‘കേരള ബ്ലാസ്റ്റേഴ്സിന് പല തരത്തിൽ നിങ്ങളെ അത്ഭുതപ്പെടുത്താൻ കഴിയും’: ഇവാൻ വുകൊമാനോവിച്ച് |Kerala Blasters
കൊച്ചിയിലെ ജെഎൽഎൻ സ്റ്റേഡിയത്തിൽ ഒഡിഷ എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ തകർപ്പൻ ജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്.അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റാകോസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത്.
പല കാരണങ്ങളാൽ ഈ വിജയം സവിശേഷമായിരുന്നു, അതിലൊന്നാണ് 10 മത്സരങ്ങളുടെ വിലക്ക് കഴിഞ്ഞ് ഡഗൗട്ടിൽ ഇവാൻ വുകോമാനോവിച്ച് മടങ്ങിയെത്തിയത് ഈ മത്സരത്തിലായിരുന്നു.തന്റെ കളിക്കാർ കാണിച്ച സ്പിരിറ്റിനെ വുകോമാനോവിച്ച് പ്രശംസിക്കുകയും ഗെയിമിൽ നിന്നുള്ള പെട്ടെന്നുള്ള ഫ്രീ കിക്ക് സംഭവത്തെക്കുറിച്ചും സംസാരിച്ചു.ഫലത്തിന് ശേഷം ഇവാൻ വുകോമാനോവിച്ച് പ്രത്യക്ഷത്തിൽ സന്തോഷവാനായിരുന്നു. എന്നിരുന്നാലും നേരത്തെ ഗോളിന് പിന്നിട്ട നിന്ന ശേഷം തന്റെ ടീം പ്രതികരിച്ച രീതിയാണ് അദ്ദേഹത്തെ പ്രത്യേകിച്ച് സന്തോഷിപ്പിച്ചത്.
സച്ചിൻ സുരേഷിന്റെ പെനാൽറ്റി സേവ് തന്റെ ടീമിന് മത്സരത്തിൽ തിരിച്ചുവരാനുള്ള ആത്മവിശ്വാസം നൽകിയെന്ന് അദ്ദേഹം അഭിപ്രായട്ടു.”പെനാലിറ്റി സേവ് ചെയ്തതിനു ശേഷം കളിക്കാർ മാനസീകമായി ആവേശത്തിലായി. പെനാലിറ്റി സേവ് ഉൾപ്പെടെ ഞങ്ങളുടെ യുവ ഗോൾകീപ്പർ സച്ചിന്റെ പ്രകടനം മികച്ചതായിരുന്നു. ശേഷം കളിക്കാർക്ക് ഗ്രിപ് ലഭിക്കുമ്പോൾ, ആരാധകരുടെ പിൻബലം ലഭിക്കുമ്പോൾ, എല്ലാം മാറി. എല്ലാത്തിനുമൊടുവിൽ തീർച്ചയായും വിജയവും മൂന്നു പോയിന്റുകളും പ്രധാനമാണ്”ഇവാൻ പറഞ്ഞു.ഒഡീഷ എഫ്സിക്കെതിരായ വിജയത്തിൽ കെബിഎഫ്സിക്ക് വേണ്ടി കളിച്ച സഹോദരങ്ങളായ ഐമെൻ, അസ്ഹർ എന്നിവരെ തന്ത്രജ്ഞൻ പ്രശംസിച്ചു.
A sight we've longed to see! 😍@ivanvuko19 #KBFCOFC #KBFC #KeralaBlasters pic.twitter.com/tYcnfgCPTr
— Kerala Blasters FC (@KeralaBlasters) October 27, 2023
“കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് നിങ്ങളെ പല തരത്തിൽ അത്ഭുതപ്പെടുത്താനാകും. മുഹമ്മദ് ഐമനോ മുഹമ്മദ് അസ്ഹറിനോ ഒപ്പം മാത്രമല്ല പ്രത്യേകിച്ചും പ്രാദേശീക തലത്തിൽ നിന്ന് നിരവധി താരങ്ങൾ ടീമിലുണ്ട്.ടീമിന്റെ യുവതാരങ്ങൾ വളർന്ന് മുൻനിരയിലേക്ക് ഉയർന്നുവന്ന് ഗുണങ്ങൾ കാണിക്കുമ്പോൾ നമുക്ക് അഭിമാനം തോന്നും. അവർ മുന്നേറി പിച്ചിൽ ആരാധകർക്ക് മുന്നിൽ കളിക്കുമ്പോഴുള്ള വികാരം വിലമതിക്കാനാകാത്തതാണ്. ഒരു പരിശീലകനെന്ന നിലയിൽ അതിന് സാക്ഷിയാക്കുന്നതിൽ സന്തോഷമുണ്ട്’ ഇവാൻ പറഞ്ഞു.