത്സരത്തിൽ മുംബൈയോട് 2-1ന് തോറ്റിരുന്നു. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് പിന്നിലാകുകയായിരുന്നു.
ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്‌സിയെ 2-1നും രണ്ടാം മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനും ടീം തോൽപ്പിച്ചിരുന്നു. ഒഡീഷയെ സംബന്ധിച്ചിടത്തോളം അവസാന മത്സരത്തിൽ അധികസമയത്ത് എഫ്‌സി ഗോവയോട് 3-2ന് തോൽവി ഏറ്റുവാങ്ങി.അടുത്തിടെ നടന്ന എഎഫ്‌സി കപ്പ് ഏറ്റുമുട്ടലിൽ മസിയ എസ് ആൻഡ് ആർസിക്കെതിരെ 6-1 തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് ഒഡിഷക്ക് നേടാൻ സാധിച്ചത്.
ആശാന്റെ തിരിച്ചുവരവിന് ഇനി വെറും 1️⃣ ദിവസം മാത്രം! 🔥
— Kerala Blasters FC (@KeralaBlasters) October 26, 2023
Hurry and get your tickets to witness Aashan’s return to his turf! 🏟️
➡️ https://t.co/7hRZkyF7cK#KBFCOFC #KBFC #KeralaBlasters pic.twitter.com/vEx73waINT
കേരള ബ്ലാസ്റ്റേഴ്സ് (4-4-2):സച്ചിൻ സുരേഷ് (ജികെ), സന്ദീപ് സിംഗ്, ഹോർമിപം റൂയിവ, പ്രീതം കോട്ടാൽ, നൗച്ച ഹുയ്‌ഡ്രോം സിംഗ്, ഡാനിഷ് ഫാറൂഖ്, വിബിൻ മോഹനൻ, അഡ്രിയാൻ ലൂണ, ഡെയ്‌സുകെ സകായ്, ക്വാമെ പെപ്ര, ഡിമിട്രിയോസ് ഡയമന്റകോസ്
ഒഡീഷ എഫ്‌സി (4-2-3-1)അമരീന്ദർ സിംഗ് (ജി.കെ), അമേ റാണവാഡെ, മൗർതാഡ ഫാൾ, കാർലോസ് ഡെൽഗാഡോ, ജെറി ലാൽറിൻസുവാല, പ്യൂട്ടിയ, അഹമ്മദ് ജഹൂ, ഇസക് വാൻലാൽറുഅത്ഫെല, റോയ് കൃഷ്ണ, സൈ ഗോദാർഡ്, ഡീഗോ മൗറീഷ്യോ