ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന , പോർച്ചുഗലും ബ്രസീലും താഴേക്ക് | FIFA rankings

ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു.ലയണൽ സ്കലോനിയുടെ ടീം നവംബറിൽ രണ്ട് മത്സരങ്ങൾ കളിച്ചു. ആദ്യ മത്സരത്തിൽ ഉറുഗ്വേയ്‌ക്കെതിരെ 2-0ന് തോറ്റ അവർ ബ്രസീലിനെതിരെ രണ്ടാമത്തേത് 1-0ന് ജയിച്ചു.ലോകകപ്പ് ചാമ്പ്യൻമാർ ഇപ്പോഴും ഒന്നാം സ്ഥാനത്തും ഫ്രാൻസ് രണ്ടാം സ്ഥാനത്തുമാണ്.

ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തും ബെൽജിയം നാലാം സ്ഥാനത്തും ബ്രസീൽ അഞ്ചാം സ്ഥാനത്തുമാണ്.നെതർലൻഡ് ആറിലും പോർച്ചുഗൽ ഏഴിലും സ്പെയിൻ എട്ടിലും ഇറ്റലി ഒമ്പതിലും ക്രൊയേഷ്യ പത്തിലുമാണ്.ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം പോർച്ചുഗൽ ഒരു റാങ്ക് താഴോട്ട് ഇറങ്ങി ഏഴാം സ്ഥാനത്തേക്കെത്തി.ബെൽജിയം, ബ്രസീൽ തുടങ്ങിയ ടീമുകൾ മികച്ച ഫോമിലല്ലെങ്കിലും പോർച്ചുഗലിനേക്കാൾ മുന്നിലാണ് എന്നത് ശ്രദ്ധേയമാണ്.കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയിക്കാതെ ബ്രസീൽ പോർചുഗലിനേക്കാൾ മുന്നിലാണ്.

മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ നിലവിലെ റാങ്കിങ്ങിൽ അഞ്ചാമതാണ്. ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് വന്ന ഇംഗ്ലണ്ട് അവരുടെ ഏറ്റവും ഉയർന്ന സ്ഥാനത്തിന് തുല്യമെത്തി.കുവൈറ്റിനെതിരായ മത്സരത്തിൽ വിജയം നേടുകയും ഖത്തറിനെതിരെ തോൽക്കുകയും ചെയ്‌ത ഇന്ത്യയുടെ റാങ്കിങ്ങിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

നിലവിൽ 102ആം സ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നത്. ഒരു കളി ജയിക്കുകയും ഒരു കളി തോൽക്കുകയും ചെയ്ത ഇഗോർ സ്റ്റിമാക്കിന്റെ ടീം ഏഷ്യയിൽ 18-ാം സ്ഥാനത്ത് തുടരുകയാണ്.

1/5 - (1 vote)