ബൊക്ക ജൂനിയേഴ്സിനെ കീഴടക്കി കോപ്പ ലിബർട്ടഡോർസ് സ്വന്തമാക്കി ബ്രസീലിയൻ ക്ലബ് ഫ്ലുമിനെൻസ് |Copa Libertadores
മാരക്കാനയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ അർജന്റീനയുടെ ബൊക്ക ജൂനിയേഴ്സിനെ കീഴടക്കി കോപ്പ ലിബർട്ടഡോർസ് ആദ്യമായി സ്വന്തമാക്കി ബ്രസീലിയൻ ക്ലബ് ഫ്ലുമിനെൻസ്. ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് ഫ്ലുമിനെൻസ് നേടിയത്.
പകരക്കാരനായ ജോണ് കെന്നഡിയുടെ 99-ാം മിനിറ്റിലെ ഗോളാണ് ബ്രസീലിയൻ ക്ലബിന് കിരീടം നേടിക്കൊടുത്തത്. തുടർച്ചയായ അഞ്ചാം വർഷമാണ് ബ്രസീലിയൻ ക്ലബ്ബുകൾ കോപ്പ ലിബർട്ടഡോർസ് കിരീടം നേടുന്നത്.36-ാം മിനിറ്റിൽ അർജന്റീന ഫോർവേഡ് ജർമ്മൻ കാനോ ഫ്ലുമിനെൻസിന് ലീഡ് നൽകിയെങ്കിലും രണ്ടാം പകുതിയിൽ ലൂയിസ് അഡ്വിൻകുല ലോംഗ് റേഞ്ച് ഗോളിലൂടെ ബൊക്ക ജൂനിയേഴ്സിന് സമനില നേടിക്കൊടുത്തു.
ഇതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു പോയി , 99 ആം മിനുട്ടിൽ കെന്നഡിയുടെ ഗോൾ ഫ്ലുമിനെൻസിന് വിജയവവും ആദ്യ കിരീടവും നേടിക്കൊടുത്തു. അമിതമായ ആഘോഷങ്ങളുടെ പേരിൽ സ്‌ട്രൈക്കർ രണ്ടാം മഞ്ഞ കാർഡ് കിട്ടി പുറത്ത് പോവുകയും ചെയ്തു.നോക്ക് ഔട്ടിൽ എല്ലാ മത്സരങ്ങളും പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ബ്ലോക്ക് വിജയിച്ചത്.ആറ് തുടർച്ചയായ സമനിലകൾക്കും മൂന്ന് ഷൂട്ടൗട്ട് വിജയങ്ങൾക്കും ശേഷമാണ് അവർ ഫൈനലിലെത്തിയത്.
O gol que tanto sonhamos saiu dos pés dele! OBRIGADO, JOHN KENNEDY! OBRIGADO!pic.twitter.com/7rW0TXUTrn
— Fluminense F.C. (@FluminenseFC) November 4, 2023
എന്നാൽ ഫൈനൽ പോരാട്ടം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കൊട്നു പോവാൻ ബോക്കക്ക് സാധിച്ചില്ല.ബ്രസീലിന്റെ ഇടക്കാല പരിശീലകൻ കൂടിയായ ഫ്ലുമിനെൻസിന്റെ ഫെർണാണ്ടോ ദിനിസ് ആദ്യമായി കോപ്പ ലിബർട്ടഡോർസ് സ്വന്തമാക്കി.