ബാലൺ ഡി ഓർ 2023 ആരും നേടും ? : ലയണൽ മെസ്സിയും എർലിംഗ് ഹാലൻഡും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം |Ballon d’Or 2023

ബാലൺ ഡി ഓർ 2023 ആരും നേടും ? ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വിഷയമാണിത്. ലയണൽ മെസ്സി, എർലിംഗ് ഹാലൻഡ് എന്നിവർക്കിടയിലാണ് ബാലൺ ഡി ഓറിനായുള്ള പോരാട്ടം നടക്കുന്നത്.

ഫിഫയുമായി ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളിലെയും അന്താരാഷ്ട്ര ടീമുകളുടെ ക്യാപ്റ്റൻമാരും മികച്ച പത്രപ്രവർത്തകരും അവാർഡിനായി വോട്ട് ചെയ്യും.ഇന്ത്യൻ സമയം രാത്രി 11.30നാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക. എന്നാൽ ബാലൺ ഡി ഓർ വോട്ടിങ്ങിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നതെന്നാണ് പുരസ്‌കാരം നൽകുന്ന ഫ്രാൻസ് ഫുട്ബോളിന്റെ എഡിറ്റർ ഇൻ ചീഫായ വിൻസെൻറ് ഗാർസിയ പറയുന്നത്.

ഇത്തവണ വോട്ടിങ് മുൻപെങ്ങുമില്ലാത്ത രീതിയിൽ മത്സരം നിറഞ്ഞതാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. അർജന്റീനയെ ലോക ചാമ്പ്യനാക്കിയതും രണ്ടാം തവണയും പിഎസ്ജിയെ ലീ​ഗ് 1 ജേതാക്കളാക്കിയതുമാണ് മെസ്സിയെ പുരസ്കാര പട്ടികയിലെത്തിച്ചത്.1986ൽ മറഡോണയുടെ കീഴിൽ അവസാനമായി ചാമ്പ്യൻമാരായതിന് ശേഷം 36 വർഷത്തിനിടെ ആദ്യമായാണ് അർജന്റീന ചാമ്പ്യൻമാരായത്. ചാമ്പ്യന്‍സ് ലീഗിലും ലീഗ് 1 ലുമായി 39 മത്സരങ്ങളിൽ നിന്ന് മെസ്സി 40 ​ഗോളുകൾ നേടിയിരുന്നു.

കഴിഞ്ഞ സീസണില്‍ ആകെ 52 ഗോളുകള്‍ സിറ്റിക്കായി നേടിയ ചരിത്രത്തില്‍ ആദ്യമായി സിറ്റിയുടെ ട്രബിള്‍ നേട്ടത്തിൽ ഹാലാൻഡ്‌ വലിയ പങ്കാണ് വഹിച്ചത്.കഴിഞ്ഞ വർഷം ബൊറൂസിയ ഡോർട്ട്മുണ്ട് വിട്ടതിന് ശേഷം ഹാലൻഡിന് മികച്ച സീസണായിരുന്നു. അലൻ ഷിയററുടെ 34 ഗോളുകളുടെ റെക്കോർഡ് തകർത്ത് അദ്ദേഹം പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടി.സീസണിൽ 36 ഗോളുകൾ നേടിയ ഹാലാൻഡ് സിറ്റിയെ തുടർച്ചയായി മൂന്നാം പ്രീമിയർ ലീഗ് കിരീടം നേടാൻ സഹായിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോ 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമുള്ള കാലത്ത് ഈ ബഹുമതി നേടിയതിന് ശേഷം പ്രീമിയർ ലീഗ് ഒരു ബാലൺ ഡി ഓർ ജേതാവിന് സാക്ഷ്യം വഹിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് വിജയം അദ്ദേഹത്തിന് അവാർഡ് നേടികൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഹാലൻഡിന്റെ നേട്ടം ബാലൺ ഡി ഓർ സാധ്യത വർധിപ്പിക്കുന്നു. ലോക കപ്പും ചാമ്പ്യൻസ് ലീഗും നിസംശയമായും വ്യക്തിഗത അവാർഡ് നേടുമെന്ന് നിർണ്ണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കും എന്നുറപ്പാണ്.