സൗദിയിൽ കളിച്ചത് കൊണ്ട് റൊണാൾഡോയുടെ കളിയിൽ ഒരു മാറ്റവുമില്ല, യൂറോപ്പിൽ കളിക്കുന്ന പോലെ- പോർച്ചുഗൽ പരിശീലകൻ

ക്രിസ്ത്യാനോ റൊണാൾഡോ ലോകത്തിലെ ഏറ്റവും മികച്ച ഇതിഹാസങ്ങളിൽ ഒരാളാണ്. അദ്ദേഹം ഒട്ടനവധി വ്യക്തിഗത പുരസ്കാരങ്ങളും ട്രോഫികളും നേടിക്കൊണ്ട് അദ്ദേഹം കളിച്ച ടീമുകളിലെല്ലാം തന്നെ തന്റെ വ്യക്തിഗത മുദ്ര പതിപ്പിച്ച താരമാണ്. നിലവിൽ 5 ബാലൻ ഡി ഓർ പുരസ്കാരം നേടിയിട്ടുള്ള അദ്ദേഹം പോർച്ചുഗൽ ദേശീയ ടീമിന്റെയും സൗദി പ്രൊ ലീഗിലെ അൽ നാസർ എഫ് സി യുടെയും നായകനാണ്.

ക്രിസ്ത്യാനോ റൊണാൾഡോ നിലവിൽ മികച്ച പ്രകടനം തന്നെയാണ് ക്ലബ്തലത്തിലും കാഴ്ചവയ്ക്കുന്നത്.സ്പാനിഷ് ഫുട്ബോൾ പരിശീലകനും മുൻ പ്രൊഫഷണൽ കളിക്കാരനുമായിരുന്ന നിലവിൽ പോർച്ചുഗൽ ദേശീയ ടീമിന്റെ മുഖ്യ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് മോണ്ടോലിയു ക്രിസ്ത്യാനോ റൊണാൾഡോയെ കുറിച്ച് പറഞ്ഞിരിക്കുന്ന വാക്കുകൾ ആണ് ഇപ്പോൾ മാധ്യമങ്ങളിൽ ഒട്ടാകെ വ്യാപിച്ചിരിക്കുന്നത്.

” ഒരു താരം വളരെയധികം സന്തോഷവാനായിരിക്കുമ്പോൾ ഫുട്ബോളിൽ അവന്റെ മുഴുവൻ പ്രകടനവും പുറത്തെടുക്കും. ക്രിസ്ത്യാനോ റൊണാൾഡോ ഇപ്പോൾ വളരെയധികം സന്തോഷവാനാണ്. യൂറോപ്യൻ ഫുട്ബോളിൽ ഉണ്ടായിരുന്ന പോലെ തന്നെ റുബെൻ നെവസും,ഒട്ടാവിയോയും, ക്രിസ്ത്യാനോ റൊണാൾഡോയും ഇപ്പോൾ പോർച്ചുഗൽ ദേശീയ ടീമിലും വളരെയധികം നല്ല ആരോഗ്യസ്ഥിതിയിലാണ് കളിക്കുന്നത്. എന്നാൽ മറ്റു താരങ്ങൾക്ക് ഇല്ലാത്തതായ ഫുട്ബോളിൽ നിരന്തരം സ്കോർ ചെയ്യാൻ കഴിവുള്ള ഒരു താരമാണ് സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോ.അദ്ദേഹം കളത്തിൽ ഇറങ്ങുമ്പോൾ എതിരാളികൾ പോലും ഈ കാര്യം ചിന്തിക്കുന്നുണ്ട്. കൂടുതൽ ഇടം കണ്ടെത്തുക എന്നുള്ളതും തന്ത്രപരമായ വഴക്കവും ഫുട്ബോളിൽ അത്യന്താപേക്ഷിതമാണ്. ക്രിസ്ത്യാനോ റൊണാൾഡോ തന്റെ കഴിവിലൂടെ ടീമിന് ഇത് എളുപ്പമാക്കാൻ സഹായിക്കുന്നുണ്ട് “- എന്നാണ് അദ്ദേഹം റൊണാൾഡോയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

നിലവിൽ സൗദി പ്രൊ ലീഗിൽ അൽനാസർ ക്ലബ്ബിനുവേണ്ടി പന്ത് തട്ടുന്ന സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോ 39 കളികളിൽ നിന്നും 34 ഗോളുകൾ ടീമിനുവേണ്ടി അടിച്ചു കൂട്ടിയിട്ടുണ്ട്.തന്റെ കരിയറിൽ, പോർച്ചുഗീസ് ഇതിഹാസം അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗുകൾ, മൂന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗുകൾ, രണ്ട് ലാ ലിഗകൾ, ധാരാളം സീരി എ ട്രോഫി കൾ , അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് എന്നിവയുൾപ്പെടെ നിരവധി പ്രധാന കിരീടങ്ങൾ നേടിയിട്ടുണ്ട്

Rate this post