ലയണൽ മെസ്സിയെ ഇറ്റലിയിലേക്ക് എത്തിക്കാൻ ഞാൻ ശ്രമിച്ചു-മൾഡിനി | Lionel Messi
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിൻ വിട്ടപ്പോൾ സൂപ്പർതാരത്തിന് സ്വന്തമാക്കാൻ യൂറോപ്പിലെ നിരവധി ക്ലബ്ബുകളാണ് രംഗത്ത് വന്നത്. സൗദി അറേബ്യയിൽ നിന്നും അൽ ഹിലാൽ ക്ലബ്ബ് റെക്കോർഡ് ട്രാൻസ്ഫർ തുകയുമായി മുന്നോട്ടു വന്നെങ്കിലും ലിയോ മെസ്സിയുടെ തീരുമാനം മറ്റൊന്നായിരുന്നു.
അമേരിക്കയിലെ മേജർ സോക്കർ ലീഗ് ഫുട്ബോളിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബിലേക്ക് ലിയോ മെസ്സി കൂടുമാറിയത്. വമ്പൻ ഓഫറുകളെയും യൂറോപ്യൻ ക്ലബ്ബുകളിലേക്കുള്ള ക്ഷണവും നിരസിച്ചാണ് ലിയോ മെസ്സിയുടെ കൂടുമാറ്റം. ലിയോ മെസ്സിയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ്ബായ എസി മിലാൻ രംഗത്ത് വന്നിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്ലബ്ബിന്റെ ഇതിഹാസതാരമായ പൗലോ മാൾഡീനി.
“ഞങ്ങൾ ലിയോ മെസ്സിയെ സൈൻ ചെയ്യാം ശ്രമിച്ചിരുന്നു, എനിക്ക് ലിയോ മെസ്സിയെ ഇന്റർമിലാനിൽ വേണമായിരുന്നു. ഞങ്ങൾ അദ്ദേഹത്തിനു വേണ്ടി മുന്നോട്ടുവന്നെങ്കിലും പത്ത് ദിവസത്തിനുശേഷം മെസ്സിയെ സ്വന്തമാക്കുന്നത് അസാധ്യമാണെന്ന് മനസ്സിലായി. ലിയോ മെസ്സി ഒരു അതിശയകരമായ താരമാണ്, ഞങ്ങൾ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി ശരിക്കും പരിശ്രമിച്ചിരുന്നു, എന്നാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് സാധ്യമായില്ല. ” – പൌലോ മാൾഡീനി പറഞ്ഞു.
🚨🇮🇹 Paolo Maldini confirms to Poretcast that AC Milan wanted to sign Lionel Messi this summer.
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 22, 2023
“We tried to sign Leo Messi. I wanted him, we called for it but after 10 days we understood it was just impossible”.
“He’s a spectacle player, we really tried but then we understood… pic.twitter.com/HPORYA0HK3
യൂറോപ്യൻ ഫുട്ബോൾ കരിയറിന് അവസാനം കുറിച്ചുകൊണ്ട് ഇന്റർമിയാമിയിലേക്ക് മാറിയ ലിയോ മെസ്സി ഇന്റർമിയാ മിക്കുവേണ്ടി ആദ്യത്തെ ട്രോഫി സ്വന്തമാക്കി കൊടുത്തിരുന്നു. കൂടാതെ അമേരിക്കൻ ഫുട്ബോളിന്റെ മുഖച്ഛായ മാറ്റുന്നതായിരുന്നു ലിയോ മെസ്സിയുടെ ട്രാൻസ്ഫർ. ഫുട്ബോൾ ഇതിഹാസമായ ഡേവിഡ് ബെക്കാമിന്റെ കീഴിലാണ് ഇന്റർമിയാമി ക്ലബ്ബ്, ലിയോ മെസ്സിയെ ടീമിൽ എത്തിക്കുന്നതിൽ നിർണായ പങ്കാണ് ബെക്കാം വഹിച്ചത്.