“അവൻ ലയണൽ മെസ്സിയെ പോലെ” സിറ്റി പരിശീലകൻ പെപ് ഗാഡിയോള |Jeremy Doku

പ്രീമിയർ ലീഗിൽ പതിനൊന്നാം റൗണ്ട് മത്സരത്തിൽ ബൗൺമത്തിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തകർത്തത്,ഇതോടെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനും കഴിഞ്ഞു.

ബൗൺമത്തിനെ തകർത്തതിൽ നിർണായക താരമായത് 21കാരനായ ബെൽജിയം സ്വദേശി ഡോക്കുവരായിരുന്നു. ഒരു ഗോളും നാല് അസിസ്റ്റുകളും നേടി കളിയിലെ മിന്നും താരമായിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഫോർവേഡ്. കളിയുടെ മുപ്പതാം മിനിറ്റിൽ ഡോക്കു എടുത്ത ഷോട്ട് സന്ദർശകരുടെ ഗോൾ വല കുലുക്കി, പിന്നീട് മാഞ്ചസ്റ്റർ സിറ്റി നേടിയ നാല് ഗോളുകളിലും ഡോകുവിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. ഇതുവരെ ഈ സീസണിൽ 8 പ്രീമിയർ ലീഗ് മത്സരങ്ങളിൽ രണ്ടു ഗോളുകളും 5 അസിസ്റ്റുകളും നേടാൻ താരത്തിന് ആയിട്ടുണ്ട്. ഡോകുവിന്റെ തകർപ്പൻ ഫോം ഗ്രിലിഷിന്റെ സ്ഥാനത്തിന് ഭീഷണിയായിരിക്കുകയാണ്.

ഇപ്പോഴിതാ ഗാർഡിയോള താരത്തിന്റെ പ്രകടനത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നു.”അവൻ ഗോൾ നേടിയപ്പോൾ ഷോർട്ട് കോർണറിലേക്ക് തൊടുത്ത ആ ഷോട്ടിന് രണ്ടാമത് എടുത്ത ആക്ഷന് മെസ്സിയുടെതിന് സമാനമാണ്, പലപ്പോഴും അത് മെസ്സി ചെയ്യാറുണ്ട്”.”ഒരുപക്ഷേ ഇത്രയും വലിയ അനുമോദനം ഒരുപാട് കൂടുതലായിരിക്കാം, എങ്കിലും അവൻ അത് അർഹിക്കുന്നുണ്ട്.” പെപ് ഗാർഡിയോള കൂട്ടിച്ചേർത്തു.

മാഞ്ചസ്റ്റർ സിറ്റി 6 ഗോളുകൾ സ്കോർ ചെയ്തെങ്കിലും സൂപ്പർ താരം എർലിംഗ് ഹാലൻഡ് ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞില്ല, താരത്തിന് രണ്ടാം പകുതിയിൽ കളത്തിലിറങ്ങാൻ സാധിച്ചിരുന്നില്ല, കാലിന് പരിക്കുപറ്റിയതിനാൽ താരത്തെ ഗാർഡിയോള രണ്ടാം പകുതിയുടെ തുടക്കത്തിൽ പിൻവലിച്ചിരുന്നു. ഹാലൻഡിന്റെ പരിക്കിനെ കുറിച്ച് ഗാഡിയോള പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.

“അവന്റെ കണങ്കാൽ ചെറുതായി പരിക്കുപറ്റിയിട്ടുണ്ട്, അതൊരു വലിയ പ്രശ്നമല്ലെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ അടുത്ത മണിക്കൂറിൽ നോക്കും..” ഗാർഡിയോള പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മത്സരം ചാമ്പ്യൻസ് ലീഗിൽ യങ് ബോയ്സിനെതിരെയാണ്. ചൊവ്വാഴ്ചയാണ് ചാമ്പ്യൻസ് ലീഗ് മത്സരം. അതിനുശേഷം അടുത്ത ഞായറാഴ്ച പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ മത്സരം നടക്കാനുള്ളത്.

Rate this post