വിന്റേജ് ബാഴ്‌സയും അർജന്റീനയുമായുള്ള മെസ്സിയുടെ പ്രസ്താവനയിൽ പെപിന് പറയാനുള്ളത് |Lionel Messi

ഈ മാസം 30ന് ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് കൊടുക്കുന്ന പുരസ്കാരമായ ബാലൻ ഡി ഓർ പുരസ്ക്കാരം പാരീസിൽ വച്ച് കൊടുക്കപ്പെടും എന്നാണ് മുമ്പ് വന്ന വാർത്തകളിലൂടെ അറിയാൻ സാധിച്ചിട്ടുള്ളത്. ബാലൻ ഡി ഓർ നോമിനേഷനുകളിൽ സിറ്റി താരം ഹാലന്റും ഇന്റർമിയാമി താരമായ ലയണൽ മെസ്സിയും ആണ് മുൻനിരയിൽ നിൽക്കുന്നത്. എന്നാൽ ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരം ലയണൽ മെസ്സിയാണ് നേടാൻ പോകുന്നത് എന്ന് പല അറിയപ്പെട്ട ജേണലിസ്റ്റുകളും മുമ്പ് തന്നെ അറിയിച്ചിട്ടുണ്ട്.

ബാലൻ ഡി ഓർ പുരസ്കാരവിജയിയെ തിരഞ്ഞെടുക്കുന്നതിൽ സിറ്റി താരമായ ഹാലന്റ് മെസ്സിയെ സംബന്ധിച്ചിടത്തോളം ശക്തമായ ഒരു എതിരാളി തന്നെയാണ്. എന്നാൽ
നിലവിലെ മാഞ്ചസ്റ്റർ സിറ്റി താരമായ എർലിംഗ് ഹാലൻഡിന് പകരം ഫുട്ബോൾ ഇതിഹാസമായ ലയണൽമെസ്സിയാണ് ബാലൻ ഡി ഓർ നേടേണ്ടത് എന്ന് മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ മിക്കാ റിച്ചാർഡ്സ് വിശദീകരണം നൽകിയതാണ് ഇപ്പോൾ ലോകമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുള്ളത് .

“ഇരുപത്തിമൂന്നാം വയസ്സിൽ ലോകത്തെ വിസ്മയിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ഏർലിംഗ് ഹാലന്റ് വളരെ മികച്ച പ്രകടനം തന്നെയാണ് ഇപ്പോൾ കാഴ്ചവെക്കുന്നത്, ലയണൽ മെസ്സിയോട് ഗോൾ കണക്കുകളിൽ ഒപ്പം നിൽക്കാൻ ഉതകുന്ന തരത്തിലുള്ള പ്രകടനം തന്നെയാണ് അദ്ദേഹം ഇപ്പോൾ ആരാധകർക്ക് മുമ്പിൽ കാഴ്ച വെക്കുന്നത്. എങ്കിൽ പോലും ഞാൻ ലയണൽ മെസ്സിയാണ് പിന്തുണക്കുന്നത്. കാരണമെന്തെന്നാൽ അദ്ദേഹം ലോകകപ്പിൽ വളരെയധികം വിമർശനങ്ങളും, കളിയാക്കലുകളും നേരിട്ടുകൊണ്ടാണ് തന്റെ വിജയകിരീടം ചൂടിയത്. അദ്ദേഹം ലോകകപ്പ് പ്രയാണത്തിൽ അനുഭവിച്ച കഷ്ടപ്പാടുകൾ, പ്രശ്നങ്ങൾ എല്ലാം അദ്ദേഹത്തിന്റെ എട്ടാമത്തെ ബാലൻ ഡി ഓർ പുരസ്കാരത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ഞാൻ അദ്ദേഹത്തെ പൂർണ്ണമായും പിന്തുണക്കുന്നു “. എന്നാണ് മുൻ സിറ്റി താരമായ മിക്കാ റിച്ചാർഡ്‌സ് മെസ്സിയെക്കുറിച്ച് പറഞ്ഞത്.

ലയണൽ മെസ്സിയുടെ കുടുംബസുഹൃത്തുക്കളിൽ ഒരാൾ അർജന്റീനിയൻ ഐക്കണായ സൂപ്പർ താരം ലയണൽ മെസ്സി തന്നെയാണ് എട്ടാമത്തെ ബാലൺ ഡി ഓർ നേടാൻ പോകുന്നതെന്ന് സമീപകാലങ്ങളിൽ ഇട്ട പോസ്റ്റിലൂടെ അറിയിച്ചിരുന്നു.ഇത് മാധ്യമങ്ങളിൽ വളരെയധികം ചർച്ചയായിരുന്നു. പല ഇതിഹാസങ്ങളും ജേണലിസ്റ്റുകളും ലയണൽ മെസ്സി തന്നെയാണ് തന്റെ എട്ടാമത് ബാലൻ ഡി ഓർ നേടാൻ പോകുന്നത് എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ലയണൽ മെസ്സി തന്നെയാണ് ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരം നേടുന്നത് എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത് .