ബ്രസീലിനെതിരെ അർജന്റീന ടീമിൽ സുപ്രധാന മാറ്റം, എയ്ഞ്ചൽ ഡിമരിയ തിരിച്ചെത്തും.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ ആറുമണിക്കാണ് സൂപ്പർ ക്ലാസിക്കോ പോരാട്ടം. അർജന്റീന ബ്രസീലിനെതിരെ ഇറങ്ങുമ്പോൾ ആവേശത്തിന് ഒട്ടും കുറവുണ്ടാവില്ല, ലോക ഫുട്ബോളിലെ ഏറ്റവും വലിയ ഫുട്ബോൾ പോരാട്ടമായാണ് ബ്രസീൽ -അർജന്റീന മത്സരം അറിയപ്പെടുന്നത്. ബ്രസീലിന്റെ ചരിത്രമുറങ്ങുന്ന മറക്കാനാ സ്റ്റേഡിയത്തിലാണ് പോരാട്ടം.
ഇരു രാജ്യങ്ങളും അവസാന രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയാണ് തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്. ബ്രസീൽ കൊളംബിയയോട് ആണ് തോൽവി വഴങ്ങിയത് എങ്കിൽ അർജന്റീന ഉറുഗ്വേ യോടാണ് തോൽവി വഴങ്ങിയത്. നിലവിൽ ലാറ്റിൻ അമേരിക്കയുടെ ലോകകപ്പ് യോഗ്യതാ പോയിന്റ് ടേബിളിൽ അർജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത് ബ്രസീലാവട്ടെ നിലവിൽ അഞ്ചാം സ്ഥാനത്താണ്.
ഉറുഗ്വക്കെതിരെ കളിച്ചതിൽ അർജന്റീന ടീമിൽ രണ്ട് പ്രധാന മാറ്റങ്ങൾ വന്നേക്കും. നിക്കോ ഗോൺസാലസിന് പകരം അർജന്റീനയുടെ ഇതിഹാസതാരം ഏയ്ഞ്ചൽ ഡിമരിയ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും. സ്ട്രൈക്കറായി ലൗതാരോ മാർട്ടിനസ് തിരിച്ചെത്തുമെന്ന് അർജന്റീന മാധ്യമമായ Tyc Sports റിപ്പോർട്ട് ചെയ്തു.
നാലു മധ്യനിര താരങ്ങളെ സ്കലോണി ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ ആദ്യ ഇലവനിൽ സ്ഥാനം പരഡെസിനെ തേടിയെത്തും. അങ്ങനെയെങ്കിൽ ഗോൺസാലസിന് പകരം പരെഡെസിനെ ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത. ഡി മരിയയുണ്ടാവുമ്പോൾ സാധ്യത മെസ്സിക്കൊപ്പം മുന്നേറ്റ നിരയിൽ ഡിമരിയ-മെസ്സി-ലവ്തരോ ത്രയങ്ങൾക്ക് തന്നെയാണ്.
ഉറുഗ്വക്കെതിരെ ജൂലിയൻ ആൽവാരസാണ് ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചത്. ബ്രസീലിനെതിരെ നാലു മധ്യനിര താരങ്ങളെ കളിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. അങ്ങനെയെങ്കിൽ ഡിപോൾ, മാക് അലിസ്റ്റർ, എൻസോ ഫെർനാണ്ടസ് എന്നിവർക്കൊപ്പം പരെഡെസ് കൂടി ടീമിൽ സ്ഥാനം കണ്ടെത്തും.
Argentina won’t stop 👊#ArgentinaNT pic.twitter.com/xCPCqoQeYM
— Selección Argentina in English (@AFASeleccionEN) November 19, 2023
ബ്രസീലിനെതിരെ അർജന്റീനയുടെ സാധ്യത ഇലവൻ ഇതാണ്:
എമിലിയാനോ മാർട്ടിനെസ്; നഹുവൽ മോളിന, ക്യൂട്ടി റൊമേറോ, നിക്കോളാസ് ഒട്ടമെൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ; റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ; ഏഞ്ചൽ ഡി മരിയ അല്ലെങ്കിൽ നിക്കോളാസ് ഗോൺസാലസ് അല്ലെങ്കിൽ ലിയാൻഡ്രോ പരേഡെസ്, ലയണൽ മെസ്സി, ലൗടാരോ മാർട്ടിനെസ്