മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരത്തെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്തു |Manchester United

എറിക് ടെൻ ഹാഗിനെ വിമർശിച്ചതിന്റെ അടിസ്ഥാനത്തിൽ ബോറൂഷ്യ ഡോട്ടുമുണ്ടിൽ നിന്നും എത്തിച്ച ഇംഗ്ലീഷ് സൂപ്പർ താരം സാഞ്ചോയെ മാഞ്ചസ്റ്ററിന്റെ സീനിയർ ടീമിൽ നിന്നും പുറത്താക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു വാർത്ത കൂടി മാഞ്ചസ്റ്ററിൽ നിന്നും വന്നിരിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫീഷ്യൽ whatsapp ഗ്രൂപ്പിൽ നിന്നും താരത്തെ ഒഴിവാക്കിയിരിക്കുകയാണ്.

ആഴ്സനലിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർന്നടിഞ്ഞയന്ന് യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിനെ വിമർശിച്ചതാണ് താരത്തിനെതിരെ നടപടി ഉണ്ടാവാൻ കാരണമായത്. സെപ്റ്റംബറിൽ നടന്ന മത്സരത്തിൽ പരിശീലകൻ എറിക് ടെൻ ഹാഗ് കള്ളം പറഞ്ഞു എന്ന ആരോപണമാണ് സാഞ്ചോക്ക് വിനയയത്. ഇപ്പോൾ സാഞ്ചോ അക്കാദമി താരങ്ങൾക്കൊപ്പമാണ് പരിശീലനം നടത്തുന്നത്, അതിനിടയിലാണ് താരത്തെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്തത്.

ഡോർട്ട്മുണ്ടിൽ നിന്ന് 73 മില്യൺ പൗണ്ടിന് സൈൻ ചെയ്ത സാഞ്ചോ ഇപ്പോൾ അക്കാദമി കളിക്കാർക്കൊപ്പം പരിശീലിക്കാൻ നിർബന്ധിതനായി. സീനിയർ ടീമിലെ പ്രധാന താരമായിരുന്ന സാഞ്ചോ ഇപ്പോൾ ഓൾഡ് ട്രാഫോർഡിൽ യുവതാരങ്ങൾക്കൊപ്പമാണ് ഭക്ഷണം വരെ കഴിക്കുന്നത്, ഫസ്റ്റ്-ടീം ക്യാന്റീൻ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് 23-കാരനെ വിലക്കിയിരുന്നുവെന്ന് മിറർ ഫുട്‌ബോൾ മുമ്പ് വെളിപ്പെടുത്തിയിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡുമായി ബന്ധം വഷളായതിനെ തുടർന്ന് ജനുവരി ട്രാൻസ്ഫറിൽ താരം ക്ലബ്ബ് വിട്ടേക്കുമെന്ന് സൂചനകളുമുണ്ട്, ബാഴ്സലോണയടക്കമുള്ള പല പ്രമുഖ ക്ലബ്ബുകളും താരത്തിനു വേണ്ടി വല വിരിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിലൂടെയാണ് സാൻജോ മാഞ്ചസ്റ്റർ പരിശീലകനെ വിമർശിച്ചിരുന്നത്,അന്ന് പോസ്റ്റർ ഡിലീറ്റ് ചെയ്തെങ്കിലും പരിശീലകനോട് മാപ്പ് പറയാൻ താരം തയ്യാറായിരുന്നില്ല. അതുതന്നെയാണ് മാഞ്ചസ്റ്റർ പരിശീലകനെ കൂടുതൽ ചൊടിപ്പിച്ചതും.