‘എൻഡ്രിക്കിന്റെ മേലെയുള്ള പ്രതീക്ഷകൾ കുറയ്ക്കണം, 17 കാരനിൽ നിന്ന് നമ്മൾ എല്ലാം പ്രതീക്ഷിക്കേണ്ടതില്ല’ : ബ്രസീൽ മാനേജർ ദിനിസ് | Endrick |Brazil
2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കൊളംബിയയ്ക്കെതിരെ വളരെ പ്രധാനപ്പെട്ട ഒരു പോരാട്ടത്തിന് ബ്രസീൽ തയ്യാറെടുക്കുകയാണ്. മത്സരത്തിന് മുന്നോടിയായി ബ്രസീൽ മാനേജർ ഫെർണാണ്ടോ ദിനിസ് ഏറ്റവും കൂടുതൽ കേട്ട ചോദ്യം ആയിരുന്നു എൻഡ്രിക്ക് ബ്രസീലിനായി കളിക്കുമോ? എന്നത്. കൊളംബിയയ്ക്കും അർജന്റീനയ്ക്കുമെതിരായ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ തെരഞ്ഞെടുത്തപ്പോൾ പാൽമിറസ് ഫോർവേഡ് എൻഡ്രിക്കിനെ ഉൾപ്പെടുത്തിയത് ആശ്ചര്യപ്പെടുത്തുന്ന തീരുമാനമായിരുന്നു.
” എൻഡ്രിക്ക് വളരെ പ്രത്യേകതയുള്ള കളിക്കാരനാണ്.വെറും 17 വയസ്സുള്ള എൻഡ്രിക്ക് ഇതിനകം തന്നെ ഒരു മാധ്യമ സെൻസേഷനാണ്.വെറും 17-ാം വയസ്സിൽ അവൻ ചെയ്യുന്ന കാര്യങ്ങൾ അദ്ദേഹത്തിന് ഉജ്ജ്വലമായ ഭാവിയിലേക്കും മികച്ച പാതയിലേക്കും വാതിൽ തുറക്കുന്നു.എന്നിരുന്നാലും എനിക്ക് അവനെക്കുറിച്ചുള്ള പ്രതീക്ഷകൾ കുറയ്ക്കേണ്ടതുണ്ട്. അവൻ സമ്മർദ്ദം അനുഭവിക്കുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല” ഫെർണാണ്ടോ ദിനിസ് പറഞ്ഞു .
നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അവനെ സംരക്ഷിക്കുക എന്നതാണ്.എൻഡ്രിക്കിന്റെ മേലെയുള്ള പ്രതീക്ഷയുടെ ഭാരം കുറക്കേണ്ടതുണ്ട്. അവന്റെ കരിയറിൽ അവനെ കാത്തിരിക്കുന്ന വെല്ലുവിളികളെ നേരിടാൻ ഞങ്ങൾ അവനിലുള്ള പ്രതീക്ഷയുടെ ഭാരം കുറയ്ക്കുകയും വൈകാരികമായി അവനെ ശക്തിപ്പെടുത്തുകയും വേണം.17-ാം വയസ്സിൽ എൻഡ്രിക്കിൽ നിന്ന് നമ്മൾ എല്ലാം പ്രതീക്ഷിക്കേണ്ടതില്ല.ഭാവിയിൽ ബ്രസീലിയൻ ഫുട്ബോളിലെ ഇതിഹാസ താരങ്ങളിൽ ഒരാളായി അദ്ദേഹം മാറിയേക്കാം.എന്നാൽ കാലം ഇത് സ്ഥിരീകരിക്കും ” കോച്ച് പറഞ്ഞു.
🗣️ Fernando Diniz, Brazil’s coach: “Endrick is a very special player. At his age, being able to produce what he’s already producing opens up the possibility of a bright future. He’s here because he deserves it & his enormous potential.” pic.twitter.com/mooI5ElDmu
— Madrid Xtra (@MadridXtra) November 15, 2023
കൊളംബിയക്കെതിരെ കളിക്കുകയാണെങ്കിൽ 17 വർഷവും 186 ദിവസവും തന്റെ ആദ്യ മത്സരം കളിച്ച റൊണാൾഡോയെ പിന്തള്ളി ബ്രസീലിയൻ നാഷണൽ ടീം ജേഴ്സി അണിയുന്ന അഞ്ചാമത്തെ യുവതാരമായി എൻഡ്രിക്ക് മാറും.16 വർഷവും 257 ദിവസവും പ്രായമുള്ളപ്പോൾ ബ്രസീലിനായി അരങ്ങേറിയ പെലെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.17 വർഷവും 118 ദിവസവുമാണ് എൻഡ്രിക്കിന്റെ പ്രായം. ബ്രസീലിയൻ ലീഗിൽ എൻട്രിക്ക് മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.
🇧🇷 Endrick was the first player to arrive in today’s training session for Brazil. @TNTSportsBR pic.twitter.com/5esS7ZjM2U
— Madrid Xtra (@MadridXtra) November 15, 2023
9 ഗോളുകളുമായി ക്ലബ്ബിന്റെ ടോപ്പ് സ്കോററാണ് 17 കാരൻ.തന്റെ അവസാന നാല് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടിയിട്ടുണ്ട്. പരിക്ക് മൂലം പുറത്തിരിക്കുന്ന നെയ്മറിന്റെ വിടവ് നികത്താൻ അദ്ദേഹത്തിന് കഴിയും.കൊളംബിയക്കെതിരെ മത്സരത്തിൽ ആഴ്സണൽ ഫോർവേഡ് ഗബ്രിയേൽ ജീസസ് ഇല്ലാത്തത് കൊണ്ട് എൻഡ്രിക് അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്.വിനി ജൂനിയർ, റോഡ്രിഗോ, റാഫിൻഹ എന്നിവർ ആയിരിക്കും ബ്രസീലിന്റെ ഫ്രണ്ട് ത്രീ . പകരക്കാരനായിട്ടാവും എൻഡ്രിക്ക്കിന് അവസരം ലഭിക്കുക.
Endrick is just 17 years btw 🤯🥶pic.twitter.com/qAhuZy7dsH
— Concra Gh (@GhConcra) November 14, 2023