മാഞ്ചസ്റ്ററിൽ യുണൈറ്റഡിന്റെ പ്രതാപത്തെയും മറികടന്ന് സിറ്റിയുടെ തേരോട്ടം

മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ പ്രധാന എതിരാളികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് കഴിഞ്ഞ സീസണിൽ പുതിയ പ്രീമിയർ ലീഗ് വരുമാന റെക്കോർഡ് സ്ഥാപിച്ചു.പെപ് ഗ്വാർഡിയോളയുടെ ടീം കഴിഞ്ഞ ടേമിൽ തങ്ങളുടെ എക്കാലത്തെയും മികച്ച സീസൺ ആയിരുന്നു, ചരിത്രപരമായ ട്രിബിൾ നേടി.

ലോക ഫുട്‌ബോളിന്റെ നെറുകയിൽ തങ്ങളുടെ ആധിപത്യം തെളിയിച്ച സീസൺ കൂടിയായിരുന്നു കടന്നുപോയത്, അതുകൊണ്ടുതന്നെ ക്ലബ്ബിന് വരുമാനത്തിൽ വൻ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്.കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വരുമാനം 648.4 മില്യൺ പൗണ്ടിനെ മറികടന്ന് 712.8 മില്യൺ പൗണ്ടായി ഉയർന്നു. വേതനത്തിൽ വലിയ വർധനയുണ്ടായിട്ടും മാഞ്ചസ്റ്റർ സിറ്റി അതിന്റെ ലാഭം ഏകദേശം ഇരട്ടിയാക്കി 80.4 മില്യൺ പൗണ്ടായി.

മുൻ വർഷത്തെ അപേക്ഷിച്ച് ഇതിഹാദിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബിന് 50.4 മില്യൺ പൗണ്ട് പ്രക്ഷേപണ വരുമാനം കൂടി ലഭിച്ചു, കൂടാതെ കളിക്കാരുടെ വിൽപ്പനയിലൂടെ 121.7 ദശലക്ഷം പൗണ്ട് അറ്റാദായവും ലഭിച്ചുവെന്ന് ഐറിഷ് ടൈംസ് അവകാശപ്പെടുന്നു. ടിവിയിലൂടെ ലഭിക്കുന്ന അധിക വരുമാനത്തിന്റെ ഭൂരിഭാഗവും ക്ലബിന്റെ അവിശ്വസനീയമായ ചാമ്പ്യൻസ് ലീഗ് നേട്ടത്തിലൂടെയായിരുന്നു, ഫൈനലിൽ ഇന്റർ മിലാനെ 1-0 ന് തോൽപ്പിച്ച് ഇസ്താംബൂളിൽ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടിരുന്നു.

29 സ്റ്റാഫ് അംഗങ്ങൾ സിറ്റി വിട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ അവരുടെ ട്രെബിൾ വിജയത്തിനുള്ള ബോണസ് കാരണം വേതനം ഏകദേശം £60 മില്യൺ വർദ്ധിച്ചു.കൂടാതെ, മുൻവർഷത്തെ അപേക്ഷിച്ച് ഇത്തിഹാദിൽ നാല് മത്സരങ്ങൾ കൂടി അധികം കളിച്ചു, മാച്ച്‌ഡേ വരുമാനം 17.4 ദശലക്ഷം പൗണ്ട് മുതൽ 71.9 മില്യൺ പൗണ്ട് വരെ ഉയർന്നു, ശരാശരി വരുന്ന കാണികളിലും വർദ്ധന ഉണ്ടായിട്ടുണ്ട്.

ഗബ്രിയേൽ ജീസസ്, ഒലെക്‌സാണ്ടർ സിൻചെങ്കോ, റഹീം സ്റ്റെർലിംഗ് എന്നിവരുടെ വിൽപ്പന ക്ലബിന്റെ ട്രാൻസ്ഫർ ലാഭം 125 മില്യൺ പൗണ്ടായി ഉയർത്തി. തങ്ങളുടെ അസാധാരണ സീസണിനെക്കുറിച്ച് സംസാരിച്ച ചീഫ് എക്‌സിക്യൂട്ടീവ് ഫെറാൻ സോറിയാനോ പറഞ്ഞു: “2022-23 സീസൺ മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതായിരുന്നുവെന്ന് ഞങ്ങൾക്ക് തീർച്ചയായും പറയാൻ കഴിയും.”

സിറ്റി ചെയർമാൻ ഖൽദൂൻ അൽ മുബാറക് കൂട്ടിച്ചേർത്തു: “ഞങ്ങളുടെ സാമ്പത്തിക വിജയവും ഓൺ-ഫീൽഡ് വിജയവും അർത്ഥമാക്കുന്നത് മാഞ്ചസ്റ്റർ സിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാവർക്കും ഭാവിയിൽ ആവേശത്തോടെ കാത്തിരിക്കാമെന്നാണ്. ഞങ്ങളുടെ കൂട്ടായ നേട്ടങ്ങൾ, വരും വർഷങ്ങളിൽ നമുക്കൊരുമിച്ചാൽ ഇനിയും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന വലിയ ആത്മവിശ്വാസം എനിക്ക് നൽകുന്നു.”

ഈ സീസണിലും മാഞ്ചസ്റ്റർ സിറ്റി തകർപ്പൻ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്, പ്രീമിയർ ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് പതിനാറിലേക്കും കടന്നിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് തുടർച്ചയായി രണ്ടാം വർഷവും നേടാൻ കഴിഞ്ഞാൽ വരുമാനത്തിലെ വമ്പൻമാരായ റയൽ മാഡ്രിഡിനെയും ബയേൺ മ്യുണികിനെയും മറികടക്കാൻ സിറ്റിക്ക് അധികകാലം വേണ്ടി വന്നേക്കില്ല.

Rate this post