റയൽ മാഡ്രിഡിന് തിരിച്ചടിയായി മൂന്നാമത്തെ താരത്തിനും പരിക്ക്. ഈ വർഷം ഇനി വിനീഷ്യസിന് കളിക്കാനാവില്ല | Vinicius Jr

റയൽ മാഡ്രിഡ് ആഗ്രഹിക്കാത്ത ഒരു ഇന്റർനാഷണൽ ബ്രേക്ക് ആയിരിക്കുമിത്. ഈ ഇടവേളയിൽ റയൽ മാഡ്രിഡിന്റെ രണ്ട് സൂപ്പർ താരങ്ങൾക്കാണ് പരിക്കുപറ്റിയത്. ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറും ഫ്രാൻസിന്റെ കമാവിങ്ങയുമാണ് ഏറ്റവും പുതുതായി പുറത്തായ രണ്ട് താരങ്ങൾ.

അടുത്ത ആറാഴ്ചത്തേക്ക് ഔറേലിയൻ ചൗമേനിയും ഇല്ലാത്തതിനാൽ, റയൽ മാഡ്രിഡിന് അവരുടെ പ്രധാനപ്പെട്ട മൂന്നു താരങ്ങൾ ഇല്ലാതെയാണ് ഈ വർഷം മത്സരങ്ങൾ പൂർത്തിയാക്കുക. കൊളംബിയക്കെതിരെ കളിയുടെ 27മത്തെ മിനിറ്റിൽ ബ്രസീലിന്റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പരിക്കുപറ്റി പുറത്തു പോയിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ആറാഴ്ചയോളം താരം പുറത്തിരിക്കേണ്ടി വരും. അങ്ങനെയെങ്കിൽ ഇനി ഈ വർഷം വിനീഷ്യസ് ജൂനിയർ കളത്തിൽ ഉണ്ടാവില്ല.

ഫ്രാൻസിന്റെ ദേശീയ ടീമിനൊപ്പം പരിശീലനത്തിനിടയിലാണ് കമാവിങ്ങക്ക് പരിക്കുപറ്റിയത്. താരത്തിനു എട്ടു മുതൽ 10 ആഴ്ചകൾ വരെ വിശ്രമം അനിവാര്യമാണ് എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ മൂന്ന് പ്രധാന താരങ്ങൾ ഇല്ലാതെ ക്രിസ്മസ്,ന്യൂ ഇയർ ഷെഡ്യൂളുകൾ റയൽ മാഡ്രിഡിന് പൂർത്തിയാക്കേണ്ടി വരും.

ഈ സീസണിന്റെ തുടക്കത്തിലും വിനീഷ്യസ് ജൂനിയറിനു പരിക്ക് പറ്റിയിരുന്നു, എന്നാൽ ബെലിങ്ഹാമിന്റെ തകർപ്പൻ ഫോം വിനീഷ്യസിന്റെ കുറവ് നികത്തി. നിലവിൽ റയൽ മാഡ്രിഡിന്റെ ഒന്നാം ഗോൾകീപ്പർ കോർട്ടുവ പരിക്ക് കാരണം ടീമിൽ ഇല്ല, പകരക്കാരനായി ചെൽസിയിൽ നിന്നും എത്തിച്ച കെപ്പയും ഭരിക്കുന്ന പിടിയിലാണ്, നിലവിൽ റയൽ മാഡ്രിഡിന്റെ വല കാക്കുന്നത് മൂന്നാം ഗോൾകീപ്പർ ആൻഡ്രി ലുനിനാണ്.

പ്രതിരോധ താരം ബ്രസീലിന്റെ മിലിറ്റാവൊയും പരിക്കിന്റെ പിടിയിലാണ്.ഇവരോടൊപ്പംമൂന്ന് പ്രധാന താരങ്ങളെ നഷ്ടപ്പെടുമ്പോൾ റയൽ മാഡ്രിഡിന്റെ ശക്തി കുറയുമെന്ന കാര്യത്തിൽ തർക്കമില്ല, എങ്കിലും സൂപ്പർ കപ്പ് സെമിഫൈനലിലേക്ക് ഈ താരങ്ങൾ തിരിച്ചെത്തിയേക്കും. ജനുവരി 11ന് സൗദി അറേബ്യയിലാണ് സൂപ്പർ കപ്പിന്റെ ആദ്യ സെമിഫൈനലിൽ റയൽ മാഡ്രിഡ് ഇറങ്ങുന്നത്.റയൽ മാഡ്രിഡിന് എതിരാളികൾ അത്‌ലറ്റികോ മാഡ്രിഡാണ്.

Rate this post