ക്രിസ്റ്റ്യാനോ റൊണാൾഡോയെ തോല്പിക്കാൻ സഹായിച്ചത് മെസ്സിയും നെയ്മറുമാണെന്ന് സൂപ്പർ താരം

ക്രിസ്ത്യാനോ റൊണാൾഡോയെ മറികടന്നുകൊണ്ട് യൂറോപ്പിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ തന്നെ സഹായിച്ചത് ലിയോ മെസ്സിയും നെയ്മർ ജൂനിയറും ആണെന്ന് വെളിപ്പെടുത്തുകയാണ് ഉറുഗ്വേ താരമായ ലൂയിസ് സുവാരസ്. എഫ് സി ബാഴ്സലോണക്ക് വേണ്ടി കളിക്കുന്ന സമയത്താണ് ലിയോ മെസ്സിയും നെയ്മർ ജൂനിയറും തന്നെ സഹായിച്ച കാര്യം 36-കാരനായ ലൂയിസ് സുവാരസ്‌ വെളിപ്പെടുത്തുന്നത്.

എഫ് സി ബാഴ്സലോണയിൽ കളിക്കുമ്പോൾ പല സമയങ്ങളിലും മെസ്സിയും നെയ്മറും താൻ സ്കോർ ചെയ്യുന്നതിന് വേണ്ടി അവസരങ്ങൾ ഒരുക്കി നൽകിയിട്ടുണ്ടെന്ന് സുവാരസ് പറഞ്ഞു. അവസാന മത്സരങ്ങളിൽ പെനാൽറ്റി കിക്ക് ലഭിക്കുമ്പോൾ അത് തനിക്ക് കൈമാറിക്കൊണ്ട് ഗോളുകൾ സ്കോർ ചെയ്തു ഗോൾഡൻ ബൂട്ട് നേടാൻ സഹായിക്കുന്നതിൽ മെസ്സിയും നെയ്മറും വഹിച്ച പങ്ക് വലുതാണെന്ന് ലൂയിസ് സുവാരസ്‌ ഈയിടെ നടന്ന ഒരു ഇന്റർവ്യൂ വെളിപ്പെടുത്തി.

“ഗോൾഡൻ ബൂട്ട് വിജയിക്കുന്നതിൽ ലിയോ മെസ്സിയും നെയ്മർ ജൂനിയറും എന്നെ സഹായിച്ചിട്ടുണ്ട്. ഒരു അറ്റാക്കിങ് സാഹചര്യത്തിൽ മെസ്സി നെയ്മറിന് ബോൾ പാസ് ചെയ്യുമ്പോൾ നെയ്മർ ഗോൾകീപ്പർക്ക് മുന്നിൽ ഞാൻ വരുന്നതിനു വേണ്ടി കാത്തിരുന്നത് ഞാൻ ഓർക്കുന്നുണ്ട്. കാരണം ഞാൻ ക്രിസ്ത്യാനോ റൊണാൾഡോയുമായി ടോപ് സ്കോറർ പട്ടത്തിന് മത്സരിക്കുകയായിരുന്നു. സീസണിലെ അവസാന അഞ്ചു മത്സരങ്ങളിൽ പെനാൽറ്റി ലഭിക്കുമ്പോൾ പോലും അവർ പറയുന്നത് നീ ടോപ് സ്കോറർ പട്ടത്തിനുവേണ്ടി മത്സരിക്കുകയാണ് അതിനാൽ എന്നോട് പെനാൽറ്റി കിക്ക് എടുക്കുവാനാണ്. അതിനാൽ ഞാൻ അവരോട് നന്ദി പറയുകയാണ്. എനിക്ക് ഒടുവിൽ അവാർഡ് ലഭിച്ചു, എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച സഹകരണം കൂടിയായിരുന്നു ഇരുതാരങ്ങളിൽ നിന്നും ലഭിച്ചത്.” – സുവാരസ്‌ പറഞ്ഞു.

2015-2016 സീസണിലെ ഗോൾഡൻ ബൂട്ട് അവാർഡ് ആണ് ലൂയിസ് സുവാരസ് നേടിയത്. സൂപ്പർ താരമായ ക്രിസ്ത്യാനോ റൊണാൾഡോയെ മറുപടി കൊണ്ടായിരുന്നു ലാലിഗയിലും യൂറോപ്പിലെയും ഗോൾഡൻ ബൂട്ട് സുവാരസ് സ്വന്തമാക്കിയത്. എഫ്സി ബാഴ്സലോണ വിട്ടതിനുശേഷം അത്‌ലറ്റിക്കോ മാഡ്രിഡ്‌ ഉൾപ്പെടെയുള്ള ക്ലബ്ബുകളിൽ കളിച്ച താരം നിലവിൽ ഒരു ബ്രസീലിയൻ ക്ലബ്ബിന് വേണ്ടിയാണ് കളിക്കുന്നത്. അടുത്ത സീസണിൽ സൂപ്പർ താരമായ ലിയോ മെസ്സിക്കൊപ്പം ഇന്റർമിയാമിയിൽ ലൂയിസ് സുവാരസ്‌ പന്ത് തട്ടിയെക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

4/5 - (6 votes)