രക്ഷകനായി ജൂഡ് !! എൽ ക്ലാസിക്കോയിൽ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ് |Real Madrid
ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ മിന്നുന്ന വിജയവുമായി റയല് മാഡ്രിഡ് . ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് റയൽ മാഡ്രിഡ് നേടിയത്. ഇഞ്ചുറി ടൈമിൽ ഇംഗ്ലീഷ് യുവ മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ങ്ഹാം നേടിയ ഗോളിനായിരുന്നു റയലിന്റെ വിജയം.
റയൽ മാഡ്രിഡിനായി രണ്ടു ഗോളുകളും നേടിയത് ബെല്ലിങ്ഹാം തന്നെയായിരുന്നു.ഇൽകേ ഗുണ്ടോഗൻ ആണ് ബാഴ്സയുടെ ഗോൾ നേടിയത്. മത്സരം തുടങ്ങി ആറാം മിനുട്ടിൽ തന്നെ ജർമൻ മിഡ്ഫീൽഡർ ബാഴ്സയെ മുന്നിലെത്തിച്ചു. ഗോൾ വീണെങ്കിലും തിരിച്ചടിക്കാനുള്ള കാര്യമായ ശ്രമങ്ങൾ റയൽ മാഡ്രിഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.ഇടവേളയ്ക്ക് മുമ്പ് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും രേഖപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു.
എന്നാൽ ലീഡുയർത്താൻ ബാഴ്സലോണക്ക് നിരവധി അവസരങ്ങൾ ലഭിക്കുകയും ചെയ്തു.ബാഴ്സയുടെ രണ്ടു ഗോൾ ശ്രമങ്ങൾ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.68-ാം ആം മിനുട്ടിൽ ബെല്ലിങ്ഹാമിന്റെ തകർപ്പൻ ലോങ്ങ് റേഞ്ച് ഷോട്ട് മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗനെ കീഴടക്കി വലയിലെത്തി. ഇഞ്ചുറി ടൈമിൽ ഡാനിയൽ കാർവാജലിന്റെ ക്രോസിൽ നിന്നും ബെല്ലിങ്ങ്ഹാം റയൽ മാഡ്രിഡിന്റെ വിജയ ഗോൾ നേടി.റയലിനായി താരം നേടുന്ന 13 ആം ഗോളായിരുന്നു ഇത്.
⚪️🇭🇷 Fair to mention how Luka Modrić entered in the most difficult moment for Real Madrid during el Clásico… and then the game changed.
— Fabrizio Romano (@FabrizioRomano) October 28, 2023
Quality, leadership, professionalism.
⭐️ 38 years, 47 days — he has become the oldest player to play in El Clásico.
Football legend. pic.twitter.com/AX229tveAO
സീസണിലെ ആദ്യ ഹോം ലീഗ് തോൽവി ബാഴ്സലോണയ്ക്ക് സമ്മാനിച്ചു. ജയത്തോടെ റയൽ മാഡ്രിഡ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി. 11 മത്സരങ്ങളിൽ നിന്നും 28 പോയിന്റാണ് റയലിനുള്ളത്.