ഇങ്ങനെ സംഭവിച്ചാൽ 2026 ലോകകപ്പിൽ അർജന്റീനയ്‌ക്കൊപ്പം ലയണൽ മെസ്സിയുണ്ടാവും |Lionel Messi

ഇന്റർ മിയാമിക്കൊപ്പം 2023 സീസൺ പൂർത്തിയാക്കിയ ലയണൽ മെസ്സി ഉറുഗ്വേയ്ക്കും ബ്രസീലിനും എതിരായ അർജന്റീനയുടെ വരാനിരിക്കുന്ന മത്സരങ്ങൾക്കായി തയ്യാറെടുക്കുകയാണ്.2026 ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ആൽബിസെലെസ്റ്റിനൊപ്പം മെസ്സി തയ്യാറെടുക്കുമ്പോൾ ദേശീയ ടീമിലെ മെസ്സിയുടെ സഹതാരമായ നിക്കോളാസ് ടാഗ്ലിയാഫിക്കോ 2026 ലെ ലോകകപ്പ് കളിക്കാനുള്ള സാധ്യതയെക്കുറിച്ച് സംസാരിച്ചു.

2026-ലെ ലോകകപ്പിൽ കളിക്കാനുള്ള മെസ്സിയുടെ തീരുമാനത്തിൽ 2024-ൽ യുഎസിൽ നടക്കുന്ന കോപ്പ അമേരിക്ക പ്രധാനമായിരിക്കുമെന്ന് ടാഗ്ലിയാഫിക്കോ പറഞ്ഞു. “ലിയോ അർജന്റീനക്ക് കളിക്കുന്നത് തുടരാനുള്ള പ്രധാന കാരണം എന്താണെന്ന് നിങ്ങൾക്കറിയാമോ? അടുത്ത വർഷം കോപ്പ അമേരിക്ക കിരീടം.അത് ഞങ്ങൾ വിജയിച്ചാൽ മെസ്സിയെ കുറച്ചു കാലം കൂടി അര്ജന്റീന ജേഴ്സിയിൽ കാണാൻ കഴിയുമെന്ന് ഞാൻ കരുതുന്നു, ”ടാഗ്ലിയാഫിക്കോ പറഞ്ഞു.

“2022 ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പ് അർജന്റീന വിജയിച്ചില്ലെങ്കിൽ ലിയോ മെസ്സി ദേശീയ ടീമിൽ നിന്നും വിരമിച്ചു പോകുമായിരുന്നു പക്ഷേ അദ്ദേഹം അത് നേടി, ഈ മാസങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾ അമേരിക്കയിൽ പോയി കോപ്പ അമേരിക്ക നേടിയാൽ, മെസ്സി ദേശീയ ടീമിനൊപ്പം തുടരാൻ ആഗ്രഹിക്കുന്നു.ഈ അർജന്റീന ടീമിനോടൊപ്പമുള്ള സമയം ലിയോ മെസ്സി പരമാവധി ആസ്വദിക്കാനാണ് ശ്രമിക്കുന്നത്.അര്ജന്റീന കോപ്പ അമേരിക്ക കിരീടം നേടിയാൽ, അത് ലിയോയുടെ തീരുമാനത്തിൽ നിർണായകമാകുമെന്ന് എനിക്ക് ബോധ്യമുണ്ട്”ടാഗ്ലിയാഫിക്കോ കൂട്ടിച്ചേർത്തു.

യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പ് മെസ്സിയുടെ ആറാമത്തെ ലോകകപ്പായിരിക്കും.2026ൽ മെസ്സിയെത്താൻ കഴിഞ്ഞാൽ, അർജന്റീനയ്ക്കുവേണ്ടി 200-ലധികം മത്സരങ്ങൾ അദ്ദേഹം കളിക്കും.

Rate this post