അഡ്രിയാൻ ലൂണയുടെ ലോകോത്തര ഗോളിൽ ഒഡീഷയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
ഐഎസ്എല്ലിൽ ഒഡിഷക്കെതിരെ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ നടന്ന മസ്ലരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ നേടിയ രണ്ടു ഗോളിനാണ് വിജയം നേടിയെടുത്തത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്.
10 മത്സരങ്ങളുടെ സസ്പെൻഷനുശേഷം കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് തിരിച്ചെത്തു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ടായി. കേരള ബ്ലാസ്റ്റേഴ്‌സ് താരം രാഹുൽ കെപിയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. 11 ആം മിനുട്ടിൽ രാഹുൽ കെപിക്ക് വലിയ അവസരം നഷ്ടമായി.
Diego Maurício powers the Juggernauts into the lead 💪
— JioCinema (@JioCinema) October 27, 2023
Tune in now to see how the home team responds in #KBFCOFC, LIVE on #JioCinema & #Sports18 👈#ISLonJioCinema #ISLonSports18 #ISL10 #ISLonVh1 #JioCinemaSports pic.twitter.com/MNJ5a5WQo7
നവോച്ചയുടെ ക്രോസിൽ നിന്നുള്ള റാഹിലിന്റെ ശ്രമം ഒഡിഷ ഡിഫൻഡർ തടഞ്ഞു. 14 ആം മിനുട്ടിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് ഒഡിഷ മുന്നിലെത്തി. ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർമാരെ മറികടന്ന് ഡീഗോ മൗറീസിയോയുടെ ഷോട്ട് ഗോൾ കീപ്പർ സച്ചിൻ സുരേഷിനെയും മറികടന്ന് ബ്ലാസ്റ്റേഴ്‌സ് വലയിലെത്തി. 18 ആം മിനുട്ടിൽ നവോച്ചയുടെ ഹാൻഡ് ബോളിൽ ഒഡിഷക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു.
Penalty save followed by a rebound save, @Sachinsuresh01 has got it covered! 🔝 🔥
— Indian Super League (@IndSuperLeague) October 27, 2023
Watch #KBFCOFC LIVE on @Sports18, @vh1india, @News18Kerala & #SuryaMovies!📺
Stream FOR FREE on @JioCinema: https://t.co/6NtIEzWA7p#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 pic.twitter.com/eeuHArv3lb
25 വാര അകലെ നിന്ന് നിന്നും ജാജൂഹ് എടുത്ത ഫ്രീകിക്ക് സച്ചിൻ സേവ് ചെയ്‌തെങ്കിലും ക്ലിയർ ചെയ്യാനുള്ള ശ്രമത്തിൽ നവോച്ച പന്ത് ബോക്സിൽ കൈകൊണ്ട് ഫ്ലിക്ക് ചെയ്തു. ഇതോടെ ഒഡീഷ എഫ്സിക്ക് ഒരു പെനാൽറ്റി. എന്നാൽ ആദ്യ ഗോൾ നേടിയ ഡീഗോ മൗറീസിയോയുടെ കിക്ക് ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിൻ സുരേഷ് തടുത്തിട്ടു. സമനില ഗോളിനായി ബ്ലാസ്റ്റേഴ്‌സ് വലിയ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്‌ഷ്യം കണ്ടില്ല.
Super sub Diamantakos equalizes💥
— JioCinema (@JioCinema) October 27, 2023
Can the hosts find another goal to grab all three points in #KBFCOFC? Watch the thrilling finish unfold LIVE on #JioCinema & #Sports18 #ISLonJioCinema #ISLonSports18 #ISL10 #ISLonVh1 #JioCinemaSports pic.twitter.com/Ptst6We4uZ
രണ്ടാം പകുതിയിൽ സമനില ഗോളിനായുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും ഒഡിഷ പ്രതിരോധം തകർക്കാൻ സാധിച്ചില്ല. 57 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിനായി രാഹുൽ കെപിക്കും വിബിനും പകരം ഡിമിട്രിയോസ് ഡയമന്റകോസും ഫ്രെഡിയുംഇറങ്ങി. 65 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ഡയമന്റകോസ് ബ്ലാസ്റ്റേഴ്സിന് സമനില നേടിക്കൊടുത്തു.അഡ്രിയാൻ ലൂണയുടെ പെട്ടെന്നുള്ള ഫ്രീകിക്കിൽ നിന്നും ഡെയ്‌സ്യൂക്ക കൊടുത്ത പാസിൽ നിന്നും ഡയമന്റകോസ് ഒരു മികച്ച ഫസ്റ്റ് ടച്ച് ഫിനിഷോടെ പന്ത് കീപ്പർക്ക് മുകളിലൂടെ വലയിലേക്ക് ഇട്ടു.
Comeback complete!🔥 An audacious Luna's chipped goal seals the win for @keralablasters👏👏
— JioCinema (@JioCinema) October 27, 2023
Rate his 🤯 finish in ☝️ word. #ISLonJioCinema #ISLonSports18 #ISL10 #ISLonVh1 #JioCinemaSports pic.twitter.com/aKcstptMhG
83 ആം മിനുട്ടിൽ ക്യാപ്റ്റൻ ലൂണയുടെ തകർപ്പൻ ഫിനിഷിങ്ങിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.മുഹമ്മദ് ഐമെൻ കൊടുത്ത ലോങ്ങ് ബോൾ ക്ലിയർ ചെയ്യുന്നതിൽ ഒഡിഷ ഡിഫൻഡർ വരുത്തിയ പിഴവിൽ നിന്നും പന്ത് ലഭിച്ച ലൂണ ബോക്‌സിന് അരികിൽ നിന്നും ഗോൾ കീപ്പറുടെ മുകളിലൂടെ പന്ത് വലയിലാക്കി സ്കോർ 2 -1 ആക്കി.