നിക്കോളാസ് ജാക്‌സന്റെ ഹാട്രിക്കിൽ ഒൻപത് പേരായി ചുരുങ്ങിയ ടോട്ടൻഹാമിനെ വീഴ്ത്തി ചെൽസി |Chelsea

പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങാമെന്ന ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ പ്രതീക്ഷകൾ തിരിച്ചടി നേരിട്ട് കൊണ്ട് ചെൽസിക്കെതിരെ തോൽവി ഏറ്റുവാങ്ങി ടോട്ടൻഹാം ഹോട്‌സ്‌പർ. ആവേശകരമായ ലണ്ടൻ ഡെർബിയിൽ ചെൽസിയോട് സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ നാല് ഗോളിന്റെ തോൽവിയാണ് ടോട്ടൻഹാം നേരിട്ടത്.ക്രിസ്റ്റ്യൻ റൊമേറോ (33′) ഡെസ്റ്റിനി ഉഡോഗി (55′) എന്നിവർക്ക് ചുവപ്പ് കാർഡ് കണ്ടതോടെ ഒന്പത് പെരുമായാണ് ടോട്ടൻഹാം കളി അവസാനിപ്പിച്ചത്.

ചെൽസിക്കായി നിക്കോളാസ് ജാക്‌സൺ ഹാട്രിക്ക് നേടി മിന്നുന്ന പ്രകടനം പുറത്തെടുത്തു. ടോട്ടൻഹമിന്റെ പ്രീമിയർ ലീഗിലെ ആദ്യ തൽവിയാണ് ഇന്നലെ നേരിട്ടത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ടോട്ടൻഹാം നാല് ഗോൾ വഴങ്ങി. മത്സരത്തിന്റെ ആറാം മിനുട്ടിൽ ഡെജൻ കുലുസെവ്‌സ്‌കിയുടെ ഗോളിൽ ടോട്ടൻഹാംമുന്നിലെത്തി മുന്നിലെത്തി.മിനിറ്റുകൾക്ക് ശേഷം സൺ ഹ്യൂങ്-മിൻ നേടിയ രണ്ടാമത്തെ ഗോളും ഓഫ്‌സൈഡായി. 21 ആം മിനുട്ടിൽ റഹീം സ്റ്റെർലിങ് ചെൽസിയുടെ സമനില ഗോൾ നേടിയെങ്കിലും ഹാൻഡ് ബോള് കണ്ടതിനെ തുടർന്ന് ഗോൾ അനുവദിച്ചില്ല.മിനിറ്റുകൾക്ക് ശേഷം ചെൽസി വീണ്ടും പന്ത് വലയിലെത്തിച്ചു, മോയിസെസ് കെയ്‌സെഡോയുടെ ഷോട്ട് ടോട്ടൻഹാം പോസ്റ്റിലേക്ക് തുളച്ചുകയറി, പക്ഷേ അത് വീണ്ടും ഓഫ്‌സൈഡായി

33 ആം മിനുട്ടിൽ ടോട്ടൻഹാം പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേറോ ചുവപ്പ് കാർഡ് കണ്ട പുറത്ത് പോയി.എൻസോ ഫെര്ണാണ്ടസിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് റൊമേറോക്ക് ചുവപ്പ് കാർഡും ചെൽസിക്ക് പെനാൽറ്റിയും ലഭിച്ചു.പാമർ പെനാൽറ്റി ഗോളാക്കി മാറ്റി ചെൽസിയെ ഒപ്പമെത്തിച്ചു. 55 ആം മിനുട്ടിൽ ഉഡോഗി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ചെൽസി ഒന്പത് പേരായി ചുരുങ്ങി. സ്റ്റെർലിങ്ങിനെ ഫൗൾ ചെയ്തതിനാണ് ഇറ്റാലിയൻ താരമായ ഉഡോഗിക്ക് രണ്ടാം മഞ്ഞ ലഭിച്ചു. 75 ആം മിനുട്ടിൽ ക്ലോസ് റേഞ്ചിൽ നിന്ന് നേടിയ ഗോളിൽ ചെൽസിയെ മുന്നിലെത്തിച്ചു.

77 ആം മിനുട്ടിൽ പകരക്കാരനായ എറിക് ഡിയർ ടോട്ടൻഹാമിന്റെ സമനില ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡായി. ഇഞ്ചുറി ടൈമിൽ നിക്കോളാസ് ജാക്‌സൺ നേടിയ ഗോളിൽ സ്കോർ 4 -1 ആയി ഉയർത്തുകയും താരം ഹാട്രിക്ക് പൂർത്തിയാക്കുകയും ചെയ്തു.ആദ്യ ലീഗ് തോൽവി നേരിട്ട ടോട്ടൻഹാം 11 കളികളിൽ നിന്ന് 26 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.മാഞ്ചസ്റ്റർ സിറ്റിയെക്കാൾ ഒരു പോയിന്റ് പിന്നിലാണ് ആംഗെ പോസ്റ്റെകോഗ്ലോയുടെ ടീം.സീസണിലെ നാലാം ജയത്തോടെ ചെൽസി 15 പോയിന്റുമായി 10-ാം സ്ഥാനത്തെത്തി.

Rate this post