റൊണാൾഡോയുടെ റയലിലെ റെക്കോർഡുകൾ പഴങ്കഥയാകുന്നു, പുതുചരിത്രം കുറിച്ച് ബെല്ലിങ്ഹാം

ലോക ഫുട്ബോളിലെ പുതിയ യുഗത്തിന് തുടക്കം കുറിക്കുന്ന കാലഘട്ടത്തിലാണ് നിലവിൽ ഫുട്ബോൾ പ്രേമികളുള്ളത്. ക്രിസ്ത്യാനോ റൊണാൾഡോ, ലിയോ മെസ്സി തുടങ്ങിയ സൂപ്പർ താരങ്ങളുടെ യുഗത്തിനുശേഷം എംബാപ്പേ, ഹാലൻഡ്, ജൂഡ് ബെലിങ്ഹാം തുടങ്ങിയ യുവ താരങ്ങൾ യൂറോപ്യൻ ഫുട്ബോളിൽ അരങ്ങു വാഴുകയാണ്. ലാലിഗ മത്സരത്തിൽ കാഡിസിനെ പരാജയപ്പെടുത്തിയ റയൽ മാഡ്രിഡിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത് ജൂഡ് ബെലിങ്ഹാം, റോഡ്രിഗോ എന്നിവരാണ്.

മത്സരത്തിൽ ഇരട്ടഗോളുകൾ സ്വന്തമാക്കിയ ബ്രസീലിയൻ താരമായ റോഡ്രിഗോയെ കൂടാതെ ഇംഗ്ലീഷ് താരമായ ജൂഡ് ബെലിങ്ഹാമും ഗോൾ നേടി എതിരില്ലാത്ത മൂന്ന് ഗോളിന് റയൽ മാഡ്രിന് വിജയം ഒരുക്കി. മത്സരത്തിൽ ഗോൾ നേടിയതോടെ ലാലിഗ ടോപ് സ്കോറർ ലിസ്റ്റിൽ ഒന്നാമതുള്ള ജൂഡ് ബെല്ലിങ്ഹാമിന്റെ ഗോൾനേട്ടം 11 ആയി ഉയർന്നു. കാഡിസിനെതിരായ ഗോളോടെ മറ്റൊരു റേക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലീഷ് താരം.

സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയെയും മറികടന്നുകൊണ്ടാണ് ജുഡ് ബെല്ലിങ്ഹാമിന്റെ റയൽ മാഡ്രിഡ് റെക്കോർഡ്. റയൽ മാഡ്രിനു വേണ്ടി സീസണിലെ ആദ്യത്തെ 15 മത്സരങ്ങളിൽ നിന്നും കൂടുതൽ ഗോളുകൾ നേടിയ താരമായി ബെലിങ്ഹാം മാറി. സീസണിലെ ആദ്യ 15 മത്സരങ്ങളിൽ നിന്നും 13 ഗോളുകൾ നേടിയ ഡി സ്റ്റെഫാനോ, ക്രിസ്ത്യാനോ റൊണാൾഡോ എന്നിവരെ മറികടന്ന് 14 ഗോളുകൾ സ്വന്തമാക്കിയ ജൂഡ് ബെലിങ്ഹാം റയൽ മാഡ്രിഡ്‌ റെക്കോർഡ് സ്വന്തമാക്കി.

ഈ സീസണിലെ ബാലൻ ഡി ഓർ പുരസ്കാര സാധ്യതകൾ കൽപ്പിക്കപ്പെടുന്ന താരമായ ജൂഡ് ബെലിങ്ഹാം കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാർഡ് സ്വന്തമാക്കിയിരുന്നു. ഈ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും തന്റെ ഫോം തുടരാൻ ജൂഡ് ബെലിങ്ഹാമിനായാൽ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാരത്തിനുള്ള താരങ്ങളിൽ മുൻപന്തിയിൽ ഈ 20 കാരൻ ഉണ്ടാവും.

Rate this post