അർജന്റീനക്കെതിരെ കളിക്കാനിറങ്ങുന്ന ബ്രസീലിന് വൻ തിരിച്ചടി |Brazil
ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഈ വരുന്ന ബുധനാഴ്ചയാണ് സൂപ്പർ ക്ലാസിക് പോരാട്ടം. ലാറ്റിനമേരിക്കൻ ശക്തികളായ അർജന്റീനയും ബ്രസീലും ഏറ്റുമുട്ടുന്ന ഗ്ലാമർ പോരാട്ടത്തിന് ബ്രസീലിന് വീണ്ടും തിരിച്ചടി.
കൊളംബിയക്കെതിരെ ബ്രസീൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങിയിരുന്നു, കളിയുടെ ഇരുപത്തിയേഴാമത്തെ മിനിറ്റിൽ പരിക്കുപറ്റി പുറത്തുപോയ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ അർജന്റീനക്കെതിരെ കളിക്കാൻ ഇറങ്ങില്ല.കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ജയിക്കാൻ കഴിയാതിരുന്ന ബ്രസീലിന് ഇത് കനത്ത തിരിച്ചടിയാണ്.
Vinicius Jr. will leave the Brazil national team immediately due to a muscle injury and will fly to Madrid for further assessment, per Fabrizio Romano. 😰#ViniciusJr #RealMadrid #Brazil pic.twitter.com/EQJAvKOO9L
— Sportskeeda Football (@skworldfootball) November 17, 2023
മസിൽ ഇഞ്ചുറി കാരണം താരം ബ്രസീൽ ടീം വിട്ട് മാഡ്രിഡിലേക്ക് മടങ്ങുകയാണെന്ന് യൂറോപ്പിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റൊരു സൂപ്പർതാരമായ നെയ്മറും പരിക്ക് കാരണം ബ്രസീൽ ടീമിനൊപ്പമില്ല, പ്രതീക്ഷയുള്ള താരങ്ങൾ പരിക്കുപറ്റി പുറത്തുപോകുന്നത് ബ്രസീലിന് കനത്ത തിരിച്ചടിയാണ്.
🚨⚠️Official statement from Brazil:
— Madrid Zone (@theMadridZone) November 17, 2023
“Real Madrid’s Vinícius Jr. was recalled from the Brazilian Men's Main Team.
The player performed tests in morning of Friday (17) that proved the injury to the posterior muscle of the left thigh
The injury happened on the night of Thursday… pic.twitter.com/Wul3BwmWJy
ബ്രസീലിലെ മറക്കാനാ സ്റ്റേഡിയത്തിൽ അർജന്റീനയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ നിലവിലെ തോൽവികൾ ബ്രസീലിന് മറക്കാൻ കഴിയുമെന്ന് മാത്രമല്ല കാനറികളുടെ ദേശീയ ടീമിന് പുതിയൊരു എനർജി കൂടിയായിരിക്കും. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ ആറുമണിക്കാണ് സൂപ്പർ ക്ലാസിക് പോരാട്ടം. ലോകകപ്പിലെ ഗ്രൂപ്പ് റൌണ്ടിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോൽവി വഴങ്ങിയ അർജന്റീന 10 മാസങ്ങൾക്ക് ശേഷമാണ് ആദ്യമായി ഒരു തോൽവി വഴങ്ങുന്നത്.