അർജന്റീനയെ നേരിടാനൊരുങ്ങുന്ന ബ്രസീലിന് തിരിച്ചടി ,വിനീഷ്യസ് ജൂനിയർ കളിക്കില്ല | Brazil | Vinicius Jr

അർജന്റീനയ്‌ക്കെതിരെ ചൊവ്വാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് ഇടതുതുടയ്‌ക്ക് പരിക്കേറ്റതിനാൽ ബ്രസീൽ ഫോർവേഡ് വിനീഷ്യസ് ജൂനിയറിനെ ഒഴിവാക്കി. 23 കാരനായ വിനീഷ്യസ് കൊളംബിയയ്‌ക്കെതിരായ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് ആദ്യ പകുതിയിൽ കയറിയിരുന്നു.

ഇടതു തുടയുടെ പേശികൾക്ക് പരിക്കേറ്റതായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ വെള്ളിയാഴ്ച അറിയിച്ചു.അടുത്തയാഴ്ച റിയോ ഡി ജനീറോയിൽ നടക്കുന്ന 2022 ലോകകപ്പ് ജേതാക്കളായ അർജന്റീനയ്‌ക്കെതിരായ മത്സരത്തിൽ ബ്രസീലിന്റെ ആക്രമണത്തിന്റെ പ്രധാന ഭാഗമായ വിനീഷ്യസ് കളിക്കില്ലെന്ന് സിബിഎഫ് കൂട്ടിച്ചേർത്തു. വിനീഷ്യസ് നേരത്തെ തന്നെ ബ്രസീൽ ക്യാമ്പ് വിട്ടിരുന്നു. റയൽ മാഡ്രിഡിൽ അദ്ദേഹം കൂടുതൽ പരിശോധനകൾക്ക് വിധേയനാകും. അർജന്റീനയ്‌ക്കെതിരെ കളിക്കുക എന്നത് തനിക്ക് വലിയ ദൗത്യമാണെന്ന് വിനീഷ്യസ് നേരത്തെ പറഞ്ഞിരുന്നു.

“ഡോക്ടർമാർ എന്നോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, ഇത് അൽപ്പം ബുദ്ധിമുട്ടായിരിക്കും,” വ്യാഴാഴ്ച ബാരൻക്വില്ലയിൽ കൊളംബിയയോട് ബ്രസീൽ 2-1 ന് പരാജയപ്പെട്ടതിന് ശേഷം അദ്ദേഹം പറഞ്ഞു.കൊളംബിയയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീൽ 1-0 ന് മുന്നിലെത്തിയപ്പോൾ 27-ാം മിനിറ്റിൽ വിനീഷ്യസ് കളം വിട്ടു.ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഗോളിന് അസിസ്റ്റ് നൽകിയത് വിനീഷ്യസ് ആയിരുന്നു.

“ഇത് മുമ്പത്തെ അതേ പരിക്കാണെന്ന് ഞാൻ കരുതുന്നു. എന്റെ തുടയുടെ പിൻഭാഗത്ത് വേദന അനുഭവപ്പെട്ടു” വിനീഷ്യസ് പറഞ്ഞു.ആഗസ്റ്റ് അവസാനത്തിൽ റയൽ മാഡ്രിഡിനായുള്ള ഒരു ലീഗ് മത്സരത്തിൽ ബ്രസീലിയൻ താരത്തിന് വലതു തുടയ്ക്ക് പരിക്കേൽക്കുകയും ഒരു മാസത്തോളം കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തു.കഴിഞ്ഞ ശനിയാഴ്ച വലൻസിയയെ മാഡ്രിഡ് 5-1 ന് തോൽപ്പിച്ചപ്പോൾ രണ്ട് ഗോളുകൾ നേടിയ വിനീഷ്യസ്, ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ആറാഴ്ചയോളം താരം പുറത്തിരിക്കേണ്ടി വരും. അങ്ങനെയെങ്കിൽ ഇനി ഈ വർഷം വിനീഷ്യസ് ജൂനിയർ കളത്തിൽ ഉണ്ടാവില്ല.

13 മത്സരങ്ങൾ പിന്നിട്ട റയൽ മാഡ്രിഡ് ലാലിഗ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്, സർപ്രൈസ് ലീഡർമാരായ ജിറോണയേക്കാൾ രണ്ട് പോയിന്റ് മാത്രം പിന്നിലാണ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിലും തുടർച്ചയായി നാല് മത്സരങ്ങൾ ജയിച്ച അവർ തോൽവി അറിഞ്ഞിട്ടില്ല.അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം, ചാമ്പ്യൻസ് ലീഗിൽ നവംബർ 2 ന് നാപോളിയെ നേരിടുന്നതിന് മുമ്പ് മാഡ്രിഡ് നവംബർ 26 ന് ലാലിഗയിൽ കാഡിസിനെ നേരിടും.

Rate this post