പ്രതിസന്ധിയിലാണെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് എപ്പോഴും ‘കടുത്ത’ എതിരാളികളാണെന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോള |Manchester United
നാളെ നടക്കുന്ന ഡെർബി പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും നേർക്കുനേർ ഏറ്റുമുട്ടും. പ്രതിസന്ധിയിലാണെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് എല്ലായ്‌പ്പോഴും കടുത്ത എതിരാളിയാണെന്ന് മാഞ്ചസ്റ്റർ സിറ്റി ബോസ് പെപ് ഗ്വാർഡിയോള പറഞ്ഞു.
ഈ സീസണിൽ ആദ്യ 10 മത്സരങ്ങളിൽ ആറിലും തോറ്റതിന് ശേഷം കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ബ്രെന്റ്‌ഫോർഡ്, ഷെഫീൽഡ് യുണൈറ്റഡ്, എഫ്‌സി കോപ്പൻഹേഗൻ എന്നിവയ്‌ക്കെതിരെ അവിശ്വസനീയമായ വിജയങ്ങളുമായി യുണൈറ്റഡ് ഫോമിലേക്ക് മടങ്ങി വന്നിരിക്കുകയാണ്.പുതിയ സ്‌ട്രൈക്കർ റാസ്‌മസ് ഹോജ്‌ലണ്ടിന് പ്രീമിയർ ലീഗിൽ ഗോൾ കണ്ടെത്താനായിട്ടില്ല എന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
“വ്യത്യസ്ത മാനേജർമാരുള്ളപ്പോൾ യുണൈറ്റഡ് എല്ലായ്‌പ്പോഴും ഒരു കടുത്ത എതിരാളിയാണ്. അവർക്ക് ക്വാളിറ്റിയുള്ള കളിക്കാറുണ്ട് .അവർക്ക് ഗോളുകൾ നേടാനാകും, അവരുടെ നിലവാരം ഞങ്ങൾക്കറിയാം, അത് എല്ലായ്‌പ്പോഴും ഉണ്ടായിട്ടുണ്ട്, എല്ലായ്പ്പോഴും അങ്ങനെയായിരിക്കും”വെള്ളിയാഴ്ച നടന്ന മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ ഗാർഡിയോള പറഞ്ഞു.
Pep Guardiola on Manchester United: "With different managers, United always a tough opponent. They have the ability to be on top in 10, 15 minutes, splash, splash, they score. We know the quality they have, always that will be…" [via @DanMurphyMEN]
— City Xtra (@City_Xtra) October 27, 2023
2018 ന് ശേഷം ആദ്യമായി തുടർച്ചയായ പ്രീമിയർ ലീഗ് മത്സരങ്ങൾ തോറ്റതിന് ശേഷം കഴിഞ്ഞ വാരാന്ത്യത്തിൽ ബ്രൈറ്റനെ 2-1 ന് തോൽപ്പിച്ച് സിറ്റി വിജയവഴിയിലേക്ക് മടങ്ങി.ജൂണിൽ ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ സിറ്റി യുണൈറ്റഡിനെ തോൽപ്പിച്ച് എഫ്എ കപ്പ് ഉയർത്തി.“ഇത് എഫ്എ കപ്പ് ഫൈനൽ പോലെയോ സീസണിലെ അവസാന ഗെയിമുകൾ പോലെയോ അല്ലാത്ത ഒരു ഗെയിമാണ്, അത് പ്രീമിയർ ലീഗ് വിജയിക്കണോ അല്ലയോ എന്ന് നിർവചിക്കുന്നു. ഇതുവരെ ഞങ്ങൾ ഒമ്പത് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ, കളിക്കാൻ 87 പോയിന്റുണ്ട്. നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കണം” പെപ് പറഞ്ഞു.
വെറും ഒമ്പത് മത്സരങ്ങൾ കളിക്കുമ്പോൾ പലതും സംഭവിക്കും. ഫെബ്രുവരിയിലും മാർച്ചിലും ഞങ്ങൾ കുറച്ച് പോയിന്റുകൾക്ക് പിന്നിലായിരുന്നു, തുടർന്ന് ഞങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞു.ഞായറാഴ്ച ഓൾഡ് ട്രാഫോർഡിൽ ഞങ്ങളുടെ മാനസികാവസ്ഥ എങ്ങനെയാണെന്ന് എനിക്ക് കാണണം.നമ്മൾ ഒരുപാട് വിജയിച്ചിട്ടുണ്ട്. ഇനി നമ്മൾ ജയിച്ചാൽ എന്ത് സംഭവിക്കും എന്നല്ല. ഈ പോയിന്റുകൾക്കായി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” സിറ്റി പരിശീലകൻ കൂട്ടിച്ചേർത്തു.