റൊണാൾഡോയെ പിടിച്ചു കെട്ടാൻ പാടുപെടുമെന്ന് എതിർ പരിശീലകൻ |Cristiano Ronaldo

സൗദി പ്രൊ ലീഗിലെ അൽ നാസറും-അൽഫൈഹയും തമ്മിലുള്ള പോരാട്ടം ഇന്ന് എട്ടരയോടുകൂടെ കിങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ചാണ് അരങ്ങേറുന്നത്. നിലവിൽ അൽ നാസർ എഫ്‌സിയുടെ മിന്നും താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫുട്ബോൾ ചരിത്രത്തിൽ എതിരാളികളെയും മാനേജർമാരെയും 38 വയസ്സിൽ പോലും അത്ഭുതപ്പെടുത്തി മുന്നേറി കൊണ്ടിരിക്കുകയാണ് . ഈ പ്രായത്തിലും അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ തന്നെയാണ്.അദ്ദേഹത്തിന്റെ അതുല്യത പകരം വയ്ക്കാനാവാത്തതാണ്.

അദ്ദേഹം റയൽ മാഡ്രിഡിലും മാഞ്ചസ്റ്റർ യുണൈറ്റഡിലും കുറേക്കാലം കളിച്ചിട്ടുള്ളതാണ്. വ്യക്തിഗത ട്രോഫികളും, നിരവധി ബാലൻഡിയോറുകളും അദ്ദേഹത്തിന് ഇന്ന് സ്വന്തമായി ഉണ്ട്.ഇന്ന് നടക്കാൻ പോകുന്ന അൽനാസർ എഫ് സിയും അൽ ഫൈഹയും തമ്മിലുള്ള പോരാട്ടത്തിന്റെ മുന്നോടിയായി കോൺഫറൻസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും അൽ നാസറിനെയും കുറിച്ച് അൽ-ഫയ്ഹ മാനേജർ വുക് റസോവിച്ച് സംസാരിച്ചു.

കോൺഫറൻസിൽ അൽ-ഫയ്‌ഹാ മാനേജർ ആയ വുക് റസോവിച്ചിനോട് റിപ്പോർട്ടർ ചോദിച്ചു : “ഈ സീസണിൽ ലീഗിൽ ഇതുവരെ ഏറ്റവുമധികം ഗോളുകൾ നേടിയത് അൽ നാസർ ക്ലബ്ബാണ് . അവരെയാണ് നിങ്ങൾ ഇന്ന് നേരിടാൻ പോകുന്നത്, അവരുടെ ആക്രമണങ്ങൾ എങ്ങനെ തടയാനാണ് നിങ്ങൾ ആലോചിക്കുന്നത്?”…. ഇതിന് അൽ-ഫയ്‌ഹാ ഫുട്ബോൾ ക്ലബ് മാനേജരായ വുക് റസോവിച്ച് പറഞ്ഞ മറുപടി മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

“അതെ,അൽ-നാസർ ക്ലബ്ബിന് ഫുട്ബോളിൽ വളരെ അപകടകരമായ ആക്രമണമുണ്ട്, കാരണം അവർക്ക് എല്ലാവരുടെയും പ്രിയപ്പെട്ട ഇതിഹാസമായ ക്രിസ്ത്യാനോ റൊണാൾഡോയുണ്ട്. റൊണാൾഡോയെ ശ്രദ്ധാപൂർവം മാർക്ക് ചെയ്യാൻ ഞങ്ങളുടെ ഡിഫൻഡർമാർ ഇന്ന് പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽപ്പോലും അവനെ സ്‌കോർ ചെയ്യുന്നതിൽ നിന്ന് തടയാൻ ഇന്ന് ഞങ്ങൾക്ക് കഴിയുകയാണെങ്കിൽ , തോൽവി ഒഴിവാക്കാൻ ഞങ്ങൾക്ക് നല്ല അവസരമുണ്ട്..എന്നാണ് റൊണാൾഡോയെ കുറിച്ച് അദ്ദേഹം എടുത്ത് പറഞ്ഞത്.

ക്രിസ്ത്യാനോ റൊണാൾഡോ ലോകം കണ്ട ഏറ്റവും കഴിവുള്ള ഫുട്ബോൾ ഇതിഹാസമാണ്. ഓരോ താരങ്ങൾക്കും അല്ലെങ്കിൽ ഓരോ ഫുട്ബോൾ മാനേജർ മാർക്ക് പോലും അദ്ദേഹത്തെ നേരിടുക എന്നത് ഏറെക്കുറെ ഭയമുള്ള കാര്യം തന്നെയാണ്. ഇന്ന് നടക്കാൻ പോകുന്ന അൽ-നാസർ, അൽ-ഫയ്‌ഹ പോരാട്ടത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയെ തന്നെയാണ് അൽ-നാസർ എഫ് സി ആരാധകർ പ്രതീക്ഷിക്കുന്നത്.

നിലവിൽ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ-നാസർ ലീഗിൽ 10 മത്സരങ്ങൾ പൂർത്തിയാക്കി ഏഴ് ജയവും ഒരു സമനിലയും രണ്ട് തോൽവിയുമായി 22 പോയിന്റോടെ 4ആം സ്ഥാനത്താണ് മുന്നേറുന്നത്.അൽ ഫെയ്ഹ എഫ് സിക്ക് 10 മത്സരങ്ങളിൽ മൂന്ന് ജയവും അഞ്ച് സമനിലയും രണ്ട് തോൽവിയുമായി 14 പോയിന്റുമാണുള്ളത്.

Rate this post