ലിയോ മെസ്സിയെ കൂടാതെ ബെലിങ്ഹാമും അവാർഡ് ഉറപ്പിച്ചു, അപ്ഡേറ്റുകൾ ഇങ്ങനെ

2022-23 സീസണിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരെ അംഗീകരിച്ച് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ അവതരിപ്പിക്കുന്ന ബാലൺ ഡി ഓറിന്റെ 67-ാമത് വാർഷിക ചടങ്ങായിരിക്കും ഇന്ത്യൻ സമയം പതിനൊന്നരയോടെ അരങ്ങുണരുന്ന ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാര ചടങ്ങ് . അവാർഡിന്റെ ചരിത്രത്തിൽ രണ്ടാം തവണയാണ് കലണ്ടർ വർഷത്തിന് പകരം സീസണിന്റെ ഫലങ്ങളെ അടിസ്ഥാനമാക്കി പ്രഖ്യാപിക്കുന്ന ഈ അവാർഡ് ചടങ്ങ് നടക്കുന്നത്.

2022 ഓഗസ്റ്റ് 1- മുതൽ 2023 ജൂലൈ 31- വരെയുള്ള മത്സരങ്ങളിലെ താരങ്ങളുടെ കണക്കുകളെ ആയിരിക്കും ബാലൻ ഡി ഓറിൽ പരിഗണിക്കുക. 2023 ബാലൻ ഡി ഓറിലേക്ക് നോമിനേഷൻ ലഭിച്ചവരെ സെപ്റ്റംബർ 6-നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പുരുഷന്മാർക്കുള്ള -ബാലൻ ഡി ഓർ പുരസ്കാരത്തിന് പുറമേ സ്ത്രീകൾക്കുള്ള ബാലൻസ് ഡി ഓർ അവാർഡും,കോപ ട്രോഫി, യാഷിൻ ട്രോഫി, സോക്രട്ടീസ് അവാർഡ്, ഗെർഡ് മുള്ളർ ട്രോഫി , ക്ലബ്ബ് ഓഫ് ദ ഇയർ അവാർഡ് എന്നിവയും ഈ ചടങ്ങിലൂടെ സമ്മാനിക്കുന്നതാണ്.

ഈ വർഷത്തെ ബാലൻ ഡി ഓർ അവാർഡ് ലയണൽ മെസ്സിയുടെതാണെന്ന് പല ജേർണലിസ്റ്റുകളും സൂചന തന്നിട്ടുണ്ടായിരുന്നു. പല യുവതാരങ്ങളും അദ്ദേഹത്തോടൊപ്പം നോമിനേഷൻ ലിസ്റ്റിൽ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ഖത്തർ വേൾഡ് കപ്പ് നേട്ടം അദ്ദേഹത്തിന് തന്നെയാണ് 2023ലെ ബാലൻ ഡി ഓർ പുരസ്കാരം എന്ന് ഉറപ്പുവരുത്തുന്നതാണ്.ഇന്ന് രാത്രി ബാലൻ ഡി ഓർ പുരസ്‌കാരം പാരീസിലെ ഗാലയിൽ വെച്ച് കൊടുക്കപ്പെടുന്ന വേദിയിൽ അർജന്റീനയുടെ ലിയോ മെസിയും, ജൂലിയൻ അൽവരെസും ,ലൗത്താരോയും പരസ്പരം അടുത്തായാണ് ഇരിപ്പുറപ്പിച്ചിട്ടുള്ളത്.

മാത്രമല്ല അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുള്ള അർജന്റീന ഗോൾകീപ്പരായ എമിലിയാനോ മാർട്ടിനെസും പരിപാടിയിയിൽ സാന്നിധ്യം അറിയിക്കും.ടെർ സ്റ്റെഗൻ, വിനീഷ്യസ്, ബെല്ലിംഗ്ഹാം എന്നീ ഫുട്ബോൾ താരങ്ങളുടെ അടുത്താണ് അദ്ദേഹം ഇന്ന് ഇരിക്കാൻ പോകുന്നത്.കഴിഞ്ഞ സീസണിലെ മികച്ച യുവ താരത്തിനുള്ള കോപ്പ ട്രോഫി റയൽ മാഡ്രിഡിന്റെ ഇംഗ്ലീഷ് താരം ബെല്ലിംഗ്ഹാം സ്വന്തമാക്കുമെന്ന് പ്രസിദ്ധ ജേർണയലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ഇതിനോടകം തന്നെ അപ്ഡേറ്റ് നൽകിയിട്ടുണ്ട്.

ഇന്ന് പതിനൊന്നരയോടെ ഫ്രാൻസിലെ പാരീസിലെ തിയേറ്റർ ഡു ചാറ്റ്‌ലെറ്റിൽ വച്ച് അരങ്ങുണരുന്ന ബാലൻ ഡി ഓര്‍ പുരസ്കാര ചടങ്ങ് ഇന്ത്യയിലുള്ളവർക്ക് ടെലിവിഷനിൽ സോണി ടെൻ 2 ചാനലിലൂടെയും ,ജിയോ ടി വി, സോണി ലൈവ് എന്നീ വെബ് സൈറ്റുകളിലൂടെയും തത്സമയ സംപ്രേഷണം കാണാൻ സാധിക്കുന്നതാണ്. ആരാധകർ ആഗ്രഹിക്കുന്ന പോലെ ലിയോ മെസ്സി ഇപ്രാവശ്യത്തെ ബാലൻ ഡി ഓർ നേടുകയാണെങ്കിൽ അത് അദ്ദേഹത്തിന്റെ ചരിത്ര റെക്കോർഡ് ആയിരിക്കും.

Rate this post