‘ചുവപ്പ് കാർഡ് എല്ലാം മാറ്റിമറിച്ചു, പിന്നീട് അത് മറ്റൊരു ഗെയിമായി മാറി’ : കോപ്പൻഹേഗനെതിരെ തോൽവിക്ക് ശേഷം പ്രതികരണവുമായി എറിക് ടെൻ ഹാഗ് | Manchester United

യുവേഫ ചാമ്പ്യൻസ് ലീഗിൽ എഫ്‌സി കോപ്പൻഹേഗനെതിരെ മൂന്നിനെതിരെ നാല് ഗോളിന്റെ തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടി വന്നത്.രണ്ടു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയത്. മത്സരത്തിന്റെ 42 ആം മിനുട്ടിൽ മാർക്കസ് റാഷ്‌ഫോർഡിന് ചുവപ്പ് കാർഡ് കിട്ടിയതിനു ശേഷമാണ് യുണൈറ്റഡിന്റെ കൈകളിൽ നിന്നും കളി വഴുതി പോയത്. ചുവപ്പ് കാർഡിന് പിന്നാലെ 10 പേരായി ചുരുങ്ങിയ ടെൻ ഹാഗിന്റെ ടീം റെഡ് ഗോളുകൾ വഴങ്ങി.

“ചുവപ്പ് കാർഡ് വരെ വളരെ നന്നായി കളിച്ചുവെന്ന് ഞാൻ കരുതുന്നു. ചുവപ്പ് കാർഡ് എല്ലാം മാറ്റി. പിന്നീട് അത് മറ്റൊരു ഗെയിമായി മാറുന്നു.കണക്കാക്കാൻ പാടില്ലാത്ത രണ്ട് ഗോളുകൾ വഴങ്ങി, അത് നിരാശാജനകമാണ്.ഇന്ന് രാത്രി മാത്രമല്ല. മറ്റു കളികളിൽ നമുക്കെതിരെയുള്ള പല തീരുമാനങ്ങളും നേരിടേണ്ടി വരും.അത് അങ്ങനെയാണ്. എന്നാൽ സീസൺ ദൈർഘ്യമേറിയതാണ്. ഒരു ഘട്ടത്തിൽ അത് നമുക്ക് അനുകൂലമായി മാറും.ഞാൻ ഒരുപാട് പോസിറ്റീവുകൾ കണ്ടു, പക്ഷേ അവസാനം ഞങ്ങൾക്ക് കുറച്ച് ഫോക്കസ് നഷ്ടപ്പെട്ടു.10 പേരുമായി ഇത്രയും സമയം കളിക്കുന്നത് ബുദ്ധിമുട്ടാണ്” ടെൻ ഹാഗ് പറഞ്ഞു.

” പത്തു പേരുമായി ഞങ്ങൾ ഗെയിം നിയന്ത്രിച്ചു. ഇത് വളരെ നിരാശാജനകമാണ്. ഞങ്ങൾ വളരെ കഠിനമായി പൊരുതി, നന്നായി കളിച്ചു. എന്നിട്ടും ഞങ്ങൾക്ക് ഒരു പോയിന്റില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു. ” “ഇത് കഠിനമായ തീരുമാനമാണ്, അവൻ പന്തിനായി പോകുകയായിരുന്നു. റിവ്യൂ കഴിഞ്ഞു, തുടർന്ന് സ്ക്രീനിലേക്ക് കയറി. റഫറിക്ക് ഉറപ്പുണ്ടായിരുന്നില്ലെന്ന് ഞാൻ കരുതുന്നു”റാഷ്ഫോർഡിന് ചുവപ്പ് കാർഡ് ലഭിച്ചതിനെക്കുറിച്ച് ടെൻ ഹാഗ് പറഞ്ഞു.

ഈ തോൽവി യുണൈറ്റഡിന്റെ അവസാന 16 യോഗ്യതാ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി, മാനേജർ എറിക് ടെൻ ഹാഗിന്റെ ടീം ഗ്രൂപ്പ് എയിൽ മൂന്ന് പോയിന്റുമായി നാലാമതായി രണ്ട് ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങൾ ഇനിയും കളിക്കാനുണ്ട്. കോപ്പൻഹേഗൻ നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഗലാറ്റസരെ, ബയേൺ മ്യൂണിക്ക് എന്നിവർക്കെതിരെയാണ് യുണൈറ്റഡിന് കളിക്കാനുള്ളത്. രണ്ടോ അതിലധികമോ ഗോളുകൾക്ക് മുന്നിട്ടുനിന്ന യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗിലെ ആദ്യ തോൽവിയാണിത്. 2014 സെപ്റ്റംബറിൽ ലെസ്റ്റർ സിറ്റിയോട് 5-3ന് തോറ്റതിന് ശേഷം എല്ലാ മത്സരങ്ങളിലും രണ്ട് ഗോളിന് ലീഡ് നേടിയതിന് ശേഷമുള്ള ആദ്യ തോൽവി കൂടിയാണിത്.

Rate this post