ആദ്യമായി ഇന്ത്യയിൽ വന്നതിൽ അത്ഭുതം വിട്ടുമാറാതെ ബെക്കാം, കോഹ്ലിയുടെ ബാറ്റിംഗിനെ കുറിച്ചും ഇംഗ്ലീഷ് ഫുട്ബോൾ താരം.

ഇന്നലെ നടന്ന ഇന്ത്യ-ന്യൂസിലാൻഡ് ഐസിസി ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ ഒട്ടനവധി സെലിബ്രിറ്റിസുകളും ഇന്ത്യയുടെ വിജയം കാണുവാൻ സ്റ്റേഡിയത്തിൽ സന്നിദ്ധരായിരുന്നു. അവരുടെ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ താരം ലയണൽ മെസ്സിയുടെ ഇന്റർ മയാമി സഹ ഉടമ ഡേവിഡ് ബെക്കാം തന്നെയായിരുന്നു.

ഒട്ടനവധി ബോളിവുഡ് താരങ്ങളോടൊപ്പം, സച്ചിൻ ടെണ്ടുൽക്കർ, രജനീകാന്ത്, ജനപ്രതിനിധികൾ എന്നിവരൊക്കെ മുംബൈയിലെ വാങ്കടെ സ്റ്റേഡിയത്തിൽ ലോകകപ്പ് കാണാൻ എത്തിയിരുന്നു. ഏകദിനത്തിൽ 49 സെഞ്ച്വറികൾ നേടിയ സച്ചിന്റെ റെക്കോർഡ് സച്ചിന്റെ സ്വന്തം തട്ടകത്തിൽ സച്ചിന്റെ മുൻപിൽ തന്നെ വിരാട് കോഹ്ലിക്ക് തകർക്കാൻ കഴിഞ്ഞത് ഒരു മനോഹര കാഴ്ചയായിരുന്നു.

മുൻ റയൽ മാഡ്രിഡിന്റെ ഇംഗ്ലീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാം കോഹ്ലിയെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും ഈ മത്സരത്തെക്കുറിച്ചും ചില അഭിപ്രായങ്ങൾ പങ്കുവെച്ചു. ആദ്യമായി ഇന്ത്യയിൽ വന്നത് അതിന്റെ ശരിയായ സമയത്ത് തന്നെയാണ് എന്നാണ് ബെക്കാമിന്റെ അഭിപ്രായം. ഇന്ത്യയുടെ ബാറ്റിങ്ങിനു ശേഷം ബെക്കാം ഔദ്യോഗിക ബ്രോഡ്കാസ്റ്ററുമായുള്ള അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ;

“യഥാർത്ഥത്തിൽ ഈ സ്റ്റേഡിയത്തിൽ ചരിത്രത്തിന്റെ ഭാഗം സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. ഇന്ന് ഞാൻ സച്ചിനൊപ്പം കുറച്ച് സമയം ചിലവഴിച്ചുവെന്ന് നിങ്ങൾക്കറിയാം, ഈ സ്റ്റേഡിയത്തിൽ അദ്ദേഹം എന്താണ് നേടിയതെന്ന് എനിക്കറിയാം, അദ്ദേഹം തന്റെ രാജ്യത്തിനും കായികരംഗത്തും എന്താണ് നേടിയതെന്ന് എനിക്കറിയാം, എന്നാൽ ഇന്ന് വിരാട് അത് മറികടക്കുന്നത് ആശ്ചര്യമാണ്,വിരാട് ശരിക്കും അവിശ്വസനീയമാണ്. സ്റ്റേഡിയത്തിലെ അന്തരീക്ഷം കാണുന്നില്ലേ, ഞാൻ ആദ്യമായി ഇന്ത്യയിൽ വന്നതാണ്, ശരിയായ സമയത്ത്. ഞാൻ ദീപാവലിക്ക് ഇവിടെയുണ്ട്, പുതുവർഷത്തിനായി ഞാൻ ഇവിടെയുണ്ട്, ഇപ്പോൾ ലോകകപ്പിലെ എന്റെ ആദ്യ മത്സരം കാണുവാനും ഞാൻ ഇവിടെയുണ്ട്, ഇത് വളരെ പ്രത്യേകതയുള്ളതാണ്.”

ബെക്കാം UNICEF-ന്റെ ഗുഡ്‌വിൽ അംബാസഡറാണ് – 2005-ൽ അദ്ദേഹം ഈ സ്ഥാനത്തേക്ക് എത്തുന്നത്. PTI റിപ്പോർട്ട് അനുസരിച്ച്, മുൻ ഫുട്ബോൾ താരം നിലവിലെ അവസ്ഥ മനസ്സിലാക്കാനും കുട്ടികളുടെ അവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടി വാദിക്കുന്നതിന് സംഭാവന നൽകാനും രാജ്യം പര്യടനം നടത്തുകയാണ്. 2023ലെ ലോക ശിശുദിനത്തിന്റെ ആഗോള തീം കൂടിയാണിത്,അതിന്റെ ഭാഗമായിട്ടാണ് വെക്കാം ഇന്ത്യയിൽ എത്തുന്നത്.

70 റൺസുകൾക്കാണ് ഇന്ത്യ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ കടന്നത്.ഇന്ന് നടക്കുന്ന സൗത്താഫ്രിക്ക-ഓസ്ട്രേലിയ മത്സരത്തിലെ വിജയികളുമായി ഇന്ത്യ ഫൈനലിൽ ഏറ്റുമുട്ടും.

3.9/5 - (12 votes)