ഈ മുൻ ബാഴ്സലോണ കളിക്കാരനെ സൈൻ ചെയ്യാൻ ഡേവിഡ് ബെക്കാമിനോട് ആവശ്യപ്പെട്ട് ലയണൽ മെസ്സി | Inter Miami
ജോർഡി ആൽബയുടെയും സെർജിയോ ബുസ്ക്വെറ്റ്സിന്റെയും രൂപത്തിൽ ലയണൽ മെസ്സിക്ക് മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിൽ രണ്ടു മുൻ ബാഴ്സലോണ താരങ്ങളുണ്ട്.വരുന്ന സീസണിന് മുന്നോടിയായി ടീമിനെ ശക്തിപെടുത്താനായി പുതിയ താരങ്ങളെ സ്വന്തമാക്കുന്നതോടൊപ്പം ബാഴ്സലോണയുടെ മുൻ മിഡ്ഫീൽഡറായ ഇവാൻ റാകിറ്റിച്ചിനെ സൈൻ ചെയ്യാൻ ഇന്റർ മയാമി സഹ ഉടമ ഡേവിഡ് ബേക്കാമിനോട് നിർദേശിച്ചിരിക്കുകയാണ് ലയണൽ മെസ്സി.
റിപ്പോർട്ടുകൾ പ്രകാരം മറ്റൊരു മുൻ ബാഴ്സലോണ താരമായ ലൂയിസ് സുവാരസ് അടുത്ത സീസണിൽ ടീമിനൊപ്പം ചേരും. ഇവർ രണ്ടു പേര് കൂട്ടിയെത്തിയാൽ മുൻ ബാഴ്സലോണ സംഘത്തിലെ അഞ്ചു താരങ്ങൾ ഇന്റർ മയാമിയിൽ ഒരുമിക്കും.എൽ ഗോൾ ഡിജിറ്റലിന്റെ റിപ്പോർട്ട് അനുസരിച്ച് ഇവാൻ റാക്കിറ്റിച്ചിനെ സൈൻ ചെയ്യാൻ ലയണൽ മെസ്സി ഡേവിഡ് ബെക്കാമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.35കാരനായ ക്രൊയേഷ്യൻ വിംഗർ തന്റെ സെവിയ്യയുമായുള്ള കരാർ പുതുക്കാൻ സാധ്യതയില്ല.
ബാഴ്സലോണയിൽ ലൂയിസ് എൻറിക്വെയുടെ കീഴിൽ മെസ്സി-റാക്കിറ്റിക് ജോഡി ഒന്നിച്ച് നിരവധി ട്രോഫികൾ നേടിയിട്ടുണ്ട്.2015 ട്രെബിൾ നേടിയ ടീമിലും ഇരുവരും ഉണ്ടായിരുന്നു.അതേ വർഷം അവർ കോപ്പ ഡെൽ റേ, ലാ ലിഗ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടി.ഇന്റർ മിയാമിയുടെ സഹ ഉടമയായ ഡേവിഡ് ബെക്കാം ലയണൽ മെസ്സിയുടെ ഉപദേശം മാനിക്കുകയും മുൻ ബാഴ്സലോണ താരം റാക്കിറ്റിച്ചിനെ സൈൻ ചെയ്യാൻ തയ്യാറെടുക്കുകയാണ് എന്നാണ് റിപോർട്ടുകൾ.
“Messi asks Beckham to sign Ivan Rakitic in addition to Sergi Roberto and Luis Suarez” via @marca #InterMiamiCF
— MLS Moves (@MLSMoves) November 7, 2023
Would you sign Rakitic? pic.twitter.com/ymHYI6c8cX
ഇന്റർ മിയാമി ജേഴ്സിയിൽ ആൽബ, ബുസ്ക്വെറ്റ്സ്, മെസ്സി, സുവാരസ്, റാക്കിറ്റിച്ച് എന്നിവർ ഒരുമിച്ച് കളിക്കുന്നതിന്റെ ആവേശത്തിലാണ് ബാഴ്സ ആരാധകർ.