ഐഎസ്എൽ പ്രവേശനം ലക്ഷ്യമിട്ട് ഗോകുലം കേരള, ഐ ലീഗിന് ഇന്ന് തുടക്കം |Gokulam Kerala
തുടർച്ചയായി രണ്ടുതവണ കിരീടം നേടി ഐ-ലീഗിൽ തങ്ങളുടെ മേൽക്കോയ്മ ഉറപ്പിച്ച ശേഷം കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഗോകുലം കേരള തിരിച്ചുവരാനായി ഒരുങ്ങുകയാണ്.ഐ-ലീഗിലെ വിജയികൾക്ക് കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് സ്ഥാനക്കയറ്റത്തിന് അർഹതയുണ്ടായിരുന്നു.എന്നാൽ ഗോകുലത്തിന് അത് നേടിയെടുക്കാൻ സാധിച്ചില്ല.
ഐഎസ്എൽ പ്രവേശനം ലക്ഷ്യമിട്ട് ഗോകുലം കേരള ഐ ലീഗിൽ ഇന്ന് പന്ത് തട്ടാനിറങ്ങുകയാണ്. ഐ ലീഗിലെ ആദ്യമത്സരത്തിൽ ഇന്റർ കാശി എഫ്സിയെ നേരിടാനൊരുങ്ങുകയാണ് ഗോകുലം കേരള.കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് രാത്രി 8 മണിക്കാണ് മത്സരം അരങ്ങേറുന്നത്.”ഞങ്ങൾക്ക് ഒരു നീണ്ട പ്രീ-സീസൺ ഉണ്ടായിരുന്നു, ഇത് ഏകദേശം രണ്ട് പ്രീ-സീസണുകൾ പോലെയായിരുന്നുവെന്ന് ഞാൻ പറയും,” ഗോകുലം ഹെഡ് കോച്ച് ഡൊമിംഗോ ഒറാമാസ് പറഞ്ഞു.
“ക്ലബിന്റെ അഭിലാഷങ്ങൾ വ്യക്തമായും പ്രമോഷൻ തേടുക എന്നതാണ്, പക്ഷേ അത് നേടുന്നതിന് ഞങ്ങൾ ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഞങ്ങൾക്ക് ശക്തമായ ഒരു സ്ക്വാഡുണ്ട്, പക്ഷേ അവർ ദീർഘകാല ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാതെ ഓരോ ഗെയിമും കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
The wait is over! 🎉 GKFC vs Inter Kashi FC – Season Opener! Let's kick off this season with a bang! 💥⚽ #GKFC #malabarians #ILeague 🏆 #TogetherWeRise 🤝 #IndianFootball ⚽ pic.twitter.com/vCkTWDgrtF
— Gokulam Kerala FC (@GokulamKeralaFC) October 28, 2023
മികച്ചൊരു ടീമുമായാണ് ഇന്റർ കാശി മത്സരത്തിറങ്ങുന്നത്.പീറ്റർ ഹാർട്ട്‌ലി, മുൻ ജംഷഡ്പൂർ എഫ്‌സി താരം, അന്താരാഷ്‌ട്ര താരങ്ങളായ ജാക്കിചന്ദ് സിംഗ്, സുമീത് പാസി യുവ പ്രതീക്ഷകളായ ബിയോങ് കോജും നിക്കും ഗ്യാമർ തുടങ്ങിയ താരങ്ങളെ ടീമിലെത്തിച്ചു.രണ്ട് സ്പാനിഷ് തന്ത്രജ്ഞർ തമ്മിലുള്ള പോരാട്ടമാണ് ഇന്ന് കാണാൻ സാധിക്കുക.